ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

ഐതിഹാസിക ജിപ്‌സി മോഡലുകളുടെ ഉത്പദാനം ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി നിര്‍ത്തി. ഇനിമേല്‍ ജിപ്‌സി ബുക്കിംഗ് സ്വീകരിക്കരുതെന്ന് ഡീലര്‍മാരോട് കമ്പനി നിര്‍ദ്ദേശിച്ചു. വിപണിയില്‍ നടപ്പിലാവാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാന്‍ പ്രയാസമുള്ളതുകൊണ്ടാണ് ജിപ്സിയുടെ പിന്‍മാറ്റം.

ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

ജിപ്സിക്ക് ആവശ്യക്കാര്‍ കുറവായതിനാല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനും എബിഎസ്, എയര്‍ബാഗുകള്‍ ഉള്‍പ്പെടുന്ന അധിക സുരക്ഷാ സംവിധാനങ്ങളും ജിപ്സിയില്‍ പ്രായോഗികമല്ലെന്നു കമ്പനി വിലയിരുത്തുന്നു. ഇതോടെ മൂന്നു പതിറ്റാണ്ട് നീളുന്ന ജിപ്‌സിയുടെ യാത്രയ്ക്ക് തിരശ്ശീല വീണിരിക്കുകയാണ്.

ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

1985 -ലാണ് മാരുതിയുടെ മൂന്നാമത്തെ മോഡലായി ജിപ്‌സി ഇന്ത്യന്‍ തീരത്തെത്തുന്നത്. 800 (SS80) ഹാച്ച്ബാക്കായിരുന്നു കമ്പനിയുടെ ആദ്യ മോഡല്‍. രണ്ടാമത്തേത് ഒമ്‌നിയും. വന്നകാലത്ത് എസ്‌യുവിക്ക് വലിയ വിജയം കുറിക്കാന്‍ കഴിഞ്ഞില്ല.

ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

എന്നാല്‍ 1991 -ല്‍ ഇന്ത്യന്‍ കരസേന വന്‍തോതില്‍ ജിപ്‌സി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ മാരുതി എസ്‌യുവിയുടെ തലവര മാറി. തൊണ്ണൂറുകളില്‍ വിപണി കണ്ട വമ്പന്‍ ഹിറ്റുകളില്‍ ഒന്നായി ജിപ്‌സി അവരോധിക്കപ്പെട്ടു.

ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

1985 -ല്‍ 970 സിസി പെട്രോള്‍ എഞ്ചിനിലായിരുന്നു ജിപ്സി കടന്നുവന്നത്. ശേഷം കാലങ്ങള്‍ക്കിപ്പുറം എസ്റ്റീമില്‍ നിന്നുള്ള 1.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ജിപ്സിയും പങ്കിട്ടു. നിലവില്‍ 16 വാല്‍വുള്ള MPFI G13BB 1.3 ലിറ്റര്‍ എഞ്ചിനാണ് മാരുതി ജിപ്‌സിയുടെ ഹൃദയം.

ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

80 bhp കരുത്തും 103 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ എഞ്ചിന് കഴിയും. ലാഡര്‍ ഫ്രെയിം ഷാസി അടിത്തറ പാകുന്ന ജിപ്സിയില്‍ പിന്‍ ചക്രങ്ങളിലേക്കാണ് കരുത്തെത്തുന്നത്. അതേസമയം ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നാലു വീല്‍ ഡ്രൈവ് മോഡിലേക്കു മാറാന്‍ ജിപ്സിയില്‍ സൗകര്യമുണ്ട്.

Most Read: പുതിയ മഹീന്ദ്ര ഥാറിന് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

ഓഫ് റോഡിംഗ് കഴിവും ഏതു ദുര്‍ഘട സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള മികവുമാണ് മാരുതി ജിപ്സിയുടെ പ്രധാന സവിശേഷത. 34 വര്‍ഷം നീളുന്ന ജൈത്രയാത്രയില്‍ ജിപ്സിക്ക് കാര്യമായ പരിണാമങ്ങള്‍ സംഭവിച്ചിട്ടില്ലെന്നതും ഇവിടെ പരാമര്‍ശിക്കണം.

ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

ഒരിക്കല്‍ ജിപ്സി കിംഗ് എന്ന പേരില്‍ എസ്‌യുവിക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പു നല്‍കിയതൊഴിച്ചാല്‍ അന്നും ഇന്നും ജിപ്‌സി മാറ്റങ്ങളില്ലാതെ തുടരുന്നു. 2000 -ല്‍ കൂടുതല്‍ കരുത്താര്‍ന്ന ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ ലഭിച്ചപ്പോഴും ജിപ്സിയുടെ അടിത്തറ പരിഷ്‌ക്കരിക്കാന്‍ കമ്പനി തയ്യാറായില്ല.

ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

ജിപ്‌സിക്ക് പകരക്കാരനായി ജിമ്‌നിയെ ഇങ്ങോട്ടു കൊണ്ടുവരാന്‍ മാരുതി നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ ഓഫ്‌റോഡ് എസ്‌യുവികള്‍ക്ക് ഇന്ത്യയില്‍ സാധ്യത കുറവായതിനാല്‍ നീക്കം പാതി വഴിയില്‍ കമ്പനി ഉപേക്ഷിച്ചു.

Most Read: വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

ഓഫ്റോഡ് വാഹനങ്ങള്‍ക്ക് ആരാധകരേറെയുണ്ടെങ്കിലും മോഡല്‍ വാങ്ങുന്നവരുടെ എണ്ണം ആശാവഹമല്ല. അപ്പോള്‍ പിന്നെ ജിമ്നിയെ ഇങ്ങോട്ടു കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ലെന്നു മാരുതി കരുതുന്നു. മഹീന്ദ്ര ഥാര്‍, ഫോഴ്സ് ഗൂര്‍ഖ മോഡലുകളുടെ വില്‍പന കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം ശരിയാണെന്നു തിരിച്ചറിയാം.

Source: Team-BHP

Most Read Articles

Malayalam
English summary
Maruti Gypsy Production Stops. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X