മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍

കോംപാക്ട് സെഡാന്‍ കാറുകളുടെ നിരയില്‍ മാരുതി സുസുക്കിയുടെ വജ്രായുധമാണ് ഡിസയര്‍. വിപണിയില്‍ എത്തിയതുമുതല്‍ ശ്രേണിയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡല്‍ കൂടിയാണ് ഡിസയര്‍.

മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍ തന്നെ

ഇന്ത്യയില്‍ 19 ലക്ഷം യുണിറ്റിന്റെ വില്‍പ്പന നടത്തി പുതിയൊരു നാഴികകല്ല് പിന്നിട്ടതും അടുത്തിടെയായിരുന്നു. 2008 -ലായിരുന്നു ആദ്യ വാഹനം കമ്പനി ഇന്ത്യന്‍ നിരത്തില്‍ എത്തിച്ചത്. ഇന്നത്തെ ഡിസയര്‍ അന്ന് മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍ എന്ന പേരിലായിരുന്നു വിപണിയില്‍ എത്തിയിരുന്നത്.

മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍ തന്നെ

കഴിഞ്ഞ 10 വര്‍ഷമായി സബ് കോംപാക്ട് / കോംപാക്ട് സെഡാന്‍ കാറുകളുടെ നിരയില്‍ ഒന്നാം സ്ഥാനം തന്നെയാണ് ഡിസയര്‍ നിലനിര്‍ത്തി പോകുന്നത്. മിക്ക മാസങ്ങളിലും മാരുതിയുടെ ബെസ്റ്റ് സെല്ലര്‍ കാറുകളുടെ പട്ടികയില്‍ ഒരു സ്ഥാനം ഡിസയറിന് ഉണ്ട്.

മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍ തന്നെ

നിലവില്‍, 2019 ഏപ്രിലിനും ജൂലൈയ്ക്കും ഇടയില്‍ വിറ്റ മൊത്തം വാഹനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി 61 ശതമാനം വിപണി വിഹിതവുമായി ഡിസയര്‍ തന്നെയാണ് മുന്‍പിലുള്ളത്. ഇന്ത്യയില്‍ ഓരോ രണ്ട് മിനിറ്റിലും ഒരു പുതിയ ഡിസയര്‍ വില്‍ക്കുന്നുവെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍ തന്നെ

2012 -ല്‍ രണ്ടാം തലമുറ മോഡലിനെ കമ്പനി വിപണിയില്‍ എത്തിച്ചു. രണ്ടാം തലമുറയെ വിപണിയില്‍ എത്തിക്കുമ്പോള്‍ ആദ്യ പതിപ്പില്‍ നിന്നും 4 മീറ്റര്‍ നീളത്തിനും താഴെയാണ് വിപണിയില്‍ എത്തിച്ചത്. 2015 -ല്‍ ഇന്ത്യയില്‍ 10 ലക്ഷം യൂണിറ്റിന്റെ വില്‍പ്പന കമ്പനി പിന്നിട്ടു.

മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍ തന്നെ

നിലവില്‍ വിപണിയില്‍ പുതുതലമുറ മോഡല്‍ കൂടുതല്‍ പ്രീമിയം ഡിസൈനിലും കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയുമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും പുതിയ മോഡലാണ് ഡിസയര്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍ തന്നെ

ഒരുമാസം 30,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടക്കുന്നതെന്ന് കമ്പനി അറിയിച്ചു. ക്രോം ഫിനിഷില്‍ പുതിയ ഡിസൈനിലുള്ള ഹെക്‌സഗണല്‍ ഗ്രില്‍ ന്യുജെന്‍ ഭാവം സമ്മാനിക്കും. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റോടു കൂടിയതാണ് ഹെഡ്‌ലാമ്പുകള്‍, പുതിയ ഫോഗ്ലാമ്പുകളും, എല്‍ഇഡി ടെയില്‍ ലാമ്പും വാഹനത്തിന്റെ അഴക് വര്‍ധിപ്പിക്കുന്നു.

Most Read: പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍ തന്നെ

C -പില്ലര്‍ കാറിന്റെ ബൂട്ടുമായി ഇണക്കത്തോടെ യോജിപ്പിച്ചിട്ടുള്ളതും മികച്ച രൂപഭംഗിക്കു കാരണമാകുന്നു. പുതിയ മോഡല്‍ മുതല്‍ ബൂട്ട് സ്പെയ്സ് വര്‍ധിപ്പിച്ചതോടെയും കാറിന് ഡിമാന്റും ഏറി. ഓക്സ്ഫോര്‍ഡ് ബ്ലൂ, ഷെര്‍വുഡ് ബ്രൗണ്‍ എന്നീ പുതു നിറങ്ങളിലും ഡിസയര്‍ വിപണിയില്‍ ലഭ്യമാണ്.

Most Read: വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍ തന്നെ

അളവുകളില്‍ അല്പം വലുതാണ് പുതിയ ഡിസയര്‍. ഭാരം കുറഞ്ഞ പുതിയ പ്ലാറ്റ്ഫോമിലാണ് ഡിസയറിന്റെ നിര്‍മാണം അതുകൊണ്ട് പെട്രോള്‍ മോഡലിന് 85 കിലോഗ്രാമും ഡീസല്‍ മോഡലിന് 105 കിലോഗ്രാമും ഭാരം കുറവാണ്.

Most Read: റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍ തന്നെ

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ കാര്‍ അത്ഭുതം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലീറ്ററിന് 28.4 കിലോമീറ്റര്‍ മൈലേജോടെ സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള ഡീസല്‍ കാറായി മാറി ഡിസയര്‍.

മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍ തന്നെ

ലിറ്ററിന് 22 കിലോമീറ്ററാണ് പെട്രോള്‍ മോഡലിന്റെ ഇന്ധനക്ഷമത. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലാണ് ഡിസയര്‍ വിപണിയില്‍ എത്തുന്നത്. 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിന്‍, 82 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിന്‍ 74 bhp പവറും 190 Nm torque ഉം സൃഷ്ടിക്കുന്നു.

മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍ തന്നെ

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഡ്യുവല്‍ ഫ്രണ്ട് എയര്‍ ബാഗുകള്‍, എബിഎസ് എന്നിവ എല്ലാ വകഭേദങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ അള്‍ട്രാ-ഹൈ ടെന്‍സില്‍ ഷീറ്റ് മെറ്റല്‍ ഉപയോഗിച്ചുള്ള നിര്‍മാണം സുരക്ഷ വര്‍ധിപ്പിക്കും.

മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍ തന്നെ

ഇന്ത്യന്‍ വാഹന വിപണിയിലെ നിലവിലെ മാന്ദ്യം മാരുതി സുസുക്കിയെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. എല്ലാ ശ്രേണിയിലെയും വില്‍പ്പനയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍ തന്നെ

സ്വിഫ്റ്റ്, ഇഗ്‌നിസ്, ബലേനോ, പുതിയ വാഗണ്‍ ആര്‍, സെലെറിയോ എന്നിവയുള്‍പ്പെടെയുള്ള 2019 ഓഗസ്റ്റില്‍ ഏകദേശം 24 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍ തന്നെ

അതേസമയം കമ്പനിയുടെ മൊത്ത വില്‍പ്പന ഏകദേശം 33 ശതമാനം കുറഞ്ഞു. എന്നിരുന്നാലും, സബ് കോംപാക്ട് സെഡാന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി ഡിസയര്‍ തന്നെ തുടരുന്നു. പ്രതിമാസം ശരാശരി 16,000 യൂണിറ്റുകളാണ് നിരത്തിലെത്തുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Dzire dominating the segment from ten years. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X