പുറത്തിറങ്ങി പത്തു ദിവസത്തിനകം 10,000 ബുക്കിങ് സ്വന്തമാക്കി മാരുതി എസ്-പ്രെസ്സോ

ഇന്ത്യൻ വിപണിയിൽ മാരുതിയുടെ ഏറ്റവും പുതിയ മിനി എസ്‌യുവിയാണ് എസ്-പ്രെസ്സോ. അടുത്തിടെ പുറത്തിറങ്ങിയ വാഹനം 10 ദിവസം കൊണ്ട് 10,000 ബുക്കിങ് നേടിയിരിക്കുകയാണ്.

പുറത്തിറങ്ങി പത്തു ദിവസത്തിനകം 10,000 ബുക്കിങ് സ്വന്തമാക്കി മാരുതി എസ്-പ്രെസ്സോ

2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചർ S കൺസെപ്റ്റിനെ ആധാരമാക്കിയാണ് എസ്‌യുവിയുടെ നിർമ്മാണം. സെപ്റ്റംബർ 30 ന് പുറത്തിറങ്ങി പരുക്കൻ ഭാവമുള്ള എസ്-പ്രെസ്സോ വിപണിയിൽ റെനോ ക്വിഡിന്റെ പ്രധാന എതിരാളിയാണ്.

പുറത്തിറങ്ങി പത്തു ദിവസത്തിനകം 10,000 ബുക്കിങ് സ്വന്തമാക്കി മാരുതി എസ്-പ്രെസ്സോ

Std, LXi, VXi, VXi+, VXi AGS and VXi+ AGS എന്നിങ്ങനെ ആറ് വകഭേദങ്ങളുമായാണ് മിനി എസ്‌യുവി വിപണിയിൽ എത്തുന്നത്. 3.69 ലക്ഷം രൂപ മുതൽ 4.91 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

പുറത്തിറങ്ങി പത്തു ദിവസത്തിനകം 10,000 ബുക്കിങ് സ്വന്തമാക്കി മാരുതി എസ്-പ്രെസ്സോ

ഒരേയോരു പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് മാരുതി സുസുക്കി എസ്-പ്രസ്സോ വിപണിയിലെത്തുന്നത്. 68 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കുന്ന 998 സിസി മൂന്ന് സിലിണ്ടർ എഞ്ചിനാണ് മിനി എസ്‌യുവിയുടെ ഹൃദയം.

പുറത്തിറങ്ങി പത്തു ദിവസത്തിനകം 10,000 ബുക്കിങ് സ്വന്തമാക്കി മാരുതി എസ്-പ്രെസ്സോ

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിൽ അടിസ്ഥാനപരമായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. എന്നാൽ ഉയർന്ന വകഭേദങ്ങളിൽ AGS ഓട്ടോമാറ്റിക്ക് ഗിയർബോക്സും കമ്പനി ഒരുക്കുന്നു.

പുറത്തിറങ്ങി പത്തു ദിവസത്തിനകം 10,000 ബുക്കിങ് സ്വന്തമാക്കി മാരുതി എസ്-പ്രെസ്സോ

ഉൾവശത്തും നിരവധി സവിശേഷതകളോടെയാണ് വാഹനം എത്തുന്നത്. ഡാഷ്ബോർഡിന്റെ ഒത്ത നടുവിലായിട്ടാണ് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ സ്ഥാനം പിടിച്ചിരിക്കുന്നത്. ടാക്കോമീറ്ററും സ്പീഡോമീറ്ററും, ഇൻസ്ട്രമെന്റ് ഡിസ്‌പ്ലേയ്‌ക്ക് താഴെ ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റുമാണ് മിനി എസ്‌യുവിയിൽ.

പുറത്തിറങ്ങി പത്തു ദിവസത്തിനകം 10,000 ബുക്കിങ് സ്വന്തമാക്കി മാരുതി എസ്-പ്രെസ്സോ

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ സ്മാർട്ട്പ്ലേ സ്റ്റുഡിയോ സിസ്റ്റമാണിത് എസ്-പ്രെസ്സോയിലുള്ളത്. ഇൻ‌ഫോടൈൻ‌മെൻറ് സിസ്റ്റവും ഇൻ‌സ്ട്രുമെന്റ് ക്ലസ്റ്ററും ഒരു വൃത്താകൃതിയിലുള്ള ആവരണത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Most Read: വിൽപ്പനയിൽ റെനൊ ക്വിഡിനെ മറികടന്ന് മാരുതി എസ്-പ്രെസ്സോ

പുറത്തിറങ്ങി പത്തു ദിവസത്തിനകം 10,000 ബുക്കിങ് സ്വന്തമാക്കി മാരുതി എസ്-പ്രെസ്സോ

27 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. എസ്-പ്രെസ്സോയുടെ പെട്രോൾ മാനുവൽ പതിപ്പിന് ഒരു ലിറ്ററിൽ 21.4 കിലോമീറ്ററാണ് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്.

Most Read: സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഹാച്ച്ബാക്കുകൾ

പുറത്തിറങ്ങി പത്തു ദിവസത്തിനകം 10,000 ബുക്കിങ് സ്വന്തമാക്കി മാരുതി എസ്-പ്രെസ്സോ

പെട്രോൾ-ഓട്ടോമാറ്റിക് പതിപ്പുകൾക്ക് ഒരു ലിറ്ററിൽ 21.7 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇത് രണ്ടും ചേർത്ത് വെച്ച് പരിശോധിച്ചാൽ ഫുൾ ടാങ്കിൽ പരമാവധി 586 കിലോമീറ്റർ മൈലേജ് ലഭിക്കും എന്ന് വിശ്വസിക്കാം.

Most Read: പുനരാരംഭിച്ച് ഒമ്പത് ദിവസത്തിനുള്ളിൽ 8000 ബുക്കിങ് കരസ്ഥമാക്കി എംജി ഹെക്ടർ

പുറത്തിറങ്ങി പത്തു ദിവസത്തിനകം 10,000 ബുക്കിങ് സ്വന്തമാക്കി മാരുതി എസ്-പ്രെസ്സോ

180 എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് മാരുതി സുസുക്കി എസ്-പ്രസ്സോയക്ക് നൽകുന്നത്. വിപണിയിലെ മറ്റ് വലിയ എസ്‌യുവികൾക്ക് സമാനമാണിത്. എസ്-പ്രസ്സോ മിനി-എസ്‌യുവിൽ താരതമ്യേന ചെറിയ 13 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഉയർന്ന പതിപ്പുകളിൽ ഓപ്‌ഷണലായി 14 ഇഞ്ച് വീലുകളും ലഭിക്കും.

Most Read Articles

Malayalam
English summary
Maruti S-Presso Clocks 10,000 bookings within 10 Days. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X