സുരക്ഷയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച് മാരുതി ഈക്കോ, നിരയില്‍ നിന്ന് ഒമ്‌നി പുറത്ത്

കാറുകള്‍ അടിമുടി പുതുക്കുന്നതിന്റെ തിരക്കിലാണ് മാരുതി. ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം ചട്ടങ്ങള്‍ വിപണിയില്‍ കര്‍ശനമാവും. പുതിയ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ മുഴുവന്‍ മോഡലുകളിലും നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തേണ്ടതായുണ്ട്. ഇപ്പോള്‍ ഈ ഫീച്ചറുകള്‍ മുഴുവന്‍ ഈക്കോയ്ക്ക് മാരുതി നല്‍കിയിരിക്കുന്നു.

സുരക്ഷയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച് മാരുതി ഈക്കോ, നിരയില്‍ നിന്ന് ഒമ്‌നി പുറത്ത്

രാജ്യമെമ്പാടുമുള്ള മാരുതി ഡീലര്‍ഷിപ്പുകളില്‍ കൂടുതല്‍ സുരക്ഷയൊരുങ്ങുന്ന പുത്തന്‍ ഈക്കോ പതിപ്പ് വന്നുതുടങ്ങി. ഉടന്‍തന്നെ ഔദ്യോഗിക വില്‍പ്പന ആരംഭിക്കും. മോഡലിന്റെ വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. 10,000 രൂപ മുതല്‍ 20,000 രൂപ വരെ വിലവര്‍ധനവ് പുതിയ ഈക്കോയില്‍ പ്രതീക്ഷിക്കാം. 3.61 ലക്ഷം രൂപ മുതലാണ് നിലവില്‍ ഈക്കോ മോഡലുകള്‍ക്ക് വില.

സുരക്ഷയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച് മാരുതി ഈക്കോ, നിരയില്‍ നിന്ന് ഒമ്‌നി പുറത്ത്

അഞ്ചു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ ഈക്കോയിലുണ്ട്. സ്വകാര്യ വാഹന വിപണിയിലും ടാക്‌സി വിപണിയിലും ഒരുപോലെ ജനസമ്മതി നേടിയ മാരുതി മോഡലാണ് ഈക്കോ. പെട്രോള്‍, പെട്രോള്‍ സിഎന്‍ജി പരിവേഷങ്ങള്‍ മോഡലിന്റെ സ്വീകാര്യത കൂട്ടുന്നു. സ്വതന്ത്ര മുന്‍ സസ്‌പെന്‍ഷനും ലീഫ് സ്പ്രിങ് യൂണിറ്റുള്ള പിന്‍ സസ്‌പെന്‍ഷനും മാരുതി ഈക്കോയുടെ സവിശേഷതയാണ്.

Most Read: ബസെഡ് എന്ന പേര് തള്ളിപ്പോയി, പുതിയ ടാറ്റ എസ്‌യുവി വരിക 'കസീനി'യായി

സുരക്ഷയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച് മാരുതി ഈക്കോ, നിരയില്‍ നിന്ന് ഒമ്‌നി പുറത്ത്

എഞ്ചിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലെത്തും. 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി ഈക്കോയില്‍. എഞ്ചിന് 73 bhp കരുത്തും 101 Nm torque ഉം പരമാവധി കുറിക്കാനാവും. മുന്‍ സീറ്റുകള്‍ക്ക് താഴെയാണ് എഞ്ചിന്‍ യൂണിറ്റ് ഇടംപിടിക്കുന്നത്. ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡ് മാനുവല്‍.

സുരക്ഷയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച് മാരുതി ഈക്കോ, നിരയില്‍ നിന്ന് ഒമ്‌നി പുറത്ത്

നിലവില്‍ ശരാശരി 6,000 യൂണിറ്റുകളുടെ പ്രതിമാസ വില്‍പ്പന മുടക്കംകൂടാതെ ഈക്കോ രാജ്യത്ത് കുറിക്കുന്നുണ്ട്. നിരയില്‍ നിന്നും ഒമ്‌നി നിര്‍ത്തിയ സാഹചര്യത്തില്‍ ഇനി ഈക്കോയ്ക്ക് ആവശ്യക്കാര്‍ കൂടുമെന്നാണ് വിലയിരുത്തല്‍. സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവുമ്പോള്‍ 34 വര്‍ഷം പ്രായമുള്ള മാരുതി ഒമ്നിക്ക് പിന്‍മാറാതെ തരമില്ല. 1984 -ല്‍ ഇന്ത്യയില്‍ കടന്നുവന്ന ഒമ്‌നിയെ രണ്ടുതവണ മാത്രമെ കമ്പനി പരിഷ്‌കരിച്ചിട്ടുള്ളൂ. ഒന്നു 1998 -ലും, ഒന്നു 2005 -ലും.

Most Read: സ്‌കോര്‍പിയോയുടെ ഭീകരമുഖം, സുരക്ഷയ്ക്ക് പര്യായമായി മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍

സുരക്ഷയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച് മാരുതി ഈക്കോ, നിരയില്‍ നിന്ന് ഒമ്‌നി പുറത്ത്

പുതിയ ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് മുന്നിലും പിടിച്ചുനില്‍ക്കാന്‍ ഒമ്‌നിക്ക് കഴിയില്ല. ഒമ്നിയെക്കാള്‍ വലുപ്പമുണ്ട് ഈക്കോയ്ക്ക്. എഞ്ചിന്‍ കരുത്തിലും ഈക്കോയാണ് മുന്നില്‍. ഒമ്നിയെപോലെ ഈക്കോയും പാസഞ്ചര്‍, കാര്‍ഗോ വാന്‍ പതിപ്പുകളായാണ് വില്‍പ്പനയ്ക്കു വരുന്നത്. വരുംനാളുകളില്‍ ഈക്കോയുടെ പെട്രോള്‍ - എല്‍പിജി പതിപ്പിനെ ആവിഷ്‌കരിക്കാനും മാരുതിക്ക് ആലോചനയുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki Eeco Gets a ‘Safety’ Upgrade. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X