പുതിയ മാരുതി ബലെനോ ഹൈബ്രിഡ്, അറിയണം ഇക്കാര്യങ്ങള്‍

സിയാസിനെയും എര്‍ട്ടിഗയെയും പോലെ മാരുതി ബലെനോയും ഒടുവില്‍ സ്മാര്‍ട്ട് ഹൈബ്രിഡായി. പുതിയ 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ്, ഡ്യൂവല്‍ VVT (വേരിയബിള്‍ വാല്‍വ് ടൈമിങ്) എഞ്ചിന്‍ കരുത്തില്‍ ബലനോ ഹൈബ്രിഡ് പതിപ്പ് വിപണിയില്‍ വന്നിട്ട് ദിവസങ്ങള്‍ അധികമായിട്ടില്ല. സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിക്കുന്ന മാരുതിയുടെ ആദ്യ ഹാച്ച്ബാക്കാണ് ബലെനോ.

പുതിയ മാരുതി ബലെനോ ഹൈബ്രിഡ്, അറിയണം ഇക്കാര്യങ്ങള്‍

ഇതോടെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത ബലെനോ കുറിക്കും. 23.87 കിലോമീറ്റര്‍ ഇന്ധനക്ഷമത ബലനോ ഹൈബ്രിഡിനുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഈ അവസരത്തില്‍ പുതിയ ബലനോ ഹൈബ്രിഡിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍ —

പുതിയ മാരുതി ബലെനോ ഹൈബ്രിഡ്, അറിയണം ഇക്കാര്യങ്ങള്‍

ഭാരത് സ്‌റ്റേജ് VI നിലവാരമുള്ള എഞ്ചിന്‍

രാജ്യാന്തര നിരയില്‍ സുസുക്കി ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ K12C ഡ്യൂവല്‍ജെറ്റ് ഡ്യൂവല്‍ VVT എഞ്ചിനാണ് ബലെനോ ഹൈബ്രിഡിനായി മാരുതി കടമെടുത്തിരിക്കുന്നത്. എഞ്ചിനകത്ത് താപം കൃത്യമായി നിലനിര്‍ത്താന്‍ ഓരോ സിലിണ്ടറിലും രണ്ടു ഇഞ്ചക്ടറുകള്‍ വീതമുണ്ട്. ഡ്യൂവല്‍ വേരിയബിള്‍ വാല്‍വ് ടൈമിങ് സംവിധാനം എഞ്ചിന്റെ കാര്യക്ഷമത കാര്യമായി ഉയര്‍ത്തും.

പുതിയ മാരുതി ബലെനോ ഹൈബ്രിഡ്, അറിയണം ഇക്കാര്യങ്ങള്‍

പുതിയ എക്‌സ്‌ഹോസ്റ്റ് സംവിധാനവും കമ്പ്യൂട്ടര്‍ നിയന്ത്രിത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ബലെനോയുടെ ഹൈബ്രിഡിന്റെ പുതുവിശേഷങ്ങളാണ്. സെന്‍സറുകള്‍ മുഖേനയാണ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം പ്രവര്‍ത്തിക്കുക. ഭാരത് സ്റ്റേജ് VI നിലവാരം പുലര്‍ത്തുന്നതിനാല്‍ എഞ്ചിനില്‍ സൃഷ്ടിക്കപ്പെടുന്ന നൈട്രസ് ഓക്‌സൈഡിന്റെ തോത് 25 ശതമാനം കുറയും.

പുതിയ മാരുതി ബലെനോ ഹൈബ്രിഡ്, അറിയണം ഇക്കാര്യങ്ങള്‍

ഇരട്ട ബാറ്ററി യൂണിറ്റുള്ള SVHS സംവിധാനം

സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനമാണ് ബലെനോയെ ഹൈബ്രിഡാക്കി മാറ്റുന്നത്. 1.2 ലിറ്റര്‍ K12C ഡ്യൂവല്‍ജെറ്റ് ഡ്യൂവല്‍ VVT എഞ്ചിനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന SVHS (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ബൈ സുസുക്കി) സംവിധാനം കാറിന്റെ പ്രകടനക്ഷമത കൂട്ടും.

പുതിയ മാരുതി ബലെനോ ഹൈബ്രിഡ്, അറിയണം ഇക്കാര്യങ്ങള്‍

ബലെനോയില്‍ ഇരട്ട ബാറ്ററി യൂണിറ്റിനൊപ്പമാണ് ഹൈബ്രിഡ് സംവിധാനം ഒരുങ്ങുന്നത്. ലെഡ് - ആസിഡ്, ലിഥിയം അയോണ്‍ ബാറ്ററികള്‍ ഹൈബ്രിഡ് സംവിധാനത്തിന്റെ ഭാഗമാവും. ടോര്‍ഖ് ഉത്പാദനത്തില്‍ എഞ്ചിനെ സഹായിക്കാന്‍ ഇരട്ട ബാറ്ററി യൂണിറ്റിന് കെല്‍പ്പുണ്ട്.

Most Read: ടാറ്റ ഹാരിയറിന്റെ വിപണി പിടിക്കാന്‍ ടൊയോട്ട റഷ്, തരംഗം സൃഷ്ടിക്കുമോ പുതിയ 'മിനി ഫോര്‍ച്യൂണര്‍'?

പുതിയ മാരുതി ബലെനോ ഹൈബ്രിഡ്, അറിയണം ഇക്കാര്യങ്ങള്‍

ടോര്‍ഖ് അസിസ്റ്റ്

റോഡില്‍ മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴും മറ്റും എഞ്ചിന് മേലുള്ള അമിത ലോഡ് കുറയ്ക്കാനാണ് ടോര്‍ഖ് അസിസ്റ്റ്. ഒപ്പം, ആവശ്യത്തിലേറെ ഇന്ധനം എഞ്ചിന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തുന്നപക്ഷം കാറിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ ഇടപെട്ട് ഇന്ധനക്ഷമത സംരക്ഷിക്കും.

പുതിയ മാരുതി ബലെനോ ഹൈബ്രിഡ്, അറിയണം ഇക്കാര്യങ്ങള്‍

ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫംങ്ഷന്‍

കാര്‍ ഏറെനേരം നിശ്ചലമാകുന്ന സാഹചര്യങ്ങളില്‍ ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫംങ്ഷന്‍ ഇടപെട്ട് എഞ്ചിനെ പ്രവര്‍ത്തനരഹിതമാക്കും. ശേഷം ക്ലച്ച് ചവിട്ടുന്നപക്ഷം ലിഥിയം അയോണ്‍ ബാറ്ററിയുടെ സഹായത്താലാണ് എഞ്ചിന്‍ പ്രവര്‍ത്തനനിലയിലേക്ക് തിരികെ വരിക.

പുതിയ മാരുതി ബലെനോ ഹൈബ്രിഡ്, അറിയണം ഇക്കാര്യങ്ങള്‍

ബ്രേക്ക് എനര്‍ജി റീജനറേഷന്‍

ബ്രേക്ക് ചവിട്ടുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഊര്‍ജ്ജം ബാറ്ററി യൂണിറ്റില്‍ സംഭരിക്കാനുള്ള സംവിധാനം ബലെനോ ഹൈബ്രിഡിലുണ്ട്. പിന്നീട് ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ടോര്‍ഖ് അസിസ്റ്റ് ആവശ്യങ്ങള്‍ക്ക് ബാറ്ററിയില്‍ നിന്നുള്ള ഇതേ ഊര്‍ജ്ജമാണ് SVHS സംവിധാനം വിനിയോഗിക്കുന്നത്.

Most Read: ട്രക്ക് ഓടിച്ച് സർദാർജി സമ്പാദിക്കുന്നത് 1.6 കോടി രൂപ — വീഡിയോ

പുതിയ മാരുതി ബലെനോ ഹൈബ്രിഡ്, അറിയണം ഇക്കാര്യങ്ങള്‍

പുതിയ 1.2 ലിറ്റര്‍ K12C ഡ്യൂവല്‍ജെറ്റ് ഡ്യൂവല്‍ VVT എഞ്ചിന്റെ കരുത്തുത്പാദനം മാരുതി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ യുകെ വിപണിയിലെ ബലെനോ ഹൈബ്രിഡ് 88.5 bhp കരുത്തും 120 Nm torque -മാണ് പരമാവധി കുറിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Baleno 1.2-Litre SHVS Engine: Top Things To Know. Read in Malayalam.
Story first published: Thursday, April 25, 2019, 16:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X