ആള്‍ട്ടോയുടെ ചേട്ടനാവാന്‍ മാരുതി എസ്-പ്രെസ്സോ

ഒരിടവേളയ്ക്ക് ശേഷം ചെറു കാറുകളിലേക്ക് മാരുതി വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉത്സവ സീസണ്‍ തുടങ്ങുന്നതിന് മുന്‍പേ പുത്തനൊരു കാറിനെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി. ശ്രേണിയില്‍ റെനോ ക്വിഡും ടാറ്റ ടിയാഗൊയും മഹീന്ദ്ര KUV100 -യും കളംനിറയുമ്പോള്‍ ആള്‍ട്ടോയെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാന്‍ കമ്പനിക്ക് താത്പര്യമില്ല.

ആള്‍ട്ടോയുടെ ചേട്ടനാവാന്‍ മാരുതി എസ്-പ്രെസ്സോ

2018 ഓട്ടോ എക്‌സ്‌പോയില്‍ അണിനിരന്ന ഫ്യൂച്ചര്‍ S കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി മാരുതിയുടെ പുതിയ ചെറു കാര്‍ വൈകാതെ വിപണിയിലെത്തും. റിപ്പോര്‍ട്ടുകള്‍ പ്രകാരം എസ്-പ്രെസ്സോ എന്ന പേരിലായിരിക്കും പുതിയ മാരുതി കാര്‍ വില്‍പ്പനയ്ക്ക് വരിക. മാരുതിയുടെ ഇന്ത്യന്‍ ഗവേഷണ-വികസന സംഘം രൂപകല്‍പ്പന ചെയ്യുന്ന ഏറ്റവും ചെറിയ കാറാണ് എസ്-പ്രെസ്സോ.

ആള്‍ട്ടോയുടെ ചേട്ടനാവാന്‍ മാരുതി എസ്-പ്രെസ്സോ

വിറ്റാര ബ്രെസ്സ രൂപകല്‍പ്പന ചെയ്തതും ഇതേ സംഘംതന്നെ. ഇക്കുറി ജപ്പാനിലെ സുസുക്കി മോട്ടോറും പുതിയ മാരുതി കാറില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മാരുതിയുടെ അറീന ഡീലര്‍ഷിപ്പുകള്‍ക്കായിരിക്കും എസ്-പ്രെസ്സോയുടെ വില്‍പ്പന ചുമതല. നിരയില്‍ എസ്-പ്രെസ്സോ കൂടി വന്നുചേരുന്നതോടെ ചെറു കാറുകളുടെ ലോകത്ത് മാരുതി വീണ്ടും കുത്തക ഉറപ്പിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.

ആള്‍ട്ടോയുടെ ചേട്ടനാവാന്‍ മാരുതി എസ്-പ്രെസ്സോ

ഫ്യൂച്ചര്‍ S കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തുന്നിനാല്‍ ക്രോസ്ഓവര്‍ ഡിസൈനായിരിക്കും എസ്-പ്രെസ്സോ പിന്തുടരുക. വിപണിയില്‍ എസ്‌യുവികള്‍ക്ക് പ്രചാരം കൂടുന്ന അവസരത്തില്‍ എസ്‌യുവി മുഖമുള്ള ഹാച്ച്ബാക്കുകള്‍ക്ക് സാധ്യത കൂടുമെന്ന് മാരുതി കണക്കുകൂട്ടുന്നു. യുവതലമുറയെ ആകര്‍ഷിക്കാനായി ഇഗ്നിസ് മാതൃകയില്‍ ഇരട്ടനിറമായിരിക്കും എസ്-പ്രെസ്സോയ്ക്ക്.

Most Read: ഹോൺ കേടായി, ആൾട്ടോ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

ആള്‍ട്ടോയുടെ ചേട്ടനാവാന്‍ മാരുതി എസ്-പ്രെസ്സോ

കാറിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പ്രതീക്ഷിക്കാം. നടപ്പില്‍ വരുന്ന സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ഒരുപിടി ക്രമീകരണങ്ങള്‍ എസ്-പ്രെസ്സോയില്‍ നിര്‍ബന്ധമായും ഒരുങ്ങേണ്ടതുണ്ട്. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനംന, പിന്‍ പാര്‍ക്കിങ് സെന്‍സര്‍, മുന്‍ പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ്, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം തുടങ്ങിയവ ഇതില്‍പ്പെടും.

Most Read: ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ വിലക്കുറവില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

ആള്‍ട്ടോയുടെ ചേട്ടനാവാന്‍ മാരുതി എസ്-പ്രെസ്സോ

പുത്തന്‍ വാഗണ്‍ആറിലെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും എസ്-പ്രെസ്സോയില്‍ തുടിക്കുക. ഭാരത് സ്റ്റേജ് VI നിലവാരം എഞ്ചിന്‍ പുലര്‍ത്തും. എസ്-പ്രെസ്സോയ്ക്ക് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ നല്‍കാന്‍ കമ്പനി മുന്‍കൈയ്യെടുക്കുമെന്നാണ് വിവരം.

Most Read: ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

ആള്‍ട്ടോയുടെ ചേട്ടനാവാന്‍ മാരുതി എസ്-പ്രെസ്സോ

ഒരുപക്ഷെ ആള്‍ട്ടോയ്ക്ക് പകരക്കാരനാവാം പുതിയ എസ്-പ്രെസ്സോ. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രാരംഭ ഹാച്ച്ബാക്ക് നിരയില്‍ ആള്‍ട്ടോ, എസ്-പ്രെസ്സോ മോഡലുകളെ ഒരുമിച്ചു വില്‍ക്കാനും കമ്പനി തീരുമാനമെടുത്തേക്കാം.

Source: Economic Times

Most Read Articles

Malayalam
English summary
Maruti Suzuki S-Presso India Launch Details. Read in Malayalam.
Story first published: Wednesday, June 19, 2019, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X