മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

വിപണിയില്‍ പുതിയ നാഴികക്കല്ല പിന്നിട്ട് മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോ. 38 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് ഇതുവരെ ഈ വാഹനത്തിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

മാരുതി നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ളൊരു മോഡല്‍ കൂടിയാണ് ആള്‍ട്ടോ. പ്രതിമാസ വില്‍പ്പന പട്ടികയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ നിരയില്‍ ദീര്‍ഘകാലമായി ഒരു സ്ഥാനം മാരുതിയുടെ ഈ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിനും സ്വന്തമായുണ്ട്.

മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

ഒരു കാര്‍ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവരെയും, തുടക്കക്കാരെയും ലക്ഷ്യമിട്ടാണ് മോഡലിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇടുങ്ങിയ വഴികളിലൂടെയും, വലിയ ട്രാഫിക്കിലൂടെയും അനയാസം ആള്‍ട്ടോ കൈകാര്യം ചെയ്യാം എന്നതുകൂടി ആയാപ്പോള്‍ വാഹനം ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രീയമായി മാറി.

മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

2019 ഒക്ടോബര്‍ ഒന്നു മുതല്‍ വാഹനങ്ങളില്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നിരുന്നു. രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന കാറുകള്‍ ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

പുതിയ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക്ക് ബ്രേക്ക്, ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (EDB) എന്നിവ മുഴുവന്‍ മോഡലുകളിലും നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തേണ്ടതായുണ്ട്.

മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

ഇതിന്റെ ഭാഗമായി ആള്‍ട്ടോയിലും അടുത്തിടെ ഈ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാം ഇടം പിടിച്ചിരുന്നു. അതിനൊപ്പം തന്നെ ബിഎസ് VI എഞ്ചിനോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്. കരുത്തുറ്റ എന്‍ജിനും മികച്ച ഇന്ധനക്ഷമതയുമുള്ള ഇന്ത്യയിലെ ആദ്യ ബിഎസ് VI കംപ്ലൈന്റ് എന്‍ട്രി ലെവല്‍ കാറെന്ന ഖ്യാതിയും ആള്‍ട്ടോയ്ക്ക് സ്വന്തം.

മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

അപ്ടൗണ്‍ റെഡ്, സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ, മൊജീറ്റോ ഗ്രീന്‍, സെറൂലിയന്‍ ബ്ലൂ എന്നീ ആറ് നിറങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 2.93 ലക്ഷം രൂപ, 3.5 ലക്ഷം രൂപ, 3.71 ലക്ഷം രൂപ എന്നിങ്ങനെയാണ് വകഭേദങ്ങളുടെ എക്സ്‌ഷോറൂം വില.

Most Read: ബി‌എസ്-VI ആൾട്ടോ K10-ന്റെ പരീക്ഷണയോട്ടം ആരംഭിച്ച് മാരുതി

മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

22.05 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. ആള്‍ട്ടോയുടെ സിഎന്‍ജി പതിപ്പും വിപണിയില്‍ ലഭ്യമാണ്. 2000 -ല്‍ വിപണിയില്‍ എത്തിയ മോഡല്‍ 2008 -ല്‍ 10 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന സ്വന്തമാക്കിയിരുന്നു.

Most Read: പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

പിന്നീടുള്ള നാലുവര്‍ഷത്തിനിടെ 2012 -ഓടെ 20 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന ആള്‍ട്ടോ സ്വന്തമാക്കി. 2010 -ല്‍ ആള്‍ട്ടോ K10 പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. 2013 -ല്‍ കമ്പിനി ആള്‍ട്ടോയുടെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ചു.

Most Read: ഡിസംബര്‍ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

പിന്നാലെ ആള്‍ട്ടോ K10 -ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും വിപണിയില്‍ എത്തി. 2016 -ല്‍ ആള്‍ട്ടോയുടെ വില്‍പ്പന 30 ലക്ഷം യൂണിറ്റ് പിന്നിട്ടു. 2019 -ല്‍ ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു. നിലവില്‍ ബിഎസ് VI മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍ എല്ലാരും തന്നെ.

മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവരുടെ നിരയില്‍ നിന്നും മിക്ക മോഡലുകളുടെയും ബിഎസ് VI പതിപ്പിനെ വിപണിയില്‍ എത്തിച്ചിരുന്നു. മാരുതിയുടെ എട്ട് മോഡലുകളാണ് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്.

മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

എര്‍ട്ടിഗ, XL6, ഡിസയര്‍, ബലേനോ, സ്വിഫ്റ്റ്, വാഗണ്‍ ആര്‍, ആള്‍ട്ടോ, അടുത്തിടെ പുറത്തിറക്കിയ എസ്-പ്രെസ്സോ തുടങ്ങിയ മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഉടന്‍ തന്നെ ആള്‍ട്ടോ K10, സെലറിയോ മോഡലുകളുടെ ബിഎസ് VI പതിപ്പുകളെയും വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Maruti Suzuki Alto has achieved more than 38 lakh sales. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X