സ്പോര്‍ടി ഭാവത്തില്‍ മാരുതി എര്‍ട്ടിഗ, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ മികച്ച വില്‍പ്പനയുള്ള എംപിവിയായ മാരുതി എര്‍ട്ടിഗയുടെ സ്‌പോര്‍ടിയര്‍ ഭാവമുള്ള പതിപ്പാണ് എര്‍ട്ടിഗ സ്‌പോര്‍ട്. ഇന്തോനീഷ്യയിലാണ് കമ്പനി ആദ്യമായി എര്‍ട്ടിഗ സ്‌പോര്‍ടിനെ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ സ്‌പോര്‍ട് പതിപ്പിനെ കമ്പനി എത്തിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന മാരുതി എര്‍ട്ടിഗ സ്‌പോര്‍ടിന്റെ ആദ്യ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിരിക്കുകയാണിപ്പോള്‍.

സ്പോര്‍ടി ഭാവത്തില്‍ മാരുതി എര്‍ട്ടിഗ, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ആഢംബര നിറഞ്ഞ് നില്‍ക്കുന്ന ആറ് സീറ്ററായിട്ടായിരിക്കും എര്‍ട്ടിഗ സ്‌പോര്‍ട് എംപിവി എത്തുക. നിലവിലുള്ള എര്‍ട്ടിഗയെ അപേക്ഷിച്ച് ചില മാറ്റങ്ങളോടെയാണ് പുതിയ എര്‍ട്ടിഗ സ്‌പോര്‍ട് എത്തുക. ബമ്പറുകളുടെ ശൈലിയില്‍ കൂടുതല്‍ ആക്രമണോത്സുകത പ്രകടമാണ്.

സ്പോര്‍ടി ഭാവത്തില്‍ മാരുതി എര്‍ട്ടിഗ, ആദ്യ ചിത്രങ്ങള്‍ പുറത്ത്

മുന്‍ ബമ്പറിനോട് ചേര്‍ന്ന് തന്നെ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ക്രോം ആവരണമുള്ള ഗ്രില്ലും 15 ഇഞ്ച് അലോയ് വീലുകളും എംപിവിയ്ക്ക് വ്യത്യസ്ത ഭാവം പകരുന്നു. അകത്തളത്തില്‍ ബ്ലാക്ക് നിറത്തിനാണ് കമ്പനി പ്രധാന്യം നല്‍കിയിരിക്കുന്നത്.

Most Read:ടാറ്റ ഹാരിയറിന് എതിരെ കച്ചമുറുക്കി മഹീന്ദ്ര, പുതുതലമുറ XUV500 -യെ കുറിച്ച് അറിയണം ഇക്കാര്യങ്ങള്‍

സ്പോര്‍ടി ഭാവത്തില്‍ മാരുതി എര്‍ട്ടിഗ, ആദ്യ ചിത്രങ്ങള്‍ പുറത്ത്

കൂടുതല്‍ സ്‌പോര്‍ടി ഭാവം പകരുന്നതും ഫ്‌ളോട്ടിംഗ് ശൈലിയിലുമുള്ള പുതിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റാണ് എര്‍ട്ടിഗ സ്‌പോര്‍ടിലുള്ളത്. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ K സീരീസ് പെട്രോള്‍ എഞ്ചിന്‍ പതിപ്പ് 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും.

സ്പോര്‍ടി ഭാവത്തില്‍ മാരുതി എര്‍ട്ടിഗ, ആദ്യ ചിത്രങ്ങള്‍ പുറത്ത്

മറുഭാഗത്ത് ഫിയറ്റ് നിര്‍മ്മിത 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം ആയിരിക്കും കുറിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും സുസുക്കി ഹൈബ്രിഡ് വെഹിക്കിള്‍ സംവിധാനം (SVHS) ഉണ്ടാകും. അഞ്ച് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

സ്പോര്‍ടി ഭാവത്തില്‍ മാരുതി എര്‍ട്ടിഗ, ആദ്യ ചിത്രങ്ങള്‍ പുറത്ത്

പെട്രോള്‍ പതിപ്പിന് നാല് സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമുണ്ട്.

എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ സ്‌പോര്‍ടിലെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ യൂണിറ്റിന് പകരം കമ്പനി തദ്ദേശിയമായി വികസിപ്പിച്ച 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

സ്പോര്‍ടി ഭാവത്തില്‍ മാരുതി എര്‍ട്ടിഗ, ആദ്യ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ സിയാസ് സെഡാന്‍ ഫെയ്‌സ്‌ലിഫ്റ്റിലാണ് ഈ എഞ്ചിനുള്ളത്.

ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ള എര്‍ട്ടിഗയെക്കാളും 50,000 രൂപ കൂടുതലായിരിക്കും സ്‌പോര്‍ടിന്റെ വിലയെന്നാണ് സൂചനകള്‍.

Most Read:ഥാറിന് പിന്നാലെ ബൊലേറോയ്ക്കും പുതിയ പകിട്ടേകാൻ മഹീന്ദ്ര, ആദ്യ ചിത്രങ്ങൾ പുറത്ത്

സ്പോര്‍ടി ഭാവത്തില്‍ മാരുതി എര്‍ട്ടിഗ, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കമ്പനി പുത്തന്‍ എര്‍ട്ടിഗയെ മാരുതി വിപണിയിലെത്തിച്ചത്. ഇപ്പോള്‍ മികച്ച പ്രകടനമാണ് എര്‍ട്ടിഗ വിപണിയില്‍ കാഴ്ചവെയ്ക്കുന്നത്. ഒരു ഘട്ടത്തില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ പോലും വില്‍പ്പനയില്‍ പിന്നിലാക്കിയ പുത്തന്‍ എര്‍ട്ടിഗ, മുന്‍ മോഡലിനെക്കാളും കരുത്തനാണ്.

എബിഎസ്, ഇരട്ട എയര്‍ബാഗുകള്‍, സ്പീഡ് സെന്‍സിറ്റിവ് ഡോര്‍ ലോക്കുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സംവിധാനം തുടങ്ങി നിരവധി ഫീച്ചറുകളാണ് എര്‍ട്ടിഗ എംപിവിയിലുള്ളത്. എംപിവിയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ സംവിധാനവും ഉള്‍പ്പെടുന്നു. ദില്ലി എക്‌സ്‌ഷോറൂം പ്രകാരം 7.45 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് പുത്തന്‍ എര്‍ട്ടിഗ ലഭ്യമാവുന്നത്.

Source: Cartoq editor

Most Read Articles

Malayalam
English summary
Spy Video: Maruti Suzuki Ertiga Sport Spotted Testing: read in malaylam
Story first published: Saturday, April 20, 2019, 17:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X