ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം വാഹന വില്‍പ്പനയ്ക്കായുള്ള ഷോറൂം ശൃംഖലയാണ് നെക്‌സ. ഇപ്പോഴിതാ ഉപഭോക്താക്കളുമായി കൂടുതല്‍ ദൃഢമായ ബന്ധം സ്ഥാപിക്കാനായി നെക്‌സയുടെ മൊബൈല്‍ ഔട്ട്‌ലെറ്റുകളുമായി എത്തിയിരിക്കുകയാണ് മാരുതി സുസുക്കി.

ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

മാരുതി അരീന ഡീലര്‍ഷിപ്പുകളെക്കാളും എണ്ണത്തില്‍ കുറവാണ് നെക്‌സ ഡീലര്‍ഷിപ്പുകളെന്നതും ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുകയാണ്.

ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

പുതിയ 'നെക്‌സ ടെര്‍മിനലിന്റെ' ഫ്‌ളാഗ് ഓഫ് ചടങ്ങുകള്‍ ഇകതിനകം തന്നെ കമ്പനി നിര്‍വ്വഹിച്ചു കഴിഞ്ഞു. സഞ്ചരിക്കുന്ന നെക്‌സ ഷോറൂം വാഹനപ്രേമികള്‍ക്ക് പുത്തന്‍ അനുഭവമായിരിക്കുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

ഏതൊക്കെ നഗരങ്ങളിലും പട്ടണങ്ങളിലുമാണ് നെക്‌സ മൊബൈല്‍ ഔട്ട്‌ലൈറ്റ് എത്തുകയെന്നതും ഏതൊക്കെ വാഹനങ്ങളായിരിക്കും ഇവയില്‍ പ്രദര്‍ശിപ്പിക്കുകയെന്നതും വരും ദിവസങ്ങളില്‍ കമ്പനി അറിയിക്കും.

ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

മാരുതി ബലെനോയെ ഔട്ട്‌ലെറ്റിനുള്ളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായി നിലവില്‍ പുറത്തു വന്ന ചിത്രങ്ങളില്‍ കാണാം. ഔട്ട്‌ലെറ്റിനായി മോഡിഫൈ ചെയ്ത ബസില്‍ ഗ്ലാസ് പാനലുകളുള്ളതിനാല്‍ പുറമെ നിന്ന് ഇന്റീരിയര്‍ മുഴുവനായി കാണാം.

ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

ഷോറൂം അനുഭൂതി നിലനിര്‍ത്തുന്ന രീതിയിലാണ് വാഹനത്തിനകത്തേക്ക് പ്രവേശിക്കാനുള്ള പടിക്കെട്ടുകളുടെ രൂപകല്‍പ്പന.

Most Read: ഹ്യുണ്ടായി വെന്യു തരംഗത്തില്‍ കടപുഴകി മാരുതി ബ്രെസ്സ - ടാറ്റ നെക്‌സോണിനും രക്ഷയില്ല

ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

നിലവില്‍ ഏതാനും കാറുകള്‍ മാത്രമെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെ കമ്പനി വില്‍ക്കുന്നുള്ളൂ. മാരുതി ഇഗ്‌നിസ്, ബലെനോ, സിയാസ്, എസ്-ക്രോസ് എന്നിവയാണീ കാറുകള്‍.

Most Read: കിയ സെല്‍റ്റോസ് - ടാറ്റ ഹാരിയറിന് എതിരെ പുതിയ എസ്‌യുവി വരുന്നൂ

ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

ഒട്ടും വൈകാതെ മറ്റു ചില കാറുകളെ കൂടി നെക്‌സ നിരയില്‍ മാരുതി എത്തിക്കുമെന്നാണ് പ്രതീക്ഷ. എര്‍ട്ടിഗയുടെ പ്രീമിയം വകഭേദത്തെ വിപണിയിലെത്തിക്കാനിരിക്കുകയാണ് കമ്പനി. ഇതിന്‍റെ വില്‍പ്പന നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Most Read: കേരളത്തില്‍ എംജിക്ക് മൂന്നു ഷോറൂമുകള്‍ - ഹെക്ടര്‍ ബുക്കിങ് തുടങ്ങി

ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

മികച്ച പരിശീലനം ലഭിച്ച ജീവനക്കാരെയാണ് പുതിയ നെക്‌സ ഔട്ട്‌ലെറ്റില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്താന്‍ കമ്പനിയ്ക്ക് കഴിയും. സഞ്ചരിക്കുന്ന നെക്‌സ ഡീലര്‍ഷിപ്പ് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് കമ്പനി ഉത്പ്പന്നങ്ങളും സേവനങ്ങളുമെത്തിക്കാന്‍ സഹായകമാവുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

Most Read Articles

Malayalam
English summary
Maruti Suzuki Flagged Off Mobile Nexa Terminal To Experience Closer To Customers. Read In Malayalam
Story first published: Wednesday, June 5, 2019, 13:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X