ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ സെഗ്മെന്റിലെ ബെസ്റ്റ് സെല്ലറാണ് മാരുതിയുടെ കോംപാക്റ്റ് സെഡാനായ ഡിസയര്‍. മിക്ക മാസങ്ങളിലും മാരുതിയുടെ ബെസ്റ്റ് സെല്ലര്‍ കാറുകളുടെ പട്ടികയില്‍ ഒരു സ്ഥാനം ഡിസയറിന് ഉണ്ട്.

ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

എന്തുകൊണ്ടാണ് ഡിസയര്‍ ഈ സെഗ്മെന്റില്‍ ഇപ്പോഴും ബെസ്റ്റ് സെല്ലറായി തന്നെ തുടരുന്നത് എന്ന് അറിയാമോ?. നിരവധി കാരണങ്ങളുണ്ട് കോംപാക്റ്റ് സെഡാനായ ഡിസയര്‍ ഈ സെഗ്മെന്റില്‍ ഒന്നമനായി തുടരുന്നതിന്. അത് എതൊക്കെ എന്ന് ഒന്ന് നോക്കാം.

ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

ഡിസൈന്‍

ഇന്ത്യന്‍ നിരത്തില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള കാറുകളിലൊന്നായ ഡിസയര്‍ ആരെയും ആകര്‍ഷിക്കുന്ന ഡിസൈനിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും പുതിയ മോഡലാണ് ഡിസയര്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

പുതുതലമുറ സ്വിഫ്റ്റിനോട് സാമ്യം തോന്നുന്ന വലിയ ഗ്രില്ലും അതില്‍ ലോഗോയുമുണ്ട്. എല്‍ഇഡി ഡേറ്റം റണ്ണിങ് ലൈറ്റോടു കൂടിയതാണ് ഹെഡ്ലാമ്പുകള്‍, പുതിയ വലിയ ഫോഗ്ലാമ്പുമുണ്ട്. കൂടാതെ എല്‍ഇഡിയാണ് ടെയില്‍ ലാമ്പും.

ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

C -പില്ലര്‍ കാറിന്റെ ബൂട്ടുമായി ഇണക്കത്തോടെ യോജിപ്പിച്ചിട്ടുള്ളതും മികച്ച രൂപഭംഗിക്കു കാരണമാകുന്നു. പുതിയ മോഡല്‍ മുതല്‍ ബൂട്ട് സ്‌പെയ്‌സ് വര്‍ധിപ്പിച്ചതോടെയും കാറിന് ഡിമാന്റ് ഏറി. ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, ഷെര്‍വുഡ് ബ്രൗണ്‍ എന്നീ പുതു നിറങ്ങളിലും ഡിസയര്‍ ലഭിക്കും.

ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

അളവുകളില്‍ അല്പം വലുതാണ് പുതിയ ഡിസയര്‍. ഭാരം കുറഞ്ഞ പുതിയ പ്ലാറ്റ്‌ഫോമിലാണ് ഡിസയറിന്റെ നിര്‍മാണം അതുകൊണ്ട് പെട്രോള്‍ മോഡലിന് 85 കിലോഗ്രാമും ഡീസല്‍ മോഡലിന് 105 കിലോഗ്രാമും ഭാരം കുറവാണ്.

ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

സര്‍വീസ്

മറ്റ് ബ്രാന്‍ഡുകളില്‍ നിന്നും മാരുതി വ്യത്യസ്തമാക്കുന്നത് വില്‍പ്പനാനന്തര സേവനമാണ്. ഇതു തന്നെയാണ് പല ഉപഭോക്താക്കളും കണ്ണും അടച്ച് മാരുതി എന്ന ബ്രാന്‍ഡിനെ വിശ്വസിക്കുന്നത്. ഇന്ത്യയിലെ മറ്റേതൊരു നിര്‍മ്മാതാക്കളേക്കാളും ഏറ്റവും കൂടുതല്‍ ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും കമ്പനിക്ക് ഉണ്ട്.

Most Read:ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

അതുമാത്രമല്ല, സ്പെയര്‍ പാര്‍ട്സുകള്‍ക്കും സേവനങ്ങള്‍ക്കും മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചിലവ് മാത്രമാണുള്ളത്. അതുപോലെ തന്നെ മാരുതി സുസുക്കിയുടെ കാറുകള്‍ക്ക് മികച്ച പുനര്‍വില്‍പ്പന മൂല്യമാണ് നല്‍കുന്നത്.

Most Read:ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

ഇത് കമ്പനിയുടെ മറ്റൊരു പ്ലസ് പോയിന്റാണ്. 1983 മുതല്‍ ഇന്ത്യയില്‍ ബ്രാന്‍ഡ് നിലവിലുണ്ട്. മികച്ച അടിത്തറയാണ് ഇത്രയും നാളുകള്‍കൊണ്ട് കമ്പനി ഇന്ത്യയില്‍ പടുത്തുയര്‍ത്തിയത്.

Most Read:വൈറലായി ജീപ്പ് റാംഗ്ലറിന്റെ ആദ്യ ഡെലിവറി; വീഡിയോ

ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

ഉയര്‍ന്ന ഇന്ധനക്ഷമത

ഒരു വാഹനം വാങ്ങുന്നതിന് മുന്‍പ് ആദ്യം ആളുകളുടെ മനസ്സില്‍ എത്തുന്നത് ഇന്ധനക്ഷമത തന്നെയാണ്. ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനം ഏതെന്നാണ് ഇത്തകക്കാര്‍ ആദ്യം തിരയുന്നത്. ഇത് തന്നെയാണ് ഡിസയറിനെ ആളുകളുടെ ആദ്യ ചോയിസ് ആക്കുന്നതും.

ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

ഉയര്‍ന്ന ഇന്ധനക്ഷമതയാണ് മാരുതി കാറുകളുടെ മറ്റൊരു സവിശേഷത. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ കാര്‍ അത്ഭുതം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലീറ്ററിന് 28.4 കിലോമീറ്റര്‍ മൈലേജോടെ സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള ഡീസല്‍ കാറായി മാറി ഡിസയര്‍.

ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

ലിറ്ററിന് 22 കിലോമീറ്ററാണ് പെട്രോള്‍ മോഡലിന്റെ ഇന്ധനക്ഷമത. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലാണ് ഡിസയര്‍ വിപണിയില്‍ എത്തുന്നത്. 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിന്‍, 82 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിന്‍ 74 bhp പവറും 190 Nm torque ഉം സൃഷ്ടിക്കുന്നു.

ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

ബ്രാന്‍ഡ് മൂല്യം

മാരുതിയെ മറ്റ് ബ്രാന്‍ഡുകളില്‍ നിന്നും വ്യത്യസതമാക്കുന്ന ഒരു പ്രധാന ഘടകം തന്നെയാണ് ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യം. ഡിസയറിന്റെ ആദ്യ തലമുറ വിപണിയില്‍ എത്തിയപ്പോള്‍ തന്നെ ആളുകളുടെ വിശ്വസത നേടിയെടുക്കാന്‍ കമ്പനിക്ക് സാധിച്ചു.

ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

അതുകൊണ്ട് തന്നെ പുതിയ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചപ്പോഴും ആ വിശ്വസ്ത നേടിയെടുക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇത് കമ്പനിയുടെ വില്‍പ്പന വര്‍ധിപ്പിക്കുകയും ചെയ്തു. മറ്റ് മോഡലുകളിലും ഇതേ വിശ്വസതത നേടിയെടുക്കാന്‍ കമ്പനിക്ക് സാധിച്ചു.

Most Read Articles

Malayalam
English summary
Maruti Dzire is India’s best selling car. Do you know why?. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X