മാരുതിക്ക് ആശ്വാസം — ടൊയോട്ട ഇന്നോവയുടെ കിരീടം പിടിച്ചെടുത്ത് എര്‍ട്ടിഗ

മാരുതിക്ക് ആശ്വാസമായി എര്‍ട്ടിഗ. മറ്റു കാറുകള്‍ വില്‍പ്പനയില്‍ തിരിച്ചടി നേരിടുമ്പോഴും എര്‍ട്ടിഗയില്‍ സന്തോഷിക്കാന്‍ വക കണ്ടെത്തുകയാണ് മാരുതി. കഴിഞ്ഞവര്‍ഷം നവംബറില്‍ വില്‍പ്പനയ്ക്ക് വന്ന എര്‍ട്ടിഗയ്ക്ക് ഇപ്പോഴും പ്രചാരമേറെ. മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള എംപിവിയെന്ന വിശേഷണം ടൊയോട്ട ഇന്നോവ ക്രിസ്റ്റയില്‍ നിന്നും മാരുതി എര്‍ട്ടിഗ പിടിച്ചെടുത്തു.

മാരുതിക്ക് ആശ്വാസം — ടൊയോട്ട ഇന്നോവയുടെ കിരീടം പിടിച്ചെടുത്ത് എര്‍ട്ടിഗ

8,864 എര്‍ട്ടിഗ യൂണിറ്റുകളാണ് പോയമാസം മാരുതി വിറ്റത്. ടൊയോട്ട വിറ്റത് 5,631 യൂണിറ്റുകളും. ചിത്രത്തില്‍ മറ്റു എംപിവികളുടെ കാര്യം ദയനീയമാണ്. മറാസോയുടെ 1,381 യൂണിറ്റുകള്‍ വില്‍ക്കാന്‍ മാത്രമേ മഹീന്ദ്രയ്ക്ക് കഴിഞ്ഞുള്ളൂ. റെനോ ലോഡ്ജി കുറിച്ചതാകട്ടെ 49 യൂണിറ്റുകളുടെ വില്‍പ്പന.

മാരുതിക്ക് ആശ്വാസം — ടൊയോട്ട ഇന്നോവയുടെ കിരീടം പിടിച്ചെടുത്ത് എര്‍ട്ടിഗ

നിലവില്‍ എംപിവി മത്സരത്തില്‍ മാരുതി എര്‍ട്ടിഗ ബഹുദൂരം മുന്നിലാണ്. രണ്ടാം തലമുറ എര്‍ട്ടിഗയെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള മാരുതിയുടെ തീരുമാനം മോഡലിന്റെ പ്രചാരത്തില്‍ കൂട്ടുന്നതില്‍ നിര്‍ണായകമായി. ആദ്യ തലമുറയെ അപേക്ഷിച്ച് ആകാരയളവില്‍ കാര്യമായ വളര്‍ച്ച പുതിയ എര്‍ട്ടിഗയ്ക്കുണ്ട്.

മാരുതിക്ക് ആശ്വാസം — ടൊയോട്ട ഇന്നോവയുടെ കിരീടം പിടിച്ചെടുത്ത് എര്‍ട്ടിഗ

സ്വിഫ്റ്റ്, ബലെനോ, ഇഗ്നിസ് മോഡലുകള്‍ പങ്കിടുന്ന സുസുക്കിയുടെ HEARTECT അടിത്തറതന്നെ എര്‍ട്ടിഗയ്ക്കും ആധാരമാവുന്നു. ആകാരയളവ് കൂടിയതിനെ തുടര്‍ന്ന് എംപിവിയുടെ ക്യാബിന്‍ വിശാലതയും ഇക്കുറി വര്‍ധിച്ചു. പഴയ മോഡലിനെക്കാളും 99 mm നീളവും 40 mm വീതിയും 5 mm ഉയരവും പുത്തന്‍ പതിപ്പിന് കൂടുതലുണ്ട്.

മാരുതിക്ക് ആശ്വാസം — ടൊയോട്ട ഇന്നോവയുടെ കിരീടം പിടിച്ചെടുത്ത് എര്‍ട്ടിഗ

നിലവില്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ള രാജ്യത്തെ ഏക എംപിവിയാണ് എര്‍ട്ടിഗ. അടുത്തിടെ കരുത്തുകൂടിയ പുത്തന്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും എംപിവിയ്ക്ക് കമ്പനി സമര്‍പ്പിക്കുകയുണ്ടായി. മൂന്നു എഞ്ചിന്‍ ഓപ്ഷനുകളിലാണ് മാരുതി എര്‍ട്ടിഗ വില്‍പ്പനയ്ക്ക് എത്തുന്നത്.

മാരുതിക്ക് ആശ്വാസം — ടൊയോട്ട ഇന്നോവയുടെ കിരീടം പിടിച്ചെടുത്ത് എര്‍ട്ടിഗ

1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ എര്‍ട്ടിഗയില്‍ തിരഞ്ഞെടുക്കാം. അടുത്തവര്‍ഷം ഏപ്രിലോടെ എര്‍ട്ടിഗ ഡീസല്‍ മോഡലുകളെ കമ്പനി പിന്‍വലിക്കും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഡീസല്‍ മോഡലുകള്‍ പരിഷ്‌കരിച്ചാല്‍ ചിലവു വര്‍ധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ തീരുമാനം.

Most Read: ട്യൂബ്‌ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

മാരുതിക്ക് ആശ്വാസം — ടൊയോട്ട ഇന്നോവയുടെ കിരീടം പിടിച്ചെടുത്ത് എര്‍ട്ടിഗ

94 bhp കരുത്തും 225 Nm torque ഉം സൃഷ്ടിക്കാന്‍ എര്‍ട്ടിഗയിലെ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്. എഞ്ചിനും ഗിയര്‍ബോക്‌സിനുമിടയില്‍ ഒരുങ്ങുന്ന ഡ്യൂവല്‍ മാസ് ഫ്‌ളൈ വീല്‍ കരുത്തുത്പാദനത്തില്‍ നിര്‍ണായകമാവുന്നു. ആറു സ്പീഡാണ് 1.5 ലിറ്റര്‍ എര്‍ട്ടിഗ ഡീസലിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂടി, പുതിയ നിരക്കുകള്‍ ഇങ്ങനെ

മാരുതിക്ക് ആശ്വാസം — ടൊയോട്ട ഇന്നോവയുടെ കിരീടം പിടിച്ചെടുത്ത് എര്‍ട്ടിഗ

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ മോഡല്‍ വന്നെങ്കിലും പഴയ 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പിനെ കമ്പനി പിന്‍വലിച്ചിട്ടില്ല. 89 bhp കരുത്തും 200 Nm torque ഉം മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുള്ള 1.3 ലിറ്റര്‍ എര്‍ട്ടിഗ ഡീസലിന് വരിക്കാനാവും. 25.47 കിലോമീറ്ററാണ് ഹൈബ്രിഡ് ടെക്‌നോളജിയുടെ പിന്‍ബലത്തില്‍ എര്‍ട്ടിഗ അവകാശപ്പെടുന്നത്.

Most Read: ലാന്‍ഡ് റോവറാകാന്‍ ആഗ്രഹിച്ച് മാരുതി ബ്രെസ്സ

മാരുതിക്ക് ആശ്വാസം — ടൊയോട്ട ഇന്നോവയുടെ കിരീടം പിടിച്ചെടുത്ത് എര്‍ട്ടിഗ

104 bhp കരുത്തും 138 Nm torque -മാണ് 1.5 ലിറ്റര്‍ എര്‍ട്ടിഗ പെട്രോള്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ തിരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Maruti Ertiga Outsells Toyota Innova Crysta. Read in Malayalam.
Story first published: Saturday, June 8, 2019, 13:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X