സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍

2019 ജൂലായ് ഒന്നോടെ പുതിയ സുരക്ഷ ചട്ടങ്ങള്‍ ഇന്ത്യയില്‍ വരാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തങ്ങളുടെ നിരയിലെ വാഹനങ്ങളെല്ലാം പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതിന്റെ തിരക്കിലാണ് രാജ്യത്തെ വിവിധ വാഹന നിര്‍മ്മാതാക്കളെല്ലാം. വാഹനങ്ങളിലെ സുരക്ഷ കൂടുകയാണെങ്കില്‍ സ്വാഭാവികമായും ഇത് വിലയിലും പ്രതിഫലിക്കുമെന്ന് ഏവര്‍ക്കും അറിയാമല്ലോ.

സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍

ഇക്കാരണത്താല്‍ തന്നെ രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര, നിരയിലെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 36,000 രൂപ വരെ വില വര്‍ധനവുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍

മാരുതി സുസുക്കിയും തങ്ങളുടെ നിരയിലെ കാറുകളിലുള്ള സുരക്ഷ സജ്ജീകരണങ്ങള്‍ പരിഷ്‌കരിക്കുന്ന തിരക്കുകളിലാണ്. ഈയാഴ്ചയുടെ തുടക്കത്തില്‍ തന്നെ സ്വിഫ്റ്റിലെയും വാഗണ്‍ആറിലെയും സുരക്ഷ കമ്പനി വര്‍ധിപ്പിച്ചിരുന്നു.

സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍

ഇപ്പോഴിതാ AIS-145 സുരക്ഷ ചട്ടങ്ങള്‍ക്കനുസരിച്ച് ഡിസൈറിനെയും പരിഷ്‌കരിച്ചിരിക്കുകയാണ് കമ്പനി. ഇതു കൂടാതെ ഭാരത് സ്റ്റേജ് VI നിലവാരത്തിലുള്ള ഡിസൈര്‍ പെട്രോള്‍ പതിപ്പിനെ വിപണിയിലെത്തിക്കുന്നതായും കമ്പനി പ്രഖ്യാപിച്ചു.

സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍

നിലവില്‍ ദില്ലി എക്‌സ്‌ഷോറൂം കണക്കുകള്‍ പ്രകാരം 5,82,613 രൂപ മുതല്‍ 9,57,622 രൂപ വരെയാണ് മാരുതി ഡിസൈറിന്റെ വില. സുരക്ഷ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ 15,000 രൂപ വരെ പുത്തന്‍ ഡിസൈറിന് വില വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിക്കുന്നു.

സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ യൂണിറ്റുകളിലാണ് മാരുതി ഡിസൈര്‍ വില്‍പ്പനയ്ക്കുള്ളത്. പെട്രോള്‍ പതിപ്പിനെ ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് പരിഷ്‌കരിച്ചെങ്കിലും ഡീസല്‍ പതിപ്പ് ഇപ്പോഴും ഭാരത് സ്‌റ്റേജ് IV -ല്‍ തന്നെയാണ് തുടരുന്നത്.

Most Read: കൂടുതല്‍ സൗകര്യങ്ങളുമായി മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX

സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍

മുമ്പ് സെഡാനിലുണ്ടായിരുന്ന കരുത്തും മൈലേജും തന്നെയാവും പരിഷ്‌കരിച്ച പതിപ്പിലും ലഭിക്കുക. രാജ്യത്ത് റോഡപകടങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവ കുറയ്ക്കാനുള്ള നടപടിയെന്നോണം പുത്തന്‍ സുരക്ഷ ചട്ടങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

Most Read: 20 പുത്തന്‍ ഫീച്ചറുകളുമായി ഇസൂസു വി-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ്‌ വിപണിയില്‍

സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍

എല്ലാ പാസഞ്ചര്‍ കാറുകളിലും എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, സ്പീഡ് അലര്‍ട്ട് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെല്‍സറുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, എബിഎസ്, ഇബിഡി എന്നീ സുരക്ഷ സജ്ജീകരണങ്ങള്‍ ഉണ്ടാവണമെന്നാണ് പുതിയ ചട്ടങ്ങള്‍ പറയുന്നത്.

Most Read: കിയ സെല്‍റ്റോസ് - വന്നു, കണ്ടു, ഇനി കീഴടക്കണം

സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍

ആഢംബര കാറുകള്‍ ഇവ സര്‍വ്വ സാധാരണമാണെങ്കിലും പ്രരംഭ മോഡല്‍ കാറുകളില്‍ ഈ സുരക്ഷ സംവിധാനങ്ങള്‍ വിരളമായിരുന്നു. ഈ ഫീച്ചറുകളെല്ലാം തന്നെ കാറുകളെ AIS-145 സുരക്ഷ ചട്ടങ്ങള്‍ പാലിക്കുന്നവയാക്കും.

സുരക്ഷ കൂട്ടി മാരുതി ഡിസൈര്‍, വില 5.83 ലക്ഷം രൂപ മുതല്‍

AIS അഥവാ ഓട്ടോമോട്ടിവ് ഇന്‍ഡസ്ട്രീസ് സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരം 2019 ജൂലായ് ഒന്നു മുതല്‍ വില്‍ക്കുന്ന എല്ലാ കാറുകളും ഈ നിലവാരത്തിലുള്ളതാവണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഇത് കൂടാതെ 2019 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം (BNVSAP) ചട്ടങ്ങളും കാറുകള്‍ പാലിക്കുന്നുണ്ടോയെന്നും നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണം.

Most Read Articles

Malayalam
English summary
Maruti Suzuki Has Updated Safety Features Of Dzire Sedan. Read In Malayalam
Story first published: Friday, June 21, 2019, 11:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X