അഞ്ച് വര്‍ഷം; മാരുതി വിറ്റഴിച്ചത് 6 ലക്ഷം ഓട്ടോമാറ്റിക്ക് കാറുകള്‍

വിപണിയിലെ മാന്ദ്യത്തിനിടയിലും വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. അഞ്ച് വര്‍ഷത്തിനിടെ ആറ് ലക്ഷം ഓട്ടോമാറ്റിക്ക് കാറുകളുടെ വില്‍പ്പന നടത്തിയെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഞ്ച് വര്‍ഷം; മാരുതി വിറ്റഴിച്ചത് 6 ലക്ഷം ഓട്ടോമാറ്റിക്ക് കാറുകള്‍

അടുത്തിടെയാണ് രാജ്യത്ത് രണ്ടു കോടി യൂണിറ്റുകളുടെ വില്‍പ്പന നേട്ടം കമ്പനി കൈവരിച്ചത്. ഇന്ത്യന്‍ വിപണിയില്‍ എത്തി 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് മാരുതി സുസുക്കി ഈ നോട്ടം കൈവരിക്കുന്നത്. ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനിയാണു മാരുതി സുസുക്കി.

അഞ്ച് വര്‍ഷം; മാരുതി വിറ്റഴിച്ചത് 6 ലക്ഷം ഓട്ടോമാറ്റിക്ക് കാറുകള്‍

നിലവില്‍ മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം തന്നെ ഉപഭോക്താക്കള്‍ക്കായി ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (AGS), ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, CVT ഓപ്ഷന്‍ മോഡല്‍ വാഹനങ്ങളും കമ്പനി വിപണിയില്‍ എത്തിക്കുന്നുണ്ട്. മാനുവലിനൊപ്പം തന്നെ ഓട്ടോമാറ്റിക് പതിപ്പിനും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്.

അഞ്ച് വര്‍ഷം; മാരുതി വിറ്റഴിച്ചത് 6 ലക്ഷം ഓട്ടോമാറ്റിക്ക് കാറുകള്‍

ഇതുതന്നെയാണ് തങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചതെന്നും മാരുതി അവകാശപ്പെടുന്നു. ഓട്ടോ ഗിയര്‍ ഷിഫ്റ്റ് മോഡലുകളെ നോക്കുകയാണെങ്കില്‍ മാരുതിയുടെ നിരയില്‍ തന്നെയാണ് കൂടുതലും വാഹനങ്ങളെ കാണാന്‍ സാധിക്കുന്നു.

അഞ്ച് വര്‍ഷം; മാരുതി വിറ്റഴിച്ചത് 6 ലക്ഷം ഓട്ടോമാറ്റിക്ക് കാറുകള്‍

ആള്‍ട്ടോ K10, എസ്-പ്രെസ്സോ, വാഗണ്‍ആര്‍, സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ്സ എന്നിവയില്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എര്‍ട്ടിഗ, സിയാസ്, XL6 എന്നിവയില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നു. ബലേനോയില്‍ CVT -യും ലഭ്യമാണ്.

അഞ്ച് വര്‍ഷം; മാരുതി വിറ്റഴിച്ചത് 6 ലക്ഷം ഓട്ടോമാറ്റിക്ക് കാറുകള്‍

2014 -ല്‍ സെലെറിയോയാണ് മാരുതി നിരയില്‍ നിന്നും ഓട്ടോ ഗിയര്‍ ഷിഫ്റ്റ് പരിവേഷത്തോടെ ആദ്യം വിപണിയില്‍ എത്തിയത്. പിന്നീട് പല മോഡലുകളുടെയും പതിപ്പിനെ ഓട്ടോ ഗിയര്‍ ഷിഫ്റ്റിലും, ടോര്‍ക്ക് കണ്‍വെര്‍ട്ടറിലും, CVT ഓപ്ഷനിലും കമ്പനി വിപണിയില്‍ എത്തിച്ചു.

അഞ്ച് വര്‍ഷം; മാരുതി വിറ്റഴിച്ചത് 6 ലക്ഷം ഓട്ടോമാറ്റിക്ക് കാറുകള്‍

1983 -ല്‍ മാരുതി 800 എന്ന ചെറുകാറുമായിട്ടായിരുന്നു മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. നിലവില്‍ ബിഎസ് VI മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍ എല്ലാരും തന്നെ.

Most Read: പരീക്ഷണ ഓട്ടം നടത്തി ബിഎസ് VI സിഎന്‍ജി ബൊലേറോ പിക്ക് അപ്പ്

അഞ്ച് വര്‍ഷം; മാരുതി വിറ്റഴിച്ചത് 6 ലക്ഷം ഓട്ടോമാറ്റിക്ക് കാറുകള്‍

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവരുടെ നിരയില്‍ നിന്നും മിക്ക മോഡലുകളുടെയും ബിഎസ് VI പതിപ്പിനെ വിപണിയില്‍ എത്തിച്ചിരുന്നു. മാരുതിയുടെ എട്ട് മോഡലുകളാണ് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്.

Most Read: നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125

അഞ്ച് വര്‍ഷം; മാരുതി വിറ്റഴിച്ചത് 6 ലക്ഷം ഓട്ടോമാറ്റിക്ക് കാറുകള്‍

എര്‍ട്ടിഗ, XL6, ഡിസയര്‍, ബലേനോ, സ്വിഫ്റ്റ്, വാഗണ്‍ ആര്‍, ആള്‍ട്ടോ, അടുത്തിടെ പുറത്തിറക്കിയ എസ്-പ്രെസ്സോ തുടങ്ങിയ മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം 2020 ജനുവരിയോടെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

Most Read: ബി‌എസ്-VI യമഹ YZF-R15 V3.0 ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

അഞ്ച് വര്‍ഷം; മാരുതി വിറ്റഴിച്ചത് 6 ലക്ഷം ഓട്ടോമാറ്റിക്ക് കാറുകള്‍

ഏതൊക്കെ മോഡലുകളുടെ വിലയാണ് വര്‍ധിപ്പിക്കുന്നതെന്ന് മാരുതി വ്യക്തമാക്കിയിട്ടില്ല. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കാന്‍ മാരുതി നിശ്ചയിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Sells 6 Lakh Automatic Cars In India In 5 Years. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X