Just In
- 5 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 6 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 6 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 7 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
സുരക്ഷയ്ക്കൊപ്പം ഈക്കോയുടെ വില വര്‍ധിപ്പിച്ച് മാരുതി
2019 ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതോടെ ഈക്കോ മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി.
വകഭേദങ്ങളെ ആശ്രയിച്ച് 6,000 രൂപ മുതല്‍ 9,000 രൂപ വരെ വിലവര്‍ധനവ് പുതിയ ഈക്കോയില്‍ കമ്പനി വരുത്തിയിരിക്കുന്നത്. 3.61 ലക്ഷം രൂപ മുതലാണ് നിലവില്‍ ഈക്കോ മോഡലുകള്‍ക്ക് വില. ഈക്കോ കെയറിന് 6.61 ലക്ഷം രൂപയും. പുതുക്കിയ വിലയില്‍ ഉടന്‍തന്നെ ഔദ്യോഗിക വില്‍പ്പന ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ചു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ ഈക്കോയിലുണ്ട്. സ്വകാര്യ വാഹന വിപണിയിലും ടാക്സി വിപണിയിലും ഒരുപോലെ ജനസമ്മതി നേടിയ മാരുതി മോഡലാണ് ഈക്കോ. ഈക്കോയുടെ ബിഎസ് VI എഞ്ചിന് പതിപ്പിനെ ഉടന്‍ തന്നെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും.
ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം ചട്ടങ്ങള്‍ വിപണിയില്‍ കര്‍ശനമാവും. അതിനൊപ്പം തന്നെ ബിഎസ് VI എഞ്ചിന് മാനദണ്ഡങ്ങളും കര്‍ശനമാകും.
പുതിയ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ മുഴുവന്‍ മോഡലുകളിലും നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തേണ്ടതായുണ്ട്.
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയും തങ്കളുടെ നിരയിലെ മോഡലുകളെ പുതുക്കുന്നതിന്റെ തിരക്കിലാണ്. ബിഎസ് VI എഞ്ചിനോടുകൂടിയ ഏതാനും വാഹനങ്ങളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈക്കോ മോഡലിനെയും ബിഎസ് VI എഞ്ചിനോടെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.
വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡമായ ക്രാഷ് ടെസ്റ്റ് അടക്കമുള്ളവ രാജ്യത്ത് നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായാണ് സുരക്ഷകൂട്ടി ഈക്കോ എത്തിയിരിക്കുന്നത്. പുറത്തും അകത്തും ഇക്കോയുടെ രൂപത്തില്‍ വലിയ മാറ്റമില്ല. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഉള്‍പ്പെടുത്തേണ്ടതിനാല്‍ ആള്‍ട്ടോയിലേതിന് സമാനമായ പുതിയ സ്റ്റിയറിങ് വീലാണ് ഈക്കോയിലുള്ളത്.
Most Read: കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി
മെക്കാനിക്കല്‍ ഫീച്ചേഴ്സില് മാറ്റമില്ല. നിലവില്‍ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്ജിന്, സിഎന്‍ജി വകഭേദങ്ങളാണ് ഈക്കോയ്ക്കുമുള്ളത്. 1.2 ലിറ്റര്‍ എഞ്ചിന് കമ്പനി ബിഎസ് VI -ലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Most Read: അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി
പെട്രോള്‍ എന്ജിന് 73 bhp പവറും 101 Nm torque ഉം നല്കുമ്പോള് ഈക്കോ സിഎന്‍ജിയില്‍ 63 bhp പവറും 85 Nm torque ഉം ലഭിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്സ്. പെട്രോളില്‍ 15.37 കിലോമീറ്ററും സിഎന്‍ജിയില്‍ 21.94 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.
Most Read: ജനങ്ങള്‍ മറന്ന് തുടങ്ങിയ 10 ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍
സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ് VI എന്‍ജിനും എത്തുന്നതോടെ ഈ വാഹനം നിര്‍ത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തി ഈക്കോയെ കമ്പനി തിരിച്ചെത്തിയിരിക്കുകയായിരുന്നു.
ഭാവിയില്‍ നടപ്പാക്കാനിരിക്കുന്ന ക്രാഷ് ടെസ്റ്റിനെ അതിജീവിക്കാന്‍ കഴിയുന്ന ദൃഢമായ മെറ്റലുകള്‍ കൊണ്ട് മുന്‍ഭാഗത്തെ പുതുക്കി പണിതിട്ടുണ്ട്. പുതിയ മാറ്റങ്ങളും എഞ്ചിനും നല്‍കുന്നതോടെ വാഹനത്തിന്റെ വിലയിലും നേരിയ വര്‍ധനവുണ്ടാകുമെന്നാണ് സൂചന.
ഈക്കോയുടെ ശ്രേണിയില്‍ മാരുതി മുമ്പ് നിരത്തില്‍ എത്തിച്ചിരുന്ന ഒമ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനാവാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഈക്കോയെ മാരുതി കൂടുതല്‍ കരുത്തനാക്കിയത്.