വിപണിയിലെത്തും മുമ്പ് പുറം മൂടികളില്ലാതെ മാരുതി എസ്സ്-പ്രെസ്സോ

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ എൻട്രി ലെവൽ ഹാച്ച്ബാക്കായ എസ്സ്-പ്രെസ്സോ വിപണിയിൽ അവതരിപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്.

വിപണിയിലെത്തും മുമ്പ് പുറം മൂടികളില്ലാതെ മാരുതി എസ്സ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സെപ്റ്റംബർ 30 ന് പുറത്തിറങ്ങുന്നതിന് മുന്നോടിയായി പുറം മൂടിയോ, മറയോ ഒന്നും കൂടാതെ പരീക്ഷണയോട്ടം നടത്തുന്ന ഹാച്ച്ബാക്കിന്റെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

വിപണിയിലെത്തും മുമ്പ് പുറം മൂടികളില്ലാതെ മാരുതി എസ്സ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വാഹനത്തിന്റെ ബാഹ്യ രൂപവും, ശൈലിയും ഈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. എസ്സ്-പ്രെസ്സോയുടെ ബേസ് മോഡലാണ് പരീക്ഷണയോട്ടം നടത്തിയത്. ഹാച്ച്ബാക്കിന്റെ മുൻഭാഗത്തും പിൻഭാഗത്തും നൽകിയിരിക്കുന്ന കറുത്ത പ്ലാസ്റ്റിക് ബമ്പറുകൾ കൊണ്ട് ഇത് മനസ്സിലാക്കാം.

വിപണിയിലെത്തും മുമ്പ് പുറം മൂടികളില്ലാതെ മാരുതി എസ്സ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മുൻവശത്ത് നേർത്ത ഗ്രില്ലും, അതിന് ഇരുവശത്തും പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുമാണ് മാരുതി ഒരുക്കിയിരിക്കുന്നത്. ഉയർന്ന പതിപ്പുപകളിൽ ഗില്ലിൽ ക്രോം ഘടകങ്ങളും, ഫോഗ് ലാമ്പുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നാൽ പരീക്ഷണ ചിത്രങ്ങളിൽ വരുന്ന മോഡലിൽ ഇവ കാണാൻ സാധിക്കില്ല.

വിപണിയിലെത്തും മുമ്പ് പുറം മൂടികളില്ലാതെ മാരുതി എസ്സ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

13 ഇഞ്ച് സ്റ്റീൽ റിമ്മുകളുള്ള വീലുകളുള്ള മാരുതി എസ്സ്-പ്രെസ്സോയുടെ വശങ്ങളിൽ വരുന്നത്. ഉയർന്ന വകഭേതങ്ങളിൽ റൂഫ് റെയിലുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നിൽ സി ആകൃതിയിലുള്ള ടൈൽ‌ലൈറ്റുകളും ബമ്പറുകളിലെ റിഫ്ലക്ടറുകളും നൽകിയിരിക്കുന്നു.

വിപണിയിലെത്തും മുമ്പ് പുറം മൂടികളില്ലാതെ മാരുതി എസ്സ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മുൻ റിപ്പോർട്ട് അനുസരിച്ച് മാരുതി സുസുക്കി എസ്സ്-പ്രെസ്സോ ഒമ്പത് വകഭേതങ്ങളിൽ ലഭ്യമാകും. ഇതിൽ Std (O), Lxi, Lxi (O), Vxi, Vxi (O), VXi +, Vxi AGS, Vxi (O) AGS, Vxi + AGS എന്നിവ ഉൾപ്പെടുന്നു. കമ്പനി അടുത്തിടെ മാരുതി എസ്സ്-പ്രെസ്സോയുടെ ആദ്യ ടീസർ പുറത്തിറക്കിയിരുന്നു.

Most Read: മാരുതി എസ്സ-പ്രെസ്സോയുടെ ഔദ്യോഗിക ടീസർ പുറത്ത്

വിപണിയിലെത്തും മുമ്പ് പുറം മൂടികളില്ലാതെ മാരുതി എസ്സ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എല്ലാ വകഭേതങ്ങളിലും ഒരൊറ്റ ബിഎസ്-VI കംപ്ലയിന്റ് 998 സിസി മൂന്ന് സിലിണ്ടർ എഞ്ചിൻ ഓപ്ഷനാണ് കമ്പനി നൽകുന്നത്. 67bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിൻ സ്റ്റാൻഡേർഡായി അഞ്ച്-സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. ഉയർന്ന പതിപ്പുകളിൽ ഓപ്ഷണലായി AGS ഓട്ടോമാറ്റിക്ക് ഗിയർബോക്സും ലഭ്യമാണ്.

Most Read: മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

വിപണിയിലെത്തും മുമ്പ് പുറം മൂടികളില്ലാതെ മാരുതി എസ്സ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

3665 mm നീളവും 1520 mm വീതിയും 1564 mm ഉയരവുമാണ് വാഹനത്തിന്. 1170 കിലോഗ്രാം മൊത്തം ഭാരം വരുന്ന ഹാച്ച്ബാക്കിന് 2380 mm വീൽബേസുമാണ് കമ്പനി നൽകുന്നത്. വരാനിരിക്കുന്ന മാരുതി സുസുക്കി എസ്സ്-പ്രെസ്സോയെക്കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

Most Read: മാരുതി വാഗൺആറിന്റെ പുതിയ പതിപ്പ് അടുത്ത മാസം

വിപണിയിലെത്തും മുമ്പ് പുറം മൂടികളില്ലാതെ മാരുതി എസ്സ്-പ്രെസ്സോയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വാഹനത്തിനായുള്ള ബുക്കിംങ് ഉടൻ മാരുതി സെപ്തംബർ 25 -ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ചില ഡീലർഷിപ്പുകൾ താൽപ്പര്യമുള്ള ഉപഭോക്താക്കളുടെ പേര് രജിസ്റ്റർ ചെയ്യാൻ തുടങ്ങി കഴിഞ്ഞു എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Source: Gaadiwaadi

Most Read Articles

Malayalam
English summary
Maruti Suzuki S-Presso Exterior Design Spied Undisguised Ahead Of Launch: Spy Pics & Details. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X