എർട്ടിഗയുടെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി നിർത്തലാക്കി

വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ നിരോധന ചട്ടങ്ങൾക്ക് മുന്നോടിയായി മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ എംപിവിയായ എർട്ടിഗയിൽ വാഗ്ദാനം ചെയ്തുവന്നിരുന്ന 1.3 ഡീസൽ എഞ്ചിനുകൾ നിർത്തലാക്കി.

എർട്ടിഗയുടെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി നിർത്തലാക്കി

ഫിയറ്റിൽ നിന്നുള്ള ബിഎസ്-IV കംപ്ലയിന്റ്‌ എഞ്ചിനായിരുന്നു മാരുതി എർട്ടിഗയിൽ ഉപയോഗിച്ചു വന്നിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ മൾട്ടിജെറ്റ് 1.3 ഡീസൽ എഞ്ചിൻ ഇപ്പോഴും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഡീസൽ എഞ്ചിനാണ്.

എർട്ടിഗയുടെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി നിർത്തലാക്കി

കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ മാരുതിയുടെ ഡീസൽ കാറുകളിൽ ഈ എഞ്ചിൻ കമ്പനി പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ മാരുതി സ്വന്തം ഡീസൽ എഞ്ചിനായ 1.5 ലിറ്ററിലേക്ക് പതുക്കെ മാറുകയും 1.3 ഡീസൽ എഞ്ചിനിൽ നിന്ന് പുറത്തുകടക്കുകയുമാണ്. പുതിയ 1.5 ലിറ്റർ പതിപ്പും നിലവിൽ ബിഎസ്-VI യൂണിറ്റാണ്.

എർട്ടിഗയുടെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി നിർത്തലാക്കി

ഇപ്പോൾ സിയാസിലും എർട്ടിഗയിലുമാണ് മാരുതി ഇത് വാഗ്ദാനം ചെയ്യുന്നത്. 2020 ഏപ്രിൽ ഒന്നോടെ മാരുതി സുസുക്കി 1.5 ഡീസൽ എഞ്ചിനും നിർത്തലാക്കും. എന്നാൽ 1.3 ഡീസൽ എഞ്ചിൻ നിർത്തലാക്കുന്നത് എർട്ടിഗയുടെ വിൽപ്പനയെ ബാധിച്ചേക്കാം. 2019 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് വിൽപ്പന നടത്തിയ എർട്ടിഗയുടെ 50% ഡീസൽ എഞ്ചിനുകളാണ്.

എർട്ടിഗയുടെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി നിർത്തലാക്കി

എർട്ടിഗ 1.3 ഡീസൽ 90 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കും. ഇതിൽ 25.47 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിനിൽ 95 bhp കരുത്തും 225 Nm torque ഉം സൃഷ്ടിക്കുമ്പോൾ 24.2 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.

എർട്ടിഗയുടെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി നിർത്തലാക്കി

മാരുതി എർട്ടിഗ 1.3 ഡീസൽ മാനുവൽ ട്രാൻസ്മിഷനിൽ LDi, VDi, ZDi, ZDi പ്ലസ് എന്നീ വ്യത്യസ്ത കവഭേദങ്ങളിൽ ലഭ്യമാണ്. യഥാക്രമം LDi 8.85 ലക്ഷം, VDi 9.57 ലക്ഷം, ZDi 10.4 ലക്ഷം, ZDi 11.21 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

എർട്ടിഗയുടെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി നിർത്തലാക്കി

1.5 എർട്ടിഗ ഡീസലിൽ മൂന്ന് വകഭേദങ്ങളാണുള്ളത്. അടിസ്ഥാന മോഡലായ LDi ഇതിൽ മാരുതി വഗ്ദാനം ചെയ്യുന്നില്ല. 9.87 ലക്ഷം, 10.7 ലക്ഷം, 11.21 ലക്ഷം രൂപ എന്നിങ്ങനെയാണ് വാഹനത്തിന്റെ വില.

Most Read: ഇന്ത്യ മറന്ന എസ്‌യുവികൾ

എർട്ടിഗയുടെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി നിർത്തലാക്കി

എർട്ടിഗയുടെ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ വിപണിയിൽ തുടരും. SHVS ടെക്ക് ഉള്ള 1.5 ലിറ്റർ K15 സീരീല് പെട്രോൾ എഞ്ചിനാണ് പെട്രോൾ പതിപ്പിൽ വാഗ്ദാനം ചെയ്യുന്നത്. ഇത് 104 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമാണ് എർട്ടിഗ 1.5-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: ടൊയോട്ട ഇന്നോവയേക്കാള്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ

എർട്ടിഗയുടെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി നിർത്തലാക്കി

ജൂലൈ അവസാനത്തോടു കൂടി ബിഎസ്-VI പെട്രോൾ എഞ്ചിൻ എർട്ടിഗയിൽ മാരുതി അവതരിപ്പിച്ചിരുന്നു. ഇതോടെ വാഹനത്തിന്റെ വിലയിലും വർധനവുണ്ടായി. പുതുക്കിയ വില 7,54,689 ലക്ഷം രൂപ മുതൽ 10,05,689 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. VXi വകഭേദത്തിനെ അടിസ്ഥാനമാക്കിയുള്ള എർട്ടിഗ സിഎൻജി പതിപ്പും മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു.

Most Red: മാരുതി സുസുക്കി XL6; 9.49 ലക്ഷം രൂപ മുതല്‍ പ്രതീക്ഷിക്കാം

എർട്ടിഗയുടെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ മാരുതി നിർത്തലാക്കി

കൂടാതെ എർട്ടിഗയെ അടിസ്ഥാനമാക്കി വിപണിയിലെത്തുന്ന പുതിയ പ്രീമിയം ക്രോസ്ഓവർ XL6 ഓഗസ്റ്റ് 21-ന് മാരുതി അവതരിപ്പിക്കും. ഇന്ത്യൻ വാഹന വിപണി മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ പുതിയ വാഹനത്തിന്റെ അവതരണം മാരുതി സുസുക്കിയുടെ വിൽപ്പനയെ സഹായിച്ചേക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Most Read Articles

Malayalam
English summary
Maruti Ertiga diesel 1.3 discontinued-details. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X