ടൊയോട്ടയ്ക്ക് പുതിയ ഗ്ലാന്‍സ യൂണിറ്റുകള്‍ കൈമാറി മാരുതി

പുതിയ ഗ്ലാന്‍സ യൂണിറ്റുകള്‍ ടൊയോട്ടയ്ക്ക് കൈമാറാന്‍ മാരുതി തുടങ്ങി. ഇരു കമ്പനികളും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ ടൊയോട്ട ലേബലില്‍ മാരുതി പുറത്തിറക്കുന്ന ബലെനോ ഹാച്ച്ബാക്കാണ് ഗ്ലാന്‍സ. 364 ഗ്ലാന്‍സ യൂണിറ്റുകള്‍ ടൊയോട്ടയ്ക്ക് ആദ്യഘട്ടത്തില്‍ മാരുതി കൈമാറി. രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകളിലേക്ക് ഈ കാറുകള്‍ ടൊയോട്ട കയറ്റി അയക്കും.

ടൊയോട്ടയ്ക്ക് പുതിയ ഗ്ലാന്‍സ യൂണിറ്റുകള്‍ കൈമാറി മാരുതി

പ്രദര്‍ശനത്തിനും ടെസ്റ്റ് ഡ്രൈവിനും വേണ്ടിയാകും ടൊയോട്ട ഡീലര്‍ഷിപ്പുകള്‍ ഇവ ഉപയോഗിക്കുക. ജൂണ്‍ മാസം ടൊയോട്ട ഗ്ലാന്‍സ വിപണിയില്‍ വില്‍പ്പനയ്ക്ക് വരും. ഡീലര്‍ഷിപ്പുകളില്‍ ഗ്ലാന്‍സ ബുക്കിങ് തുടരുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം J, V എന്നീ രണ്ടു വകഭേദങ്ങള്‍ മാത്രമേ പുതിയ ഗ്ലാന്‍സയിലുള്ളൂ. പ്രാരംഭ മോഡലായിരിക്കും J. ഉയര്‍ന്ന ഗ്ലാന്‍സ V മോഡലില്‍ ഫീച്ചറുകളുടെ ധാരാളിത്തം പ്രതീക്ഷിക്കാം.

ടൊയോട്ടയ്ക്ക് പുതിയ ഗ്ലാന്‍സ യൂണിറ്റുകള്‍ കൈമാറി മാരുതി

ബലെനോ സീറ്റ, ആല്‍ഫ വകഭേദങ്ങള്‍ യഥാക്രമം ഗ്ലാന്‍സ J, V മോഡലുകള്‍ക്ക് അടിസ്ഥാനമാവും. പെട്രോള്‍ പതിപ്പില്‍ മാത്രമേ ടൊയോട്ട ഗ്ലാന്‍സ ലഭ്യമാവുകയുള്ളൂ. ഡീസല്‍ പതിപ്പില്‍ പ്രീമിയം ഹാച്ച്ബാക്കിനെ കൊണ്ടുവരേണ്ടെന്നാണ് ടൊയോട്ടയുടെ തീരുമാനം.

Most Read: ഹാരിയറിന് ആദ്യ അപ്‌ഡേറ്റ് പുറത്തുവിട്ട് ടാറ്റ

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഗ്ലാന്‍സയില്‍ സാധ്യത കൂടുതല്‍. 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് കഴിയും. ഇതേസമയം ബലെനോയിലെ 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് പെട്രോള്‍ ഹൈബ്രിഡ് യൂണിറ്റ് പുതിയ ഗ്ലാന്‍സയ്ക്ക് ലഭിക്കുമോയെന്ന് വിപണി ഉറ്റുനോക്കുന്നുണ്ട്.

ടൊയോട്ടയ്ക്ക് പുതിയ ഗ്ലാന്‍സ യൂണിറ്റുകള്‍ കൈമാറി മാരുതി

അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഗ്ലാന്‍സയില്‍ ഒരുങ്ങും. പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മാരുതി ബലെനോയെക്കാള്‍ വില ടൊയോട്ട ഗ്ലാന്‍സയ്ക്ക് പ്രതീക്ഷിക്കാം. ഗ്ലാന്‍സയെ ടൊയോട്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ ഹാച്ച്ബാക്കിനെ ക്യാമറ ഇതിനകം പകര്‍ത്തിക്കഴിഞ്ഞു.

ടൊയോട്ടയ്ക്ക് പുതിയ ഗ്ലാന്‍സ യൂണിറ്റുകള്‍ കൈമാറി മാരുതി

നാമമാത്രമായ വ്യത്യാസങ്ങള്‍ മാത്രമേ ഗ്ലാന്‍സയും ബലെനോയും തമ്മിലുള്ളൂ. മുന്നില്‍ ഗ്രില്ല് ശൈലി മാറി. ഒപ്പം ലോഗോയും. ഏറെക്കുറെ ബലെനോ തന്നെയാണ് ടൊയോട്ട ലേബല്‍ പതിഞ്ഞ ഗ്ലാന്‍സ. ക്യാബിനിലും ഫീച്ചറുകളിലും വിപ്ലവകരമായ മാറ്റങ്ങളൊന്നും സംഭവിക്കില്ലെന്നാണ് സൂചന.

Most Read: ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

ടൊയോട്ടയ്ക്ക് പുതിയ ഗ്ലാന്‍സ യൂണിറ്റുകള്‍ കൈമാറി മാരുതി

ഇന്ത്യന്‍ വിപണിയില്‍ ഇതാദ്യമായാണ് റീബാഡ്ജ് ചെയ്ത കാറിനെ ടൊയോട്ട അവതരിപ്പിക്കുന്നത്. ഗ്ലാന്‍സയ്ക്ക് പിന്നാലെ വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, സിയാസ് മോഡലുകളെയും സ്വന്തം ലേബലില്‍ ടൊയോട്ട പുറത്തിറക്കും. ഒരുപക്ഷെ തിളക്കം നഷ്ടപ്പെട്ട യാരിസിന് പകരക്കാരനാവാം ടൊയോട്ടയുടെ സിയാസ് മോഡല്‍.

ടൊയോട്ടയ്ക്ക് പുതിയ ഗ്ലാന്‍സ യൂണിറ്റുകള്‍ കൈമാറി മാരുതി

ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിലും റീബാഡ്ജ് ചെയ്ത കാറുകളെ വില്‍ക്കാന്‍ ടൊയോട്ടയ്ക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി വിറ്റാര ബ്രെസ്സയുടെ നിര്‍മ്മാണ ചുമതല മാരുതിയില്‍ നിന്നും പൂര്‍ണ്ണമായി ടൊയോട്ട ഏറ്റെടുക്കുമെന്നാണ് വിവരം. കമ്പനിയുടെ ബെംഗളൂരു ശാലയായിരിക്കും വിറ്റാര ബ്രെസ്സ യൂണിറ്റുകള്‍ പുറത്തിറക്കുക. മാരുതിക്ക് ആവശ്യമായ ബ്രെസ്സ യൂണിറ്റുകള്‍ ടൊയോട്ട നിര്‍മ്മിച്ചു നല്‍കും.

Image Source: Automobile Retail Professionals

Most Read Articles

Malayalam
English summary
Maruti Suzuki Ships Glaza Units To Toyota. Read in Malayalam.
Story first published: Friday, May 3, 2019, 15:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X