ഒന്നാമനായി മാരുതി ആൾട്ടോ, തൊട്ടുപിന്നിൽ ഡിസൈറും സ്വിഫ്റ്റും — പോയവർഷത്തെ വിൽപ്പന ചിത്രം ഇങ്ങനെ

2019 സാമ്പത്തിക വര്‍ഷത്തിലെ മികച്ച വില്‍പ്പനയുള്ള കാറെന്ന നേട്ടം മാരുതിയുടെ പ്രാരംഭ ഹാച്ച്ബാക്കായ ആള്‍ട്ടോ സ്വന്തമാക്കി. മുമ്പും പല തവണ ഇന്ത്യയിലെ മികച്ച വില്‍പ്പനയുള്ള കാറെന്ന ബഹുമതി മാരുതി ആള്‍ട്ടോയെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ (ജനുവരി - ഡിസംബര്‍) ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറെന്ന നേട്ടം മാരുതിയുടെ തന്നെ ഡിസൈറാണ് സ്വന്തമാക്കിയത്.

ഒന്നാമനായി മാരുതി ആൾട്ടോ, തൊട്ടുപിന്നിൽ ഡിസൈറും സ്വിഫ്റ്റും — പോയവർഷത്തെ വിൽപ്പന ചിത്രം ഇങ്ങനെ

2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ആള്‍ട്ടോയുടെ 2,59,401 യൂണിറ്റുകളാണ് മാരുതി വിറ്റത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാളും വളര്‍ച്ച നേടാന്‍ ആള്‍ട്ടോയ്ക്ക് കഴിഞ്ഞില്ല.

ഒന്നാമനായി മാരുതി ആൾട്ടോ, തൊട്ടുപിന്നിൽ ഡിസൈറും സ്വിഫ്റ്റും — പോയവർഷത്തെ വിൽപ്പന ചിത്രം ഇങ്ങനെ

2017-18 കാലയളവില്‍ 2,58,539 യൂണിറ്റ് വിറ്റതിനേക്കാള്‍ വെറും 1,000 യൂണിറ്റ് മാത്രമാണ് അധികം വില്‍ക്കാന്‍ കഴിഞ്ഞത്. ഇക്കാരണത്താല്‍ മാരുതി ആള്‍ട്ടോയുടെ വില്‍പ്പനയില്‍ വളര്‍ച്ചയില്ലാതായി.

Most Read:എബിഎസ് സുരക്ഷയില്‍ ഫോഴ്‌സ് ഗൂര്‍ഖ്, വില 11.05 ലക്ഷം രൂപ മുതല്‍

ഒന്നാമനായി മാരുതി ആൾട്ടോ, തൊട്ടുപിന്നിൽ ഡിസൈറും സ്വിഫ്റ്റും — പോയവർഷത്തെ വിൽപ്പന ചിത്രം ഇങ്ങനെ

ആള്‍ട്ടോയുടെ കണക്കുകളുടെ തൊട്ട് പിന്നില്‍ തന്നെയാണ് ഡിസൈറും സ്വിഫ്റ്റും ഇടം പിടിച്ചിരിക്കുന്നത്. 2018-19 കാലയളിവില്‍ ഡിസൈറിന്റെ 2,53,859 യൂണിറ്റാണ് മാരുതി വിറ്റത്. സ്വിഫ്റ്റിന്റെ കാര്യത്തിലേക്ക് വന്നാലിത് 2,23,924 യൂണിറ്റും.

ഒന്നാമനായി മാരുതി ആൾട്ടോ, തൊട്ടുപിന്നിൽ ഡിസൈറും സ്വിഫ്റ്റും — പോയവർഷത്തെ വിൽപ്പന ചിത്രം ഇങ്ങനെ

ശേഷം ബലെനോ, വിറ്റാര ബ്രെസ്സ, വാഗണ്‍ആര്‍ എന്നിവര്‍ ഈ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നു. ആ സാമ്പത്തിക വര്‍ഷത്തിലെ മികച്ച വില്‍പ്പനയുള്ള കാറുകളുടെ ലിസ്റ്റില്‍ ആദ്യ ആറ് സ്ഥാനങ്ങളും സ്വന്തമാക്കിയിരിക്കുന്നത് മാരുതി കാറുകളാണ്.

ഒന്നാമനായി മാരുതി ആൾട്ടോ, തൊട്ടുപിന്നിൽ ഡിസൈറും സ്വിഫ്റ്റും — പോയവർഷത്തെ വിൽപ്പന ചിത്രം ഇങ്ങനെ

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാവുന്നത്, ആള്‍ട്ടോയ്ക്ക് തൊട്ട് പുറകില്‍ തന്നെയാണ് ഡിസൈറിന്റെ വില്‍പ്പനയുള്ളതെന്നാണ്. അതായത് ബജറ്റ് സൗഹാര്‍ദ്ദപരമായ ഹാച്ച്ബാക്കുകള്‍ക്ക് പകരം ഇടത്തരം ഹാച്ച്ബാക്കുകളോ നാല് മീറ്ററില്‍ താഴെയുള്ള സെഡാനുകളോ സ്വന്തമാക്കാനാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഒന്നാമനായി മാരുതി ആൾട്ടോ, തൊട്ടുപിന്നിൽ ഡിസൈറും സ്വിഫ്റ്റും — പോയവർഷത്തെ വിൽപ്പന ചിത്രം ഇങ്ങനെ

എസ്‌യുവി വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന വന്‍ സ്വീകാര്യതയും കാറുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഉപഭോക്താക്കളുടെ അഭിരുചി മാറി വരുന്നതായി സൂചിപ്പിക്കുന്നു. ബിഎസ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍, BNSVAP സുരക്ഷ ചട്ടങ്ങള്‍ എന്നിവ കാരണം മുന്‍ ആള്‍ട്ടോ മോഡലിനെ മാരുതി നിര്‍ത്തിയിരുന്നു.

Most Read:സുരക്ഷ കൂട്ടി മാരുതി ആള്‍ട്ടോ K10, ഒപ്പം വിലയും കൂടി

ഒന്നാമനായി മാരുതി ആൾട്ടോ, തൊട്ടുപിന്നിൽ ഡിസൈറും സ്വിഫ്റ്റും — പോയവർഷത്തെ വിൽപ്പന ചിത്രം ഇങ്ങനെ

നിലവില്‍ ആള്‍ട്ടോ 800, ആള്‍ട്ടോ K10 എന്നിവയാണ് വിപണിയിലുള്ള മോഡലുകള്‍. പുതിയ തലമുറ ആള്‍ട്ടോയെ ഇന്ത്യയില്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി. പുതിയ മാരുതി ആള്‍ട്ടോ പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്ന ചിത്രങ്ങള്‍ ഇതിനകം പുറത്തെത്തിക്കഴിഞ്ഞു. ഡിസൈനില്‍ മൈക്രോ എസ്‌യുവി ശൈലിയാണ് പുതിയ മാരുതി ആള്‍ട്ടോ സ്വീകരിച്ചിരിക്കുന്നതെന്നാണ് ഇതുവരെ പുറത്ത് വന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

Source: autopunditz

Most Read Articles

Malayalam
English summary
maruti alto became the top selling car in 2018 financia year sales: read in malayalam
Story first published: Friday, April 12, 2019, 11:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X