ബിഎസ്-IV പെട്രോൾ കാറുകളുടെ 90% സ്റ്റോക്കും വിറ്റഴിച്ച് മാരുതി

ഇന്ത്യയിൽ നിലവിൽ വരാനിരിക്കുന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായിവാഹനങ്ങളെ പരിഷ്ക്കരിച്ച് വേഗം വിപണിയിലെത്തിച്ച വാഹന നിർമ്മാതാക്കളിൽ ഒരാളാണ് മാരുതി സുസുക്കി.

ബിഎസ്-IV പെട്രോൾ കാറുകളുടെ 90% സ്റ്റോക്കും വിറ്റഴിച്ച് മാരുതി

തങ്ങളുടെ പെട്രോൾ ബിഎസ്-IV കാറുകളെ ബിഎസ്-VI നിലവാരത്തിലേക്ക് അതിവേഗം മാറ്റാനും മാരുതിക്ക് സാധിച്ചു. അതിന്റെ ഭാഗമായി തങ്ങളുടെ ആദ്യത്തെ ബിഎസ്-VI കംപ്ലയിന്റ് കാറുകൾ 2019 ഏപ്രിലിൽ കമ്പനി പുറത്തിറക്കി. ഇത് സർക്കാർ നിശ്ചയിച്ച സമയപരിധിക്ക് ഒരു വർഷം മുമ്പാണെന്നത് ശ്രദ്ധേയമാണ്.

ബിഎസ്-IV പെട്രോൾ കാറുകളുടെ 90% സ്റ്റോക്കും വിറ്റഴിച്ച് മാരുതി

ബിഎസ്-VI എഞ്ചിൻ ഉപയോഗിച്ച് പുറത്തിറക്കുന്ന ആദ്യത്തെ രണ്ട് മാരുതി മോഡലുകൾ ആൾട്ടോ, ബലേനോ എന്നിവയാണ്. 2019 ജൂണിൽ മാരുതി വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ എന്നിവയും പതിയ പരിഷ്ക്കരണത്തിന് വിധേയമായി വിപണിയിലെത്തി.

ബിഎസ്-IV പെട്രോൾ കാറുകളുടെ 90% സ്റ്റോക്കും വിറ്റഴിച്ച് മാരുതി

2019 ജൂലൈയിൽ മാരുതി എർട്ടിഗയെയും ബിഎസ്-VI ന് അനുസൃമാക്കി വിപണിയിലെത്തിച്ചപ്പോൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പുതിയ മാരുതി XL6, എസ്-പ്രസ്സോ എന്നീ മോഡലുകളും പുറത്തിറക്കി. മാരുതി ബിഎസ്-VI കാറുകളുടെ മൊത്തം വിൽപ്പന 2019 ഒക്ടോബർ ആദ്യ വാരത്തിൽ രണ്ട് ലക്ഷം കടന്നിരുന്നു.

ബിഎസ്-IV പെട്രോൾ കാറുകളുടെ 90% സ്റ്റോക്കും വിറ്റഴിച്ച് മാരുതി

തങ്ങളുടെ കാർ ശ്രേണിയിലെ 70 ശതമാനം മോഡലുകളും ഇതിനകം തന്നെ പുതിയ നിയമങ്ങൾക്ക് അനുസൃതമായി പരിവർത്തനം ചെയ്തതോടെ ബിഎസ്-IV പെട്രോൾ കാറുകളുടെ സ്റ്റോക്ക് ഏതാണ്ട് അവസാനിച്ചതായി മാരുതി സുസുക്കി ഇന്ത്യ വെളിപ്പെടുത്തി. XL6, എസ്-പ്രസ്സോ എന്നിവ ഒഴികെയുള്ള മറ്റ് മാരുതി പെട്രോൾ കാറുകൾ ബിഎസ്-IV, ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനൊപ്പം വിപണിയിലെത്തി.

ബിഎസ്-IV പെട്രോൾ കാറുകളുടെ 90% സ്റ്റോക്കും വിറ്റഴിച്ച് മാരുതി

എന്നാൽ തങ്ങളുടെ ശ്രേണിയിലെ ബിഎസ്-IV സ്റ്റോക്ക് ഉടൻ അവസാനിക്കാൻ പോവുകയാണെന്ന സൂചനയാണ് കമ്പനിയിൽ നിന്നും ലഭിക്കുന്നത്. ഇനി 14 ദിവസത്തെ സ്റ്റോക്ക് മാത്രമാണ് കമ്പനിക്ക് ഉള്ളതെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. ആൾട്ടോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, എർട്ടിഗ തുടങ്ങിയ കാറുകളുടെ പെട്രോൾ വകഭേദങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സ്റ്റോക്ക് പൂർത്തിയായതിനുശേഷം ബിഎസ്-IV പെട്രോൾ കാറുകൾ നിർമ്മിക്കാൻ മാരുതിക്ക് പദ്ധതിയില്ല.

ബിഎസ്-IV പെട്രോൾ കാറുകളുടെ 90% സ്റ്റോക്കും വിറ്റഴിച്ച് മാരുതി

എന്നാൽ ബിഎസ്-IV ഡീസൽ ഉത്പാദനം 2019 അവസാനം വരെ തുടരും. ബിഎസ്-VI കംപ്ലയിന്റ് കാറുകൾ പെട്രോൾ വാഹനങ്ങളിൽ 25 ശതമാനവും ഡീസൽ വാഹനങ്ങളിൽ 70 ശതമാനവും വരെ NOx മലിനീകരണം ഗണ്യമായി കുറയ്ക്കുന്നു. അതിനാൽ ഉപഭോക്താക്കളെ എഞ്ചിൻ പരിഷ്ക്കരണം നടത്തിയ കാറുകൾ വാങ്ങാൻ നിർബന്ധിക്കുന്നു. എങ്കിലും ബിഎസ്-IV കാറുകൾ വൻ ഡിസ്കൗണ്ടിലാണ് കമ്പനികൾ ഇപ്പോൾ വിൽക്കുന്നത്.

Most Read: ഉത്സവ സീസണില്‍ വളര്‍ച്ച കൈവരിച്ച് കാര്‍ വിപണി

ബിഎസ്-IV പെട്രോൾ കാറുകളുടെ 90% സ്റ്റോക്കും വിറ്റഴിച്ച് മാരുതി

2020 ഏപ്രിൽ ഒന്നിന് വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ നിരോധന ചട്ടങ്ങൾക്കൊപ്പം, ഒരു ബിഎസ്-VI കംപ്ലയിന്റ് വാഹനത്തിൽ പണം നിക്ഷേപിക്കണോ, അതോ ഒരു ബി‌എസ്- IV കംപ്ലയിന്റ് വാഹനം നോക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ചിലർ.

Most Read: ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

ബിഎസ്-IV പെട്രോൾ കാറുകളുടെ 90% സ്റ്റോക്കും വിറ്റഴിച്ച് മാരുതി

ബി‌എസ്- IV വാങ്ങുന്നതിനേക്കാൾ‌ ബിഎസ്-VI വാങ്ങുന്നതാണ് നല്ലതെന്ന് ചിലരുടെ അഭിപ്രായമുണ്ട്. എങ്കിലും രണ്ടിന്റെയും രജിസ്ട്രേഷൻ കാലയളവ് സമാനമായിരിക്കും എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.

Most Read: ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ബിഎസ്-IV പെട്രോൾ കാറുകളുടെ 90% സ്റ്റോക്കും വിറ്റഴിച്ച് മാരുതി

നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ബി‌എസ്- IV ഇന്ധനത്തിൽ ബിഎസ്-VI കാർ പ്രവർത്തിക്കുമോയെന്നും ചിലർക്കിടയിൽ ആശങ്കയുണ്ട്.

ബിഎസ്-IV പെട്രോൾ കാറുകളുടെ 90% സ്റ്റോക്കും വിറ്റഴിച്ച് മാരുതി

എന്നാൽ മാരുതി അവരുടെ ബിഎസ്-VI പെട്രോൾ കാറുകൾ ബി‌എസ്-IV ഇന്ധനം ഉപയോഗിച്ച് പരീക്ഷിച്ച് പ്രവർത്തനപരമായ ആശങ്കകളൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ എല്ലാ മാരുതി ബിഎസ്-VI കാറുകളും ഒരു പ്രശ്നവുമില്ലാതെ ബി‌എസ്-IV ഇന്ധനത്തിൽ പ്രവർത്തിക്കും. ബി‌എസ് 6 ഇന്ധനം ഉടൻ ഇന്ത്യയിലുടനീളം ലഭ്യമാകും.

Most Read Articles

Malayalam
English summary
Maruti Suzuki BS4 petrol stock almost over. Read more Malayalam
Story first published: Thursday, October 31, 2019, 12:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X