അഞ്ച് വർഷത്തിനുള്ളിൽ 2.7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സിയാസ്

ഇന്ത്യൻ വിപണിയിലെ വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുക്കിയുടെ പ്രീമിയം സെഡാനായ സിയാസ്. വിപണിയിൽ അഞ്ച് വർഷം മുമ്പെത്തിയ മിഡ്‌സൈസ് സെഡാൻ 2.7 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് ഇതുവരെ നേടിയത്.

അഞ്ച് വർഷത്തിനുള്ളിൽ 2.7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സിയാസ്

2015-ൽ സ്ഥാപിതമായ നെക്സ ഡീലർഷിപ്പിലൂടെ ഒരു ദശലക്ഷം വാഹനങ്ങളുടെ മൊത്തം വിൽപ്പന നേടിയെന്ന റിപ്പോർട്ടുകൾ ഔദ്യോഗികമായി മാരുതി പുറത്തുവിട്ടതിനു മുന്നോടിയായാണ് സിയാസിന്റെ നേട്ടവും കമ്പനി വെളിപ്പെടുത്തിയത്.

അഞ്ച് വർഷത്തിനുള്ളിൽ 2.7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സിയാസ്

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷമായി മിഡ്സൈസ് സെഡാൻ വിഭാഗത്തിലെ മുൻനിരവാഹനമാണ് സിയാസെന്ന് അതിന്റെ വിൽപ്പന കണക്കുകൾ തെളിയിക്കുന്നു. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്കോഡ റാപ്പിഡ് എന്നീ വാഹനങ്ങളെ മറികടന്നാണ് സിയാസ് ഈ നേട്ടം കൈവരിക്കുന്നത്.

അഞ്ച് വർഷത്തിനുള്ളിൽ 2.7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സിയാസ്

2019 സാമ്പത്തിക വർഷത്തിൽ 46,000 യൂണിറ്റുകളുടെ റീട്ടെയിൽ വിൽപ്പന നേടാൻ സിയാസിന് സാധിച്ചു. അതുപോലെ തന്നെ സിയാസ് നിലവിൽ അതിന്റെ വിഭാഗത്തിലെ 30 ശതമാനത്തിലധികം വിപണി വിഹിതം വഹിക്കുന്നു.

അഞ്ച് വർഷത്തിനുള്ളിൽ 2.7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സിയാസ്

വിൽപ്പനയുടെ 54 ശതമാനവും സംഭാവന ചെയ്യുന്നുവെന്ന് ഉയന്ന വകഭേദമായ ആൽഫ മോഡലാണെന്ന് മാരുതി വെളിപ്പെടുത്തി. മൊത്തം യൂണിറ്റുകളിൽ പകുതിയും മെട്രോ, ടീർ -1 വിപണികളിലാണ് വിൽക്കുന്നത്. മാത്രമല്ല, സിയാസിന്റെ സിഗ്നേച്ചർ നെക്സ ബ്ലൂ ബോഡി കളർ ഉപഭോക്താക്കൾക്കിടയിൽ ഒരു ജനപ്രിയ കളർ ഓപ്ഷനായി മാറി. മൊത്തം വിൽപ്പനയുടെ 30 ശതമാനത്തിലധികം വിൽപ്പനയും നെക്സ ബ്ലൂ ഓപ്ഷനാണ്.

അഞ്ച് വർഷത്തിനുള്ളിൽ 2.7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സിയാസ്

സിയാസ് ആരംഭിച്ചതിനുശേഷം ഉയർന്ന മത്സരാധിഷ്ഠിത പ്രീമിയം സെഡാൻ വിപണിയിൽ മികച്ച വിജയമാണ് നേടാനായതെന്ന്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

അഞ്ച് വർഷത്തിനുള്ളിൽ 2.7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സിയാസ്

ഓട്ടോമാറ്റിക്ക് വകഭേദങ്ങളുടെയും സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെയും 17 ശതമാനം സംഭാവനയുള്ള സിയാസ്, സൗകര്യപ്രദവും വിശാലവും സാങ്കേതിക വിദ്യാധിഷ്ഠിതവും ഫീച്ചറുകളാൽ നിറഞ്ഞ സെഡാൻ വാഹനങ്ങൾക്ക് ഉത്തമ ഉദാഹരണമാണ്. അതോടൊപ്പം ഞങ്ങളുടെ ഉപഭോക്താക്കൾക്കായി സമകാലികവും ഹരിതവുമായ സാങ്കേതികവിദ്യകൾ കൊണ്ടുവരാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ഇത് ഊട്ടിയുറപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read: അടിപതറിയ നാല് അടിപൊളി കാറുകൾ

അഞ്ച് വർഷത്തിനുള്ളിൽ 2.7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സിയാസ്

യഥാർത്ഥത്തിൽ 2014-ൽ സ്റ്റാൻഡേർഡ് മാരുതി നെറ്റ്‌വർക്കിന് കീഴിൽ ആരംഭിച്ച സിയാസ് 2017 ഏപ്രിൽ ഒന്നു മുതൽ പ്രീമിയം നെക്‌സ ഡീലർഷിപ്പുകളിൽ നിന്ന് വിൽപ്പന നടത്താൻ തുടങ്ങി. കഴിഞ്ഞ വർഷം ഒരു മിഡ് ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് സെഡാന് ലഭിക്കുകയും ചെയ്തു. അതോടൊപ്പം കോസ്മെറ്റിക് പരിഷ്ക്കരണങ്ങളും 105 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റർ K15 പെട്രോൾ എഞ്ചിനും ലഭിച്ചു.

Most Read: ടൊയോട്ട സിയാസ് 2020 ൽ അരങ്ങേറ്റം കുറിക്കും

അഞ്ച് വർഷത്തിനുള്ളിൽ 2.7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സിയാസ്

അതോടൊപ്പം നേരത്തെ സിയാസിൽ വാഗ്ദാനം ചെയ്തിരുന്ന ഫിയറ്റ്-സോഴ്‌സ്ഡ് 1.3 ലിറ്റർ ഡീസൽ എഞ്ചിന് പകരമായി മാരുതി സ്വന്തമായി വികസിപ്പിച്ച 1.5 ലിറ്റർ ഡീസൽ എഞ്ചിനും കമ്പനി വാഹനത്തിൽ ഉൾപ്പെടുത്തി. പെട്രോളും ചെറിയ കപ്പാസിറ്റി ഡീസലും മാത്രമാണ് മാരുതിയുടെ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ വരുന്നത്. ഉയർന്ന വകഭേദങ്ങളിൽ ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read: റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

അഞ്ച് വർഷത്തിനുള്ളിൽ 2.7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സിയാസ്

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 2020 ഏപ്രിൽ നിലവിൽ വരുന്ന ബി‌എസ്-VI മലിനീകരണ നിരേധന ചട്ടത്തിന് മുമ്പായി ഡീസൽ എഞ്ചിൻ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചതോടെ, പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിയാസ് മാത്രമേ വിൽപ്പനയ്ക്ക് എത്തുന്നുള്ളൂ. ഇതിനകം തന്നെ സെഡാനിൽ ബി‌എസ്-VI പെട്രോൾ എഞ്ചിനാണ് കമ്പനി വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Ciaz crosses 2.7 lakh sales milestone. Read more Malayalam
Story first published: Thursday, October 10, 2019, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X