മാരുതി സുസുക്കിയുടെ വിൽപ്പനയിൽ 36.1 ശതമാനം ഇടിവ്

വാഹന വിപണിയിലെ തകർച്ച ഓഗസ്റ്റ് മാസവും പ്രമുഖ കമ്പനികൾക്ക് തിരിച്ചടിയായി. ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ആഭ്യന്തര വിൽപ്പനയിൽ 36.1 ശതമാനം ഇടിവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.

മാരുതി സുസുക്കിയുടെ വിൽപ്പനയിൽ 36.1 ശതമാനം ഇടിവ്

ആഭ്യന്തര വിപണിയിൽ 93,173 യൂണിറ്റുകൾ വിറ്റഴിച്ചതായാണ് എം‌എസ്‌ഐഎൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് 2018 ഓഗസ്റ്റിൽ വിറ്റ 1,45,895 യൂണിറ്റിനേക്കാൾ വളരെ കുറവാണ്. കഴിഞ്ഞ മാസം ടൊയോട്ടയ്ക്ക് വിറ്റ 2,333 യൂണിറ്റ് ഗ്ലാൻസയും മറ്റ് OEM-കളും വിൽപ്പനയിൽ ഉൾപ്പെടുന്നു. 2018 ഓഗസ്റ്റിൽ വിറ്റ 1,47,700 യൂണിറ്റുകളിൽ നിന്ന് മൊത്തം ആഭ്യന്തര വിൽപ്പന 97,061 ആയി കുറഞ്ഞു.

മാരുതി സുസുക്കിയുടെ വിൽപ്പനയിൽ 36.1 ശതമാനം ഇടിവ്

കയറ്റുമതി 10.8 ശതമാനമായി ഇടിയുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 18-ൽ വിറ്റ 10,489 യൂണിറ്റുകളിൽ നിന്ന് 9,352 യൂണിറ്റായി കയറ്റുമതി കുറഞ്ഞു. മാരുതിയുടെ ഓഗസ്റ്റ് മാസത്തെ കയറ്റുമതി ഉൾപ്പടെ മൊത്തം വിൽപ്പന 1,06,413 യൂണിറ്റുകളാണ്. 2018 ഓഗസ്റ്റിൽ വിറ്റ 1,58,189 യൂണിറ്റുകളിൽ നിന്ന് ഇത് 32.7 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നു.

മാരുതി സുസുക്കിയുടെ വിൽപ്പനയിൽ 36.1 ശതമാനം ഇടിവ്

എന്നാൽ യൂട്ടിലിറ്റി വെഹിക്കിൾ ശ്രേണിയിൽ കമ്പനി നേട്ടം കൊയ്തു. യുവി ശ്രേണി ഒഴികെ എം‌എസ്‌എൽ പ്രവർത്തിക്കുന്ന എല്ലാ സെഗ്മെന്റിലേയും വിൽ‌പനയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എർട്ടിഗയെ അടിസ്ഥാനമാക്കി XL6 എന്ന പുതിയ എംപിവി മോഡലിനെ കമ്പനി ഓഗസ്റ്റ് മാസത്തിൽ പുറത്തിറക്കിയിരുന്നു.

മാരുതി സുസുക്കിയുടെ വിൽപ്പനയിൽ 36.1 ശതമാനം ഇടിവ്

യൂട്ടിലിറ്റി വെഹിക്കിൾ ശ്രേണിയിലെ വിൽപ്പന 18,522 യൂണിറ്റാണ്. 2018 ഓഗസ്റ്റിൽ വിറ്റ 17,971 യൂണിറ്റുകളിൽ നിന്ന് 3.1 ശതമാനം ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.

മാരുതി സുസുക്കിയുടെ വിൽപ്പനയിൽ 36.1 ശതമാനം ഇടിവ്

ഒമിനി, ഇക്കോ ഓഫറുകൾക്ക് ജനപ്രിയമായ വാഹനങ്ങളുടെ വിൽപ്പനയിലും കാര്യമായ തകർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2018 ഓഗസ്റ്റിൽ വിറ്റ 13,663 യൂണിറ്റുകളിൽ നിന്ന് 36.6 ശതമാനം ഇടിഞ്ഞ് 8,658 യൂണിറ്റായി മാറി.

മാരുതി സുസുക്കിയുടെ വിൽപ്പനയിൽ 36.1 ശതമാനം ഇടിവ്

എൻട്രി ലെവൽ ഹാച്ച്ബാക്ക് വാഹനങ്ങളായ ആൾട്ടോയുടെയും പഴയ വാഗൺ ആറിന്റെയും വിൽപ്പനയിലാണ് കാര്യമായ ഇടിവ് വന്നിരിക്കുന്നത്. 35,895 യൂണിറ്റുകളിൽ നിന്ന് 10,123 യൂണിറ്റായി കുറഞ്ഞ് 71.8 ശതമാനം ഇടിവാണ് ഈ ശ്രേണിയിൽ ഉണ്ടായിരിക്കുന്നത്.

Most Read: ടാറ്റ ഹാരിയർ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ചു- വില 16.76 ലക്ഷം മുതൽ

മാരുതി സുസുക്കിയുടെ വിൽപ്പനയിൽ 36.1 ശതമാനം ഇടിവ്

കോം‌പാക്റ്റ് സെഗ്‌മെൻറ് വിൽ‌പന ഏതാണ്ട് നാലിലൊന്ന് കുറഞ്ഞു. ന്യൂ വാഗൺ ആർ, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയർ എന്നിവ 54,274 യൂണിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു. ഇത് ഒരു വർഷം മുമ്പ് വിറ്റ 71,234 യൂണിറ്റുകളിൽ നിന്ന് 23.9 ശതമാനം ഇടിവാണ് കാണിക്കുന്നത്.

Most Read: HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

മാരുതി സുസുക്കിയുടെ വിൽപ്പനയിൽ 36.1 ശതമാനം ഇടിവ്

ബ്രാൻഡിന്റെ മിഡ്-സൈസ് സെഡാൻ വിഭാഗത്തിലെ ഏക മോഡലായ സിയാസ് വിൽപ്പന 77.2 ശതമാനം കുറഞ്ഞു. 2018 ഓഗസ്റ്റിൽ വിറ്റ 7,002 യൂണിറ്റുകളിൽ നിന്ന് 1,596 യൂണിറ്റായാണ് ഇത്തവണ കുറഞ്ഞത്.

Most Read: ജെസിബിക്ക് എന്തുകൊണ്ടാണ് മഞ്ഞ നിറം? ചിന്തിച്ചിട്ടുണ്ടോ?

മാരുതി സുസുക്കിയുടെ വിൽപ്പനയിൽ 36.1 ശതമാനം ഇടിവ്

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ വാഹന വിപണിക്ക് വന്‍ ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ തകർച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനെ കാര്യമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെങ്കിലും മാരുതി തന്നെയാണ് വിപണിയില്‍ ഒന്നാമത് ഉള്ളതെന്ന കാര്യം ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #മാരുതി സുസുക്കി
English summary
Maruti Suzuki has posted 36.1 percent domestic sales decline. Read more Malayalam
Story first published: Monday, September 2, 2019, 14:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X