സിയാസിന് 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി മാരുതി

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം സെഡാനായ സിയാസിന് 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

സിയാസിന് 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി മാരുതി

സിയാസിന്റെ 1.3 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉത്പാദനം നിർത്തുകയും ഈ വർഷം ഓഗസ്റ്റിൽ 1.5 ലിറ്റർ യൂണിറ്റ് വാഹനത്തിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു കമ്പനി. എങ്കിലും ധാരാളം ഡീലർഷിപ്പുകളിൽ ഇപ്പോഴും 1.3 ലിറ്റർ മോഡലിന്റെ ചില സ്റ്റോക്കുകളിൽ അവശേഷിക്കുന്ന സാഹചര്യത്തിലാണ് മാരുതി സുസുക്കി മികച്ച ആനുകൂല്യങ്ങൾ ഈ മോഡലിൽ വാഗ്ദാനം ചെയ്യുന്നത്.

സിയാസിന് 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി മാരുതി

സിയാസ് 1.3 ഡീസലിൽ 1.15 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതിൽ 55,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നു. അതിനുപുറമെ, ഡീസൽ പവർ സിയാസിന്റെ ദീർഘകാല ഉടമസ്ഥാവകാശം ഉറപ്പുനൽകുന്നതിനായി ഉപഭോക്താവിന് അഞ്ച് വർഷത്തെ വാറണ്ടിയും മാരുതി വാഗ്ദാനം ചെയ്യുന്നു.

സിയാസിന് 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി മാരുതി

മുമ്പ്, എർട്ടിഗയിൽ ഉപയോഗിച്ചിരുന്ന 1.3 ലിറ്റർ ഫിയറ്റ് സോഴ്‌സ്ഡ് DDS എഞ്ചിനിലാണ് സിയാസ് പ്രവർത്തിച്ചിരുന്നത്. വിറ്റാര ബ്രെസ്സ, സ്വിഫ്റ്റ്, ഇഗ്നിസ്, ബലേനോ, എസ്-ക്രോസ്, ഡിസയർ എന്നീ മോഡലുകളിൽ മാരുതി സുസുക്കി ഈ യൂണിറ്റ് വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. എന്നാൽ എർട്ടിഗ, സിയാസ് എന്നിവയെ കമ്പനി തന്നെ വികസിപ്പിച്ച 1.5 ലിറ്റർ ഡീസൽ യൂണിറ്റ് ഉപയോഗിച്ച് പരിഷ്ക്കരിച്ചിരുന്നു.

സിയാസിന് 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി മാരുതി

സിയാസിലെ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ പരമാവധി 89 bhp കരുത്തും 200 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം പുതിയ 1.5 ലിറ്റർ യൂണിറ്റ് 94 bhp പവറും 225 Nm torque ഉം സൃഷ്ടിക്കും.

സിയാസിന് 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി മാരുതി

അടുത്ത വർഷം ഏപ്രിൽ ഒന്നിന് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിർബന്ധിതമാകുമ്പോൾ മാരുതി സുസുക്കി അതിന്റെ മുഴുവൻ ഡീസൽ ശ്രേണിയുടെയും ഉത്പാദനം നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പുതിയ ഫിയറ്റ് സോഴ്സ്ഡ് 1.6 ലിറ്റർ ഡീസൽ യൂണിറ്റ് ഈ സ്ഥാനത്ത് ഇടംപിടിക്കും.

സിയാസിന് 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി മാരുതി

സവിശേഷതകളുടെ കാര്യത്തിൽ, സിയാസിന് ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഉയർന്ന വകഭേദത്തിൽ എൽഇഡി ടെയിൽ ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവ ലഭിക്കുന്നു.

Most Read: എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

സിയാസിന് 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി മാരുതി

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, 4.2 ഇഞ്ച് കളർ എംഐഡി, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, ക്യാബിനുള്ളിലെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയുള്ള മാരുതിയുടെ സ്മാർട്ട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നു.

Most Read: വിറ്റാര ബ്രെസ്സയുടെ പെട്രോൾ വകഭേദത്തിന്റെ ഉത്പാദനം ആരംഭിച്ച് മാരുതി

സിയാസിന് 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി മാരുതി

മാരുതി സുസുക്കി സിയാസിന് 8.19 ലക്ഷം മുതൽ 11.38 ലക്ഷം വരെയാണ് എക്സ്ഷോറൂം വില. ഹ്യുണ്ടായി വേർണ, ഹോണ്ട സിറ്റി, സ്കോഡ റാപ്പിഡ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ തുടങ്ങിയ മോഡലുകളാണ് മാരുതിയുടെ എക്സിക്യൂട്ടീവ് സെഡാന്റെ വിപണി എതിരാളികൾ.

Most Read: ഇന്ത്യൻ വിപണിയിൽ എത്തും മുമ്പേ ഹോണ്ട ഇൻസൈറ്റ് ഹൈബ്രിഡിന്റെ ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സിയാസിന് 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി മാരുതി

2014-ൽ സ്റ്റാൻഡേർഡ് മാരുതി നെറ്റ്‌വർക്കിന് കീഴിൽ ആരംഭിച്ച സിയാസ് 2017 ഏപ്രിൽ ഒന്നു മുതൽ പ്രീമിയം നെക്‌സ ഡീലർഷിപ്പുകളിൽ നിന്ന് വിൽപ്പന നടത്താൻ തുടങ്ങി. കഴിഞ്ഞ വർഷം ഒരു മിഡ് ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് സെഡാന് ലഭിക്കുകയും ചെയ്തു. അതോടൊപ്പം കോസ്മെറ്റിക് പരിഷ്ക്കരണങ്ങളും 105 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റർ K15 പെട്രോൾ എഞ്ചിനും ലഭിച്ചിരുന്നു.

സിയാസിന് 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി മാരുതി

പെട്രോളും ചെറിയ കപ്പാസിറ്റി ഡീസലും മാത്രമാണ് മാരുതിയുടെ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ വരുന്നത്. ഉയർന്ന വകഭേദങ്ങളിൽ ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനും മാരുതി സുസുക്കിവാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki Offering Upto Rs 1.15 Lakh Discount On Ciaz. Read more Malayalam
Story first published: Friday, November 15, 2019, 13:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X