Just In
- 8 hrs ago സമയം ലാഭിച്ച് കൂടുതൽ ട്രിപ്പടിക്കാം കാശുണ്ടാക്കാം, ഇലക്ട്രിക് ബസുകളിൽ ബാറ്ററി സ്വാപ്പിങ്ങ് ഐഡിയയുമായി കേന്ദ്രം
- 9 hrs ago ഓടുന്ന സ്കൂട്ടറിൽ ഒരു കട്ട റൊമാൻസ്! വൈറൽ വീഡിയോയ്ക്ക് പൊലീസിന്റെ വക വൻ പാരിതോഷികം
- 9 hrs ago ഇന്ത്യയിലെ ഒട്ടും 'സേഫല്ലാത്ത' 5 കാറുകള്‍; ഏറ്റവും കൂടുതല്‍ മാരുതിയുടേത്
- 9 hrs ago ഇവികളേക്കാൾ കുറഞ്ഞ വിലയിൽ ഹീറോയുടെ 'ഫാമിലി സ്കൂട്ടർ', വില വെറും 79,738 രൂപ മാത്രം
Don't Miss
- News അമ്പോ സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒറ്റയടിക്ക് വന്‍ കുതിപ്പ്; 28 ബില്യണിന്റെ വന്ന വഴി ഇങ്ങനെ
- Movies ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി
- Sports IPL 2024: ഇതെന്ത് ക്യാപ്റ്റന്‍സി? ഗില്ലിനെക്കൊണ്ടാവില്ല! തോല്‍വിക്ക് ഈ കാരണങ്ങള്‍, നെഹ്റ മുങ്ങി
- Travel ആകാശത്തിൽ നിന്നുപോലും കാണാം.. ഓം ആകൃതിയിലുള്ള ലോകത്തിലെ ആദ്യ ക്ഷേത്രം
- Lifestyle ശരീരത്തെ തളര്‍ത്തുന്ന വെളുത്ത വിഷം; പഞ്ചസാരയുടെ ദോഷഫലങ്ങള്‍
- Technology ബ്ലൂടൂത്ത് സ്പീക്കറുകൾ വില്ലന്മാർ; മക്കളെപ്പോലെ മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇത് ശ്രദ്ധിക്കുക
- Finance ഐപിഒയ്ക്ക് തയ്യാറായി വിജയ് കേഡിയയ്ക്ക് നിക്ഷേപമുള്ള കമ്പനി, ഓഹരി വില 100 രൂപ, നോക്കുന്നോ
ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം വാഹന വില്‍പ്പനയ്ക്കായുള്ള ഷോറൂം ശൃംഖലയാണ് നെക്സ. ഇപ്പോഴിതാ ഉപഭോക്താക്കളുമായി കൂടുതല്‍ ദൃഢമായ ബന്ധം സ്ഥാപിക്കാനായി നെക്സയുടെ മൊബൈല്‍ ഔട്ട്ലെറ്റുകളുമായി എത്തിയിരിക്കുകയാണ് മാരുതി സുസുക്കി.
മാരുതി അരീന ഡീലര്ഷിപ്പുകളെക്കാളും എണ്ണത്തില്‍ കുറവാണ് നെക്സ ഡീലര്ഷിപ്പുകളെന്നതും ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുകയാണ്.
പുതിയ 'നെക്സ ടെര്‍മിനലിന്റെ' ഫ്ളാഗ് ഓഫ് ചടങ്ങുകള്‍ ഇകതിനകം തന്നെ കമ്പനി നിര്‍വ്വഹിച്ചു കഴിഞ്ഞു. സഞ്ചരിക്കുന്ന നെക്സ ഷോറൂം വാഹനപ്രേമികള്‍ക്ക് പുത്തന്‍ അനുഭവമായിരിക്കുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.
ഏതൊക്കെ നഗരങ്ങളിലും പട്ടണങ്ങളിലുമാണ് നെക്സ മൊബൈല്‍ ഔട്ട്ലൈറ്റ് എത്തുകയെന്നതും ഏതൊക്കെ വാഹനങ്ങളായിരിക്കും ഇവയില്‍ പ്രദര്‍ശിപ്പിക്കുകയെന്നതും വരും ദിവസങ്ങളില്‍ കമ്പനി അറിയിക്കും.
മാരുതി ബലെനോയെ ഔട്ട്ലെറ്റിനുള്ളില് പാര്‍ക്ക് ചെയ്തിരിക്കുന്നതായി നിലവില്‍ പുറത്തു വന്ന ചിത്രങ്ങളില്‍ കാണാം. ഔട്ട്ലെറ്റിനായി മോഡിഫൈ ചെയ്ത ബസില്‍ ഗ്ലാസ് പാനലുകളുള്ളതിനാല് പുറമെ നിന്ന് ഇന്റീരിയര്‍ മുഴുവനായി കാണാം.
ഷോറൂം അനുഭൂതി നിലനിര്‍ത്തുന്ന രീതിയിലാണ് വാഹനത്തിനകത്തേക്ക് പ്രവേശിക്കാനുള്ള പടിക്കെട്ടുകളുടെ രൂപകല്‍പ്പന.
Most Read: ഹ്യുണ്ടായി വെന്യു തരംഗത്തില്‍ കടപുഴകി മാരുതി ബ്രെസ്സ - ടാറ്റ നെക്സോണിനും രക്ഷയില്ല
നിലവില്‍ ഏതാനും കാറുകള്‍ മാത്രമെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലൂടെ കമ്പനി വില്‍ക്കുന്നുള്ളൂ. മാരുതി ഇഗ്നിസ്, ബലെനോ, സിയാസ്, എസ്-ക്രോസ് എന്നിവയാണീ കാറുകള്‍.
Most Read: കിയ സെല്‍റ്റോസ് - ടാറ്റ ഹാരിയറിന് എതിരെ പുതിയ എസ്യുവി വരുന്നൂ
ഒട്ടും വൈകാതെ മറ്റു ചില കാറുകളെ കൂടി നെക്സ നിരയില്‍ മാരുതി എത്തിക്കുമെന്നാണ് പ്രതീക്ഷ. എര്‍ട്ടിഗയുടെ പ്രീമിയം വകഭേദത്തെ വിപണിയിലെത്തിക്കാനിരിക്കുകയാണ് കമ്പനി. ഇതിന്റെ വില്‍പ്പന നെക്സ ഡീലര്ഷിപ്പുകളിലൂടെയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Most Read: കേരളത്തില്‍ എംജിക്ക് മൂന്നു ഷോറൂമുകള്‍ - ഹെക്ടര്‍ ബുക്കിങ് തുടങ്ങി
മികച്ച പരിശീലനം ലഭിച്ച ജീവനക്കാരെയാണ് പുതിയ നെക്സ ഔട്ട്ലെറ്റില് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്താന്‍ കമ്പനിയ്ക്ക് കഴിയും. സഞ്ചരിക്കുന്ന നെക്സ ഡീലര്‍ഷിപ്പ് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് കമ്പനി ഉത്പ്പന്നങ്ങളും സേവനങ്ങളുമെത്തിക്കാന്‍ സഹായകമാവുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.