മാരുതിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചേക്കാം

2020 ഏപ്രിലിൽ ബി‌എസ്‌-VI മലിനീകരണ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ മാരുതി സുസുക്കി തങ്ങളുടെ പോർട്ട്‌ഫോളിയോയിലെ എല്ലാ ഡീസൽ എഞ്ചിൻ മോഡലുകളും നിർത്തലാക്കാമെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ തീരുമാനം കമ്പനിയുടെ ബോർഡിലുടനീളവും കാർപ്രേമികൾക്കിടയിലും ഞെട്ടലുളവാക്കിയിരുന്നു.

മാരുതിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചേക്കാം

എന്നിരുന്നാലും, ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര, ഫോർഡ് തുടങ്ങിയ കമ്പനികൾ ഡീസൽ വേരിയന്റുകൾ വിപണിയിലെത്തിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു.

മാരുതിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചേക്കാം

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നത് എൻട്രി ലെവൽ സെഗ്‌മെന്റുകളിൽ നിന്നാണ്. ഡീസൽ എഞ്ചിനുകളുടെ ബി‌എസ്‌-VI നവീകരണം ശ്രദ്ധേയമായ വിലവർദ്ധനവിന് കാരണമാകുമ്പോൾ അവയുടെ വിൽപ്പനയിൽ ഗണ്യമായ ഇടിവുണ്ടാകാം എന്ന പേടിയാണ് ഡീസൽ എഞ്ചിനുകളുടെ നിർമ്മാണം തുടരേണ്ടതില്ലെന്ന തീരുമാനം മാരുതി കൈക്കൊള്ളാൻ കാരണമാകുന്നത്.

മാരുതിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചേക്കാം

മാരുതി സുസുക്കി മാത്രമല്ല മറ്റ് ബ്രാൻഡുകളും അടുത്ത വർഷം ഏപ്രിൽ മുതൽ ഡീസൽ എഞ്ചിൻ വാഹനങ്ങൾ വിൽക്കുന്നതിൽ നിന്ന് പിന്മാറാനുള്ള പ്രധാന കാരണം ഇതാണ്.

മാരുതിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചേക്കാം

ചെറിയ ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാനാണ് ഈ പ്രഖ്യാപനമെന്നും ബി‌എസ്‌-VI കാലഘട്ടത്തിൽ വലിയ ഡീസൽ മോട്ടോറുകൾക്കായി ഓപ്ഷനുകൾ തുറന്നിട്ടുണ്ടെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മാരുതിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചേക്കാം

കൂടാതെ ഉപഭോക്താക്കളുടെ പ്രതികരണം ഞങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കും. അതിനുശേഷം ഡീസൽ മോഡലുകൾക്ക് അനുകൂല പ്രതികരണം ലഭിച്ചാൽ അപ്പോൾ ബി‌എസ്‌-VI അനുസരിച്ചുള്ള ഡീസൽ എഞ്ചിനുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും ശാങ്ക് ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

മാരുതിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചേക്കാം

നിലവിലെ വിപണിയിൽ നിലനിൽക്കുന്ന മാന്ദ്യത്തെ നേരിടാൻ മാരുതി സുസുക്കി വൻ കിഴിവുകളും ആനുകൂല്യങ്ങളുമാണ് വാഹന വാഗ്ദാനം ചെയ്യുന്നത്. ബി‌എസ്‌-VI നിലവാരത്തിലേക്ക് മാറുന്നതിന് മുമ്പായി നിലവിലെ മോഡലുകളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനുമായി അഞ്ച് വർഷത്തെ വിപുലീകൃത വാറണ്ടിയോടെയാണ് ഡീസൽ വേരിയന്റുകൾ കമ്പനി ഇപ്പോൾ വിൽക്കുന്നത്.

Most Read: ബ്രെസ്സയ്ക്കും, എസ്-ക്രോസിനും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ മാരുതി

മാരുതിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചേക്കാം

സിയാസിലും എർട്ടിഗയിലും ലഭ്യമായ 1.5 ലിറ്റർ DDiS 225 non-SHVS ഡീസൽ എഞ്ചിന്റെ ഭാവി അനിശ്ചിതത്വത്തിലാണിപ്പോൾ. മാത്രമല്ല മാരുതി സുസുക്കി അത് ബി‌എസ്‌-VI ലേക്ക് പരിഷ്ക്കരിക്കുമോ എന്ന് കാത്തിരിക്കേണ്ടിവരും.

Most Read: ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

മാരുതിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചേക്കാം

വിറ്റാര ബ്രെസ, എസ്-ക്രോസ് തുടങ്ങിയ ഡീസൽ മോഡലുകൾക്ക് ഈ വർഷാവസാനം പെട്രോൾ എഞ്ചിൻ ലഭിക്കും. സിയാസിലും എർട്ടിഗയിലും കാണപ്പെടുന്ന 1.5 ലിറ്റർ K15B നാല് സിലിണ്ടർ SHVS യൂണിറ്റായിരിക്കും വാഗ്ദാനം ചെയ്യുക.

Most Read: റോയൽ എൻഫീൽഡ് ക്ലാസിക് 350S ഇന്ത്യയിൽ അവതരിപ്പിച്ചു

മാരുതിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചേക്കാം

ആൾട്ടോ 800, വാഗൺ ആർ, സ്വിഫ്റ്റ്, ഡിസയർ, എർട്ടിഗ, അടുത്തിടെ അവതരിപ്പിച്ച XL6 തുടങ്ങിയ മോഡലുകൾ ഇതിനകം തന്നെ ബി‌എസ്‌-VI കംപ്ലയിന് എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സി‌എൻ‌ജി പവർ മോഡലുകളും വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസുക്കി. മാത്രമല്ല ഇത് തങ്ങളുടെ ചെറുകാറുകളിലേക്ക് വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Is Open For Large BS-VI Diesel Cars. Read more Malayalam
Story first published: Saturday, September 14, 2019, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X