വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

2019 ഒക്ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 1,53,435 യൂണിറ്റുകളുടെ വില്‍പ്പനയാണ് കഴിഞ്ഞ മാസം കമ്പനി വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

2018 ഒക്ടോബര്‍ മാസം വിറ്റ 1,44,277 യൂണിറ്റുകളെക്കാള്‍ 4.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനിക്ക് ഉണ്ടായത്. സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് 25.4 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. ഉത്സവകാല വില്പനയും ഓഫറുകളുമാണ് വില്‍പ്പനയില്‍ വളര്‍ച്ച കൈവരിക്കാന്‍ സഹായമായതെന്നും കമ്പനി അറിയിച്ചു.

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

മുന്‍ മാസങ്ങളില്‍ വാഹനത്തിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ വില്പനയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം ആഭ്യന്തര വില്പനയിലും 4.5 ശതമാനം വളര്‍ച്ച കമ്പനി കൈവരിച്ചു. ആഭ്യന്തര വിപണിയില്‍ ആകെ 1,44,277 യൂണിറ്റുകളാണ് മാരുതി വിറ്റത്.

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

മാരുതി നിരയിലെ ആകെ കാര്‍ വില്പന 4.4 ശതമാനം ഉയര്‍ന്ന് 1.06 ലക്ഷം യൂണിറ്റായി. കമ്പനിയുടെ മൊത്തം വില്പനയില്‍ 49 ശതമാനവും കോംമ്പാക്ട് വിഭാഗത്തിന്റെ സംഭാവനയാണ്. ഒക്ടോബറില്‍ 15.9 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ കൈവരിക്കാന്‍ സാധിച്ചത്.

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

സ്വിഫ്റ്റ്, സെലേറിയോ, ബെലേനോ തുടങ്ങിയ ഉള്‍പ്പെടുന്ന ഈ വിഭാഗത്തില്‍ നിന്ന് ഒക്ടോബറില്‍ 75,094 യൂണിറ്റുകള്‍ വിറ്റുപോയി. 2018 ഒക്ടോബറില്‍ ഇത് 64,789 യൂണിറ്റുകളായിരുന്നു. മിഡ്- സൈസ് സെഡാന്‍ സിയാസ് 2,371 യൂണിറ്റായിരുന്നു വിറ്റഴിച്ചത്.

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

39.1 ശതമാനത്തിന്റെ ഇടിവാണ് ഈ ഗണത്തിലുണ്ടായത്. വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നിവയുള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പന 23,108 യൂണിറ്റായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 20,764 യൂണിറ്റായിരുന്നു. ഒക്ടോബറില്‍ കയറ്റുമതി 5.7 ശതമാനം ഉയര്‍ന്ന് 9,158 യൂണിറ്റായി.

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

പോയ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,666 യൂണിറ്റായിരുന്നുവെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ 7 മാസത്തിനിടെ ഇതാദ്യമായാണ് കമ്പനി വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്. മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം ഒരു ആശ്വാസ വാര്‍ത്തയാണിതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞുവെയ്ക്കുന്നു. കഴിഞ്ഞ പത്ത് മാസമായി മാരുതി സുസുക്കിയുടെ വില്‍പ്പന കുറഞ്ഞു വരികയായിരുന്നു.

Most Read: ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി കോന ഇലക്ട്രിക്ക്

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

കഴിഞ്ഞ മാസമാണ് എസ്-പ്രെസ്സോ എന്ന് മോഡലിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. മികച്ച വില്‍പ്പനയാണ് വാഹനത്തിന് ലഭിക്കുന്നതെന്നും കമ്പനി അറിയിച്ചു. അതുകൊണ്ട് തന്നെ വരും മാസങ്ങളില്‍ വില്‍പ്പന ഇനിയും ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 3.69 ലക്ഷം രൂപയാണ് മാരുതിയുടെ ഏറ്റവും പുതിയ വാഹനത്തിന്റെ അടിസ്ഥാന വില.

Most Read: ബിഎസ്-IV പെട്രോൾ കാറുകളുടെ 90% സ്റ്റോക്കും വിറ്റഴിച്ച് മാരുതി

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

നിലവില്‍ ബിഎസ് VI എഞ്ചിനോടുകൂടിയ വാഹനങ്ങളെയും ഇലക്ട്രിക്ക് വാഹനങ്ങളെയും വിപണിയില്‍ എത്തിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്പനി. മിക്ക മോഡലുകളെയും നിരയിലേക്ക് ബിഎസ് VI എഞ്ചിന്‍ പതിപ്പുകളെ കമ്പനി അവതരിപ്പിക്കുകയും ചെയ്തു.

Most Read: ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

വരാനിരിക്കുന്ന പുതിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിവാഹനങ്ങളെ പരിഷ്‌ക്കരിച്ച് വേഗം വിപണിയിലെത്തിച്ച വാഹന നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് മാരുതി സുസുക്കി. തങ്ങളുടെ പെട്രോള്‍ ബിഎസ് IV കാറുകളെ ബിഎസ് VI നിലവാരത്തിലേക്ക് അതിവേഗം മാറ്റാനും മാരുതിക്ക് സാധിച്ചു.

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

അതിന്റെ ഭാഗമായി തങ്ങളുടെ ആദ്യത്തെ ബിഎസ് VI കംപ്ലയിന്റ് കാറുകള്‍ 2019 ഏപ്രിലില്‍ കമ്പനി പുറത്തിറക്കി. ഇത് സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്ക് ഒരു വര്‍ഷം മുമ്പാണെന്നത് ശ്രദ്ധേയമാണ്. ബിഎസ് VI എഞ്ചിന്‍ ഉപയോഗിച്ച് പുറത്തിറക്കുന്ന ആദ്യത്തെ രണ്ട് മാരുതി മോഡലുകള്‍ ആള്‍ട്ടോ, ബലേനോ എന്നിവയാണ്.

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

2019 ജൂണില്‍ മാരുതി വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയും പതിയ പരിഷ്‌ക്കരണത്തിന് വിധേയമായി വിപണിയിലെത്തി. 2019 ജൂലൈയില്‍ മാരുതി എര്‍ട്ടിഗയെയും ബിഎസ് VI ന് അനുസൃമാക്കി വിപണിയിലെത്തിച്ചപ്പോള്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പുതിയ മാരുതി XL6, എസ്-പ്രസ്സോ എന്നീ മോഡലുകളും പുറത്തിറക്കി.

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

മാരുതി ബിഎസ് VI കാറുകളുടെ മൊത്തം വില്‍പ്പന 2019 ഒക്ടോബര്‍ ആദ്യ വാരത്തില്‍ രണ്ട് ലക്ഷം കടന്നിരുന്നു.

Most Read Articles

Malayalam
English summary
Maruti leads the way in October, sales rise after 7 months. Read more in Malayalam.
Story first published: Saturday, November 2, 2019, 18:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X