ഇത് ചരിത്രം, 11 വര്‍ഷംകൊണ്ട് 19 ലക്ഷം ഡിസൈര്‍ വിറ്റ് മാരുതി

ഇന്ത്യയില്‍ പുതിയ നാഴികക്കല്ലുകള്‍ കീഴടക്കി മാരുതി ഡിസൈര്‍. സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തി 2008 -ല്‍ അവതരിച്ച കോമ്പാക്ട് സെഡാന്‍ ഡിസൈര്‍, വിപണിയില്‍ 19 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തില്‍ ഒരു സെഡാന്‍ 19 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന മറികടക്കുന്നത് ഇതാദ്യം.

ഇത് ചരിത്രം, 11 വര്‍ഷംകൊണ്ട് 19 ലക്ഷം ഡിസൈര്‍ വിറ്റ് മാരുതി

കഴിഞ്ഞ പത്തുവര്‍ഷമായി കോമ്പാക്ട് സെഡാന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറുകളില്‍ ഒന്നാണ് ഡിസൈര്‍. മാരുതിയുടെ ജൈത്രയാത്രയില്‍ ഡിസൈറിന് നിര്‍ണായക പങ്കുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി.

ഇത് ചരിത്രം, 11 വര്‍ഷംകൊണ്ട് 19 ലക്ഷം ഡിസൈര്‍ വിറ്റ് മാരുതി

2017 -ല്‍ മൂന്നാം തലമുറ മോഡലിന്റെ കടന്നുവരവ് ഡിസൈറിന്റെ ജനപ്രീതി ഇരുപതു ശതമാനത്തോളമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞവര്‍ഷം മാത്രം രണ്ടര ലക്ഷം ഡിസൈര്‍ യൂണിറ്റുകള്‍ മാരുതി വിറ്റു. അതായത് പ്രതിമാസ വില്‍പ്പന ശരാശരി 21,000 യൂണിറ്റ്. ഓരോ രണ്ടു മിനിറ്റിലും ഒരു പുത്തന്‍ ഡിസൈര്‍ യൂണിറ്റ് വില്‍ക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.

ഇത് ചരിത്രം, 11 വര്‍ഷംകൊണ്ട് 19 ലക്ഷം ഡിസൈര്‍ വിറ്റ് മാരുതി

വിപണിയില്‍ 5.70 ലക്ഷം രൂപ മുതല്‍ മാരുതി ഡിസൈറിന് വില ആരംഭിക്കുന്നു. 9.54 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ഡിസൈര്‍ മോഡലിന് വില (ദില്ലി ഷോറൂം). കാറിലെ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ K-12 പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്.

ഇത് ചരിത്രം, 11 വര്‍ഷംകൊണ്ട് 19 ലക്ഷം ഡിസൈര്‍ വിറ്റ് മാരുതി

75 bhp കരുത്തും 190 Nm torque -മുള്ള 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിന്‍ പതിപ്പും ഡിസൈറില്‍ തിരഞ്ഞെടുക്കാം. ഇരു എഞ്ചിന്‍ പതിപ്പുകള്‍ക്കും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഓട്ടോമാറ്റിക് ആഗ്രഹിക്കുന്നവര്‍ക്കായി അഞ്ചു സ്പീഡ് എഎംടി പതിപ്പിനെയും കമ്പനി അണിനിരത്തുന്നുണ്ട്. ഡിസൈര്‍ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് യഥാക്രമം 22 കിലോമീറ്ററും 28.40 കിലോമീറ്ററും മാരുതി വാഗ്ദാനം ചെയ്യുന്നു.

Most Read: ജൂണില്‍ മാരുതി കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

ഇത് ചരിത്രം, 11 വര്‍ഷംകൊണ്ട് 19 ലക്ഷം ഡിസൈര്‍ വിറ്റ് മാരുതി

നവീനമായ ഒരുപിടി വിശേഷങ്ങള്‍ ഡിസൈറില്‍ കാണാം. ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, മെഷീന്‍ കട്ട് അലോയ് വീലുകള്‍, ഇരട്ടനിറമുള്ള അകത്തളം, സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയെല്ലാം ഡിസൈറിന്റെ പ്രത്യേകതകളാണ്.

Most Read: നിലംപതിച്ച് ടാറ്റ ടിഗോര്‍ വില്‍പ്പന

ഇത് ചരിത്രം, 11 വര്‍ഷംകൊണ്ട് 19 ലക്ഷം ഡിസൈര്‍ വിറ്റ് മാരുതി

സ്റ്റീയറിങ് വീലില്‍ ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍ കമ്പനി സമര്‍പ്പിക്കുന്നുണ്ട്. സുസുക്കിയുടെ HEARTECT അടിത്തറയാണ് ഡിസൈര്‍ പങ്കിടുന്നത്. ഇഗ്നിസ്, ബലെനോ, സ്വിഫ്റ്റ്, വാഗണ്‍ആര്‍ മോഡലുകളും ഇതേ അടിത്തറതന്നെ ഉപയോഗിക്കുന്നു.

Most Read: മാരുതിക്ക് ആശ്വാസം — ടൊയോട്ട ഇന്നോവയുടെ കിരീടം പിടിച്ചെടുത്ത് എര്‍ട്ടിഗ

ഇത് ചരിത്രം, 11 വര്‍ഷംകൊണ്ട് 19 ലക്ഷം ഡിസൈര്‍ വിറ്റ് മാരുതി

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, പവര്‍ വിന്‍ഡോ, പ്രീ ടെന്‍ഷനര്‍ ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റുകള്‍ തുടങ്ങിയവ ഡിസൈറില്‍ സുരക്ഷ ഉറപ്പുവരുത്തും.

Most Read Articles

Malayalam
English summary
Maruti Dzire Crosses 19 Lahk Units Sales. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X