നവംബറിലും കാറുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി

ഉത്സവ സീസണില്‍ ലഭിച്ച വില്‍പ്പന തുടര്‍ന്നുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് വാഹന നിര്‍മ്മാതാക്കള്‍ എല്ലാരും തന്നെ. മാന്ദ്യത്തിനിടയില്‍ ഉത്സവ സീസണിലാണ് വാഹന വിപണിക്ക് ഉണര്‍വേകി കച്ചവടം കര കയറിയത്.

നവംബറിലും കാറുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി നവംബര്‍ മാസത്തിലും വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. നെക്സ വഴി വില്‍ക്കുന്ന കാറുകള്‍ക്കാണ് മാരുതി വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബറിലും കാറുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി

അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച പ്രീമിയം കാറായ XL6 ഒഴികെയുള്ള നെക്സ ശ്രേണിയിലെ സിയാസ്, എസ്-ക്രോസ്സ്, ബലെനോ, ഇഗ്നിസ് എന്നീ മോഡലുകള്‍ക്കാണ് ഒരു ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ട് മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബറിലും കാറുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി

മാരുതി സുസുക്കി ബലെനോ

നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ബലെനോ. ആകര്‍ഷിക്കുന്ന ഡിസൈനും ഫീച്ചര്‍ സമ്പന്നതയുമാണ് വാഹനത്തെ ജനപ്രീയമാക്കിയത്. 14 വകഭേദങ്ങളിലെത്തുന്ന വാഹനം ആറ് നിറങ്ങളിലും വിപണിയില്‍ ലഭ്യമാണ്.

നവംബറിലും കാറുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി

55,000 രൂപയുടെ ആനുകൂല്യങ്ങളാണ് ബലെനോയില്‍ മാരുതി വാഗ്ദാനം ചെയ്യുന്നത്. ബിഎസ് IV പെട്രോള്‍ എഞ്ചിനുകള്‍കളുള്ള ബലെനോ മോഡലുകള്‍ക്കാണ് 55,000 വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ബിഎസ് VI പെട്രോള്‍ മോഡലുകള്‍ക്ക് 40,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

നവംബറിലും കാറുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി

അതേസമയം ഡീസല്‍ എഞ്ചിനുള്ള ബലെനോ മോഡലുകള്‍ക്ക് 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് നെക്സ ഡീലര്‍ഷിപ്പുകള്‍ നല്‍കുന്നത്. ബിഎസ് IV മാനദണ്ഡങ്ങള്‍ക്കനുസരിച്ച 1.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനുള്ള ബലെനോ RS ഇപ്പോള്‍ 85,000 രൂപ വരെ അനുകൂല്യത്തിലാണ് കമ്പനി വില്‍ക്കുന്നത്.

നവംബറിലും കാറുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി

മാരുതി സുസുക്കി ഇഗ്നിസ്

60,000 രൂപയുടെ ആനുകൂല്യമാണ് ചെറു കാര്‍ ഇഗ്നിസിന് മാരുതി വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ഓഫര്‍, വര്‍ധിപ്പിച്ച വാറന്റി പാക്കേജ് എന്നിങ്ങനെയാണ് ഇഗ്നിസ്സില്‍ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.

Most Read: ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി

നവംബറിലും കാറുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി

മാരുതി സുസുക്കി എസ്-ക്രോസ്സ്

എസ്-ക്രോസ്സില്‍ 95,000 രൂപയുടെ ആനുകൂല്യമാണ് മാരുതി ഉപഭോക്താക്കള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിഗ്മ, ഡെല്‍റ്റ വകഭേദങ്ങളില്‍ 95,000 രൂപയുടെ ആനുകൂല്യവും ഏറ്റവും ഉയര്‍ന്ന വകഭേദങ്ങളായ സീറ്റ, ആല്‍ഫ മോഡലുകള്‍ക്ക് 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Most Read: ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

നവംബറിലും കാറുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി

മാരുതി സുസുക്കി സിയാസ്

2014 -ലാണ് സിയാസിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം മോഡലിന് പുതിയൊരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

Most Read: സിയാസിന് 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി മാരുതി

നവംബറിലും കാറുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി

ഹോണ്ട സിറ്റി, ഹ്യൂണ്ടായി വെര്‍ന, ടൊയോട്ട യാരിസ് എന്നീ മോഡലുകളാണ് സിയാസിന്റെ വിപണിയിലെ എതിരാളികള്‍. പെട്രോള്‍, മാനുവല്‍ മോഡലുകളായ സിഗ്മ, ഡെല്‍റ്റ വകഭേദങ്ങളായ 70,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് നെക്സ ഡീലര്‍ഷിപ്പുകള്‍ നല്‍കുന്നത്. ബാക്കിയുള്ള വകഭേദങ്ങള്‍കള്‍ക്ക് 60,000 രൂപവരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Ciaz, S-Cross, Ignis, Baleno: Discounts & Benefits Offered For November. Read more in Malayalam.
Story first published: Monday, November 18, 2019, 20:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X