ടൊയോട്ട ഇന്നോവയേക്കാള്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ

ടൊയോട്ട ഇന്നോവ ക്രിസ്റ്റയെക്കാള്‍ വില്‍പ്പനയുമായി മാരുതി സുസുക്കിയുടെ ജനപ്രിയ എംപിവിയായ എര്‍ട്ടിഗ. 2019 ജൂലായിലെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഇന്നോവയുടെ വില്‍പ്പനയേക്കാള്‍ ഇരട്ടി വില്‍പ്പനയാണ് എര്‍ട്ടിഗയ്ക്ക് ലഭിച്ചിരിക്കുന്നത്.

ടൊയോട്ട ഇന്നോവയേക്കാള്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ

ഇന്ത്യയിലെ വാഹന വിപണി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യം നേരിടുമ്പോള്‍ ഇന്നോവ ക്രിസ്റ്റ 4,865 യൂണിറ്റുകളാണ് വിറ്റത്. എന്നാല്‍ മാരുതി എര്‍ട്ടിഗയുടെ വാര്‍ഷിക വില്‍പ്പനയില്‍ 94% വര്‍ധനവുണ്ടായി. 9,222 യൂണിറ്റ് എര്‍ട്ടിഗയാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില്‍പ്പനയില്‍ 27% ഇടിവുമുണ്ടായി.

ടൊയോട്ട ഇന്നോവയേക്കാള്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ

നിര്‍മ്മാതാക്കള്‍ സ്റ്റോക്ക് നീക്കാന്‍ പാടുപെടുമ്പോള്‍ എര്‍ട്ടിഗ അസാധാരണ വില്‍പ്പനയാണ് വിപണിയില്‍ നടത്തുന്നത്. എര്‍ട്ടിഗയെ അടിസ്ഥാനമാക്കി മാരുതി സുസുക്കി നിര്‍മ്മിക്കുന്ന പുതിയ പ്രീമിയം ക്രോസ്ഓവറാണ് XL6. ഓഗസ്റ്റ് 21 ന് വാഹനത്തെ പുറത്തിറക്കാനാണ് കമ്പനി ശ്രമിക്കുന്നത്. അതിനായി നെക്‌സ ഡീലര്‍ഷിപ്പുകളിലേക്ക് വാഹനം എത്തിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.

ടൊയോട്ട ഇന്നോവയേക്കാള്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ

പുതിയ ക്രോസ്ഓവര്‍ വാഹനത്തിന്റെ വരവും എര്‍ട്ടിഗ ബ്രാന്‍ഡിന്റെ വലിയ വില്‍പ്പനയില്‍ സ്വാധീനം ചെസുത്തിയിട്ടുണ്ട്. ഒറ്റ ശ്രേണിയില്‍ XL6 നെയും എര്‍ട്ടിഗയെയും വില്‍പ്പനക്കെത്തിക്കാന്‍ മാരുതി തീരുമാനിക്കുകയായിരുന്നു.

ടൊയോട്ട ഇന്നോവയേക്കാള്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ

എര്‍ട്ടിഗയുടെ ആറ് സീറ്റര്‍ പ്രീമിയം വാഹനമാണ് XL6. നെക്‌സ ഷോറൂമുകള്‍ വഴി മാത്രമാകും XL6 ന്റെ വില്‍പ്പന കമ്പനി നടത്തുക. എര്‍ട്ടിഗയേക്കാള്‍ വില കൂടിയ വാഹനമാണെങ്കിലും XL6 ന്റെ പെട്രോള്‍ പതിപ്പ് മാത്രമാകും മാരുതി വാഗ്ദാനം ചെയ്യുക. 1.5 ലിറ്റര്‍ കെ-സീരീസ് യൂണിറ്റ് പെട്രോള്‍ എഞ്ചിനാണ് ക്രോസ്ഓവറില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 104 bhp കരുത്തില്‍ 138 Nm torque ഉത്പാദിപ്പിക്കും.

ടൊയോട്ട ഇന്നോവയേക്കാള്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ

ബിഎസ്-VI മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള പെട്രോള്‍ എഞ്ചിനാകും XL6-ല്‍. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനുകളായിരിക്കും വാഹനം വാഗ്ദാനം ചെയ്യുന്നത്. ബിഎസ്-VI മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാലും ഡീസല്‍ എഞ്ചിന്റെ നിര്‍മ്മാണം നിര്‍ത്തുന്നതിനാലുമാണ് ഏറ്റവും പുതിയ വാഹനമായ XL6-ന്റെ ഡീസല്‍ പതിപ്പ് മാരുതി വിപണിയിലെത്തിക്കത്തത്.

Most Read: ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ആദ്യ കാര്‍ പുറത്തിറങ്ങി

ടൊയോട്ട ഇന്നോവയേക്കാള്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ

ഡീസല്‍ എഞ്ചിനുകളുടെ ഉത്പാദനം നിര്‍ത്തുകയാണന്നും പകരം ടര്‍ബോ പെട്രോള്‍, സിഎന്‍ജി, പെട്രോള്‍ മില്‍ഡ് ഹൈബ്രിഡ്, പെട്രോള്‍ ഫുള്‍ ഹൈബ്രിഡ്, ഇലക്ട്രിക്കല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ കാറുകള്‍ വാഗ്ദാനം ചെയ്യുകയുമാണ് മാരുതി സുസുക്കി.

Most Read: യമഹ XSR 155 ഓഗസ്റ്റ് 16 ന് അവതരിപ്പിക്കും

ടൊയോട്ട ഇന്നോവയേക്കാള്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ

XL6 ന് നാല് ക്യാപ്റ്റന്‍ സീറ്റുകളും മൂന്നാം നിരയില്‍ ബെഞ്ച് സീറ്റുമായിരിക്കും ലഭിക്കുന്നത്. എര്‍ട്ടിഗയ്ക്കു നല്‍കിയിരുന്ന ബീജ് ട്രിമിന് വിപരീതമായി ഇന്റീരിയറുകള്‍ക്ക് കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്.

Most Read: മാരുതി സുസുക്കി XL6 ന്റെ ബുക്കിംഗ് ആരംഭിച്ചു

ടൊയോട്ട ഇന്നോവയേക്കാള്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ

HEARTECT പ്ലാറ്റ്‌ഫോം, മെക്കാനിക്കലുകള്‍ എന്നിവയുള്‍പ്പടെ എര്‍ട്ടിഗയില്‍ നിന്നും കടമെടുത്തതാണെങ്കിലും എംപിവിക്ക് പുതിയ രൂപം ലഭിക്കും. പുതിയ മുന്‍ ഗ്രില്‍, പുതുക്കിയ ഹെഡ്‌ലാമ്പ്, വശങ്ങളില്‍ ക്ലാഡിംഗ്, റൂഫ് റെയിലുകള്‍, പുതുക്കിയ ടെയില്‍ ലാമ്പുകള്‍ എന്നിവയെല്ലാം XL6 നെ വ്യത്യസതമാക്കുന്നു.

Most Read Articles

Malayalam
English summary
Maruti Ertiga sells nearly DOUBLE of the Toyota Innova Crysta. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X