പരിഷ്കാരങ്ങളുമായി മാരുതി ഡിസൈര്‍ ടൂര്‍ S, വിലയിലും വര്‍ധനവ്

ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വിപണി അണിനിരത്തിയ മികച്ച കോമ്പാക്റ്റ് സെഡാനാണ് ഡിസൈര്‍. സെഡാനിലെ 'ടൂര്‍ S' ടാക്‌സി വകഭേദത്തിനെ പരിഷ്‌കരിച്ചിരിക്കുകയാണ് കമ്പനിയിപ്പോള്‍. പുതിയ സുരക്ഷ, മലിനീകരണ നിയന്ത്രണ ചട്ടങ്ങളെല്ലാം പാലിച്ചു കൊണ്ടുള്ള ഡിസൈറിന് ഇത്തവണ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. കോമ്പാക്റ്റ് സെഡാന്റെ മുന്‍തലമുറ മോഡലാണ് ഇപ്പോഴും മാരുതി ഡിസൈര്‍ ടൂര്‍ S വകഭേദം ഉപയോഗിക്കുന്നത്.

പരിഷ്കാരങ്ങളുമായി മാരുതി ഡിസൈര്‍ ടൂര്‍ S , വിലയിലും വര്‍ധനവ്

എങ്കിലും മോഡലില്‍ പരിഷ്‌കരണം നടത്തിയത് കൊണ്ട് കമ്പനി പറഞ്ഞ് തരുന്നത് ടാക്‌സി ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍ മോഡലിന് ഇപ്പോഴും നല്ല സ്വാധീനമുണ്ടെന്നാണ്. എബിഎസ്, ഇബിഡി, ഡ്രൈവര്‍ സൈഡ് എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഹൈ സ്പീഡ് അലര്‍ട്ട് സംവിധാനം എന്നിവയാണ് സെഡാനിലെ പരിഷ്‌കരിച്ച ഫീച്ചറുകള്‍.

പരിഷ്കാരങ്ങളുമായി മാരുതി ഡിസൈര്‍ ടൂര്‍ S , വിലയിലും വര്‍ധനവ്

ഇതിനാല്‍ത്തന്നെ വിലയിലും വര്‍ധനവ് വന്നിട്ടുണ്ട്. ദില്ലി എക്‌സ്‌ഷോറൂം കണക്ക് പ്രകാരം 5.60 ലക്ഷം രൂപ മുതല്‍ 6.60 ലക്ഷം രൂപ വരെയാണ് പരിഷ്‌കരിച്ച ഡിസൈറിന്റെ വില. ഏപ്രില്‍ ഒന്ന് തൊട്ട് പ്രാബല്യത്തില്‍ വന്ന സുരക്ഷ ചട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാരുതി ഡിസൈര്‍ കോമ്പാക്റ്റ് സെഡാനെ കമ്പനി പരിഷ്‌കരിച്ചത്.

Most Read:കുതിപ്പ് തുടര്‍ന്ന് ഹീറോ, വീണ്ടും ഇടിഞ്ഞ് ബുള്ളറ്റ് വില്‍പ്പന - മാര്‍ച്ചിലെ കണക്കുകള്‍ ഇങ്ങനെ

പരിഷ്കാരങ്ങളുമായി മാരുതി ഡിസൈര്‍ ടൂര്‍ S , വിലയിലും വര്‍ധനവ്

പുതിയ സുരക്ഷ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതല്ലാതെ മറ്റ് കാര്യമായ മാറ്റങ്ങളൊന്നും തന്നെ നാല് മീറ്ററില്‍ താഴെയുള്ള ഈ പ്രമുഖ ടാക്‌സി വകഭേത്തില്‍ കമ്പനി വരുത്തിയിട്ടില്ല. നിലവിലെ എഞ്ചിന്‍ ഓപ്ഷന്‍ തന്നെയായിരിക്കും ഡിസൈര്‍ ടൂര്‍ S തുടരുക.

പരിഷ്കാരങ്ങളുമായി മാരുതി ഡിസൈര്‍ ടൂര്‍ S , വിലയിലും വര്‍ധനവ്

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് മാരുതി ഡിസൈര്‍ ടൂര്‍ S -ലുള്ളത്. 1.2 ലിറ്റര്‍ എഞ്ചിന്‍ പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളിലും ലഭ്യമാണ്. പെട്രോള്‍ ഓപ്ഷനില്‍ 83 bhp കരുത്തും സിഎന്‍ജി ഓപ്ഷനില്‍ 70 bhp കരുത്തും എഞ്ചിന്‍ സൃഷ്ടിക്കും.

പരിഷ്കാരങ്ങളുമായി മാരുതി ഡിസൈര്‍ ടൂര്‍ S , വിലയിലും വര്‍ധനവ്

മറുഭാഗത്ത് പരമാവധി 75 bhp കരുത്തായിരിക്കും ഡീസല്‍ എഞ്ചിന്‍ കുറിക്കുക. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലുമുള്ളത്. അടുത്തിടെ മാരുതി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ ബലെനോയില്‍ അവതരിപ്പിച്ച പുതിയ 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എഞ്ചിന്‍ തന്നെ പരിഷ്‌കരിച്ച ഡിസൈറിലും ഉള്‍പ്പെടുത്താനാണ് സാധ്യത. ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ടാണ് പുതിയ എഞ്ചിന്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

Most Read:സുരേഷ് കല്ലടയ്ക്കെതിരെ പ്രതിഷേധം വ്യാപകം, കേരളത്തില്‍ ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കി

പരിഷ്കാരങ്ങളുമായി മാരുതി ഡിസൈര്‍ ടൂര്‍ S , വിലയിലും വര്‍ധനവ്

മാരുതി ഡിസൈര്‍ ടൂര്‍ S എന്നത് കമ്പനിയുടെ മുന്‍തലമുറ മോഡലാണ്. പുതിയ ഡിസൈറിലെ പ്രീമിയം ഭാവം ടാക്‌സി വകഭേത്തില്‍ കൊണ്ട് വരികയാണെങ്കില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പുത്തന്‍ ഡിസൈറിനുള്ള പ്രസക്തി കുറഞ്ഞേക്കും. ഇക്കാരണത്താലാണ് പ്രധാന മാറ്റങ്ങളൊന്നും വരുത്താതെ ടൂര്‍ S -നെ മുന്‍ തലമുറ വകഭേദമായിത്തന്നെ കമ്പനി നിലനിര്‍ത്തുന്നത്.

Most Read Articles

Malayalam
English summary
Maruti Dzire ‘Tour S’ Taxi Variant Updated — Receives Price Hike As Well: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X