മാരുതി എസ്സ-പ്രെസ്സോയുടെ ഔദ്യോഗിക ടീസർ പുറത്ത്

സെപ്റ്റംബർ 30 ന് ഇന്ത്യൻ വിപണിയിൽ എസ്-പ്രസ്സോ ഹാച്ച്ബാക്ക് പുറത്തിറക്കാൻ ഒരുങ്ങിയിരിക്കുകയാണ് മാരുതി സുസുക്കി. എന്നാൽ ഇപ്പോൾ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന പുതിയ ഹാച്ച്ബാക്കിന്റെ ആദ്യ ഔദ്യോഗിക ടീസർ പുറത്തിറക്കി.

മാരുതി എസ്സ-പ്രെസ്സോയുടെ ഔദ്യോഗിക ടീസർ പുറത്ത്

ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ വാഹനം പരീക്ഷണയോട്ടം നടത്തിയത് പുറത്തു വന്നിട്ടുണ്ടെങ്കിലും. നിർമ്മാതാക്കൾ പുറത്തിറക്കിയ ടീസർ വീഡിയോ, പ്രൊഡക്ഷൻ-സ്പെക്ക് എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ കൂടുതൽ വ്യക്തമായ രൂപം വെളിപ്പെടുത്തുന്നു.

മാരുതി എസ്സ-പ്രെസ്സോയുടെ ഔദ്യോഗിക ടീസർ പുറത്ത്

മധ്യഭാഗത്ത്'സുസുക്കി' ലോഗോയോടുകൂടിയ മുൻ വശത്തെ ഗ്രില്ലും വീഡിയോ വെളിപ്പെടുത്തുന്നു. ഇന്റഗ്രേറ്റഡ് ഫോഗ് ലാമ്പുകളും അടിയിൽ ഫോക്സ് സ്കഫ് പ്ലേറ്റുകളും അടങ്ങിയ വലിയ ബമ്പറുകളുമാണ് മുൻവശത്ത് വരുന്നത്.

മാരുതി എസ്സ-പ്രെസ്സോയുടെ ഔദ്യോഗിക ടീസർ പുറത്ത്

2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചർ-S -ന്റെ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പുതിയ ഡിസൈൻ ശൈലിയുമായിട്ടാണ് മാരുതി എസ്-പ്രസ്സോ വരുന്നത്. വാഹനത്തിന്റെ പ്രധാന എതിരാളിയായ റെനോ ക്വിഡിന് സമാനമായ ഉയരമുള്ള എസ്‌യുവി ഭാവം നിർമ്മാതാക്കൾ ഒരുക്കുന്നു.

മാരുതി എസ്സ-പ്രെസ്സോയുടെ ഔദ്യോഗിക ടീസർ പുറത്ത്

അടുത്തിടെ ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന ഹാച്ച്ബാക്കിന്റെ എല്ലാ വിവരങ്ങളും വെളിപ്പെടുത്തുന്ന റിപ്പോർട്ട് ചോർന്നിരുന്നു. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് കമ്പനിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ ആൾട്ടോ K10 ന് മുകളിലാവും എസ്-പ്രസ്സോ സ്ഥാനം പിടിക്കുക.

മാരുതി എസ്സ-പ്രെസ്സോയുടെ ഔദ്യോഗിക ടീസർ പുറത്ത്

വരാനിരിക്കുന്ന മാരുതി ഹാച്ച്ബാക്കിന്റെ വകഭേദങ്ങൾ, എഞ്ചിൻ സവിശേഷതകൾ, അളവുകൾ എന്നിവയുടെ വിശദാംശങ്ങൾ ഈ രേഖ വെളിപ്പെടുത്തുന്നു.

Most Read: മൈക്രോ എസ്‌യുവി വിപണിയിലെത്തിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

മാരുതി എസ്സ-പ്രെസ്സോയുടെ ഔദ്യോഗിക ടീസർ പുറത്ത്

1.0 ലിറ്റർ ബിഎസ് VI കംപ്ലയിന്റ് പെട്രോൾ എഞ്ചിനാണ് മാരുതി എസ്-പ്രസ്സോയ്ക്ക് കരുത്തേകുക. 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. ഉയർന്ന പതിപ്പുകളിൽ AGS ഓട്ടോമാറ്റിക് ഗിയർബോക്സും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read: മാരുതി എസ്സ്-പ്രെസ്സോയുടെ ബുക്കിങ് സെപ്തംബർ 25 മുതൽ ആരംഭിക്കും

മാരുതി എസ്സ-പ്രെസ്സോയുടെ ഔദ്യോഗിക ടീസർ പുറത്ത്

അകത്തളത്തിനും നിരവധി ഫീച്ചറുകളും, സവിശേഷതകളും ലഭിക്കും. മധ്യഭാഗത്തായിട്ടാവും ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സ്ഥിതിചെയ്യുന്നത്, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ സ്മാർട്ട്പ്ലേ സ്റ്റുഡിയോ സിസ്റ്റമുള്ള വലിയ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ, മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Most Read: XUV500 AWD ഓട്ടോമാറ്റിക്ക് പതിപ്പിനെ മഹീന്ദ്ര പിൻവലിച്ചു

നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ എസ്-പ്രസ്സോയുടെ ബുക്കിങ് സെപ്റ്റംബർ 25 മുതൽ മാരുതി ആരംഭിക്കും. എന്നിരുന്നാലും, ചില ഡീലറുമാർ ഇതിനോടകം തന്നെ താൽപ്പര്യമുള്ള ഉപഭോക്താക്കളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാൻ ആരംഭിച്ചിരിക്കുന്നു. ഔദ്യോഗികമായി ബുക്കിങ് ആരംഭിച്ചുകഴിഞ്ഞാൽ ഇവർക്ക് മുൻഗണന ലഭിക്കുമെന്ന് ഡീലർഷിപ്പുകൾ പറയുന്നു.

മാരുതി എസ്സ-പ്രെസ്സോയുടെ ഔദ്യോഗിക ടീസർ പുറത്ത്

മാരുതിയുടെ മികച്ച മോഡലുകളായ സ്വിഫ്റ്റ്, വാഗൺആർ, ഇഗ്നിസ് എന്നിവയിൽ വരുന്ന അതേ ഹാർടെക്ക് പ്ലാറ്റ്ഫോമിലാവും എസ്സ്-പ്രെസ്സോ ഒരുങ്ങുന്നത്. 726 കിലോയാണ് വാഹനത്തിന് ഉദ്ദേശ ഭാരം. നിർമ്മാതാക്കളുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ആൾട്ടോ 800 -ലും കുറവാണിത്.

Most Read Articles

Malayalam
English summary
Maruti Suzuki S-Presso First Official Teaser Video Released: Watch It Here!Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X