ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് മാരുതി

ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കംകുറിച്ച് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. സര്‍വീസ് ഓണ്‍ വീല്‍സ് എന്നാണ് പുതിയ ഈ പദ്ധതിയെ മാരുതി വിശേഷിപ്പിച്ചിരിക്കുന്നത്.

ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് മാരുതി

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും അടുത്തിടെ ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഉപഭോക്താക്കളുടെ ആവശ്യാനുസരണം അവരുടെ വീട്ടുമുറ്റത്തേക്കെത്തുന്ന സര്‍വീസ് സെന്റര്‍ പദ്ധതിയാണ് കമ്പനി ലക്ഷ്യം വെച്ചിരിക്കുന്നത്.

ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് മാരുതി

പ്രത്യേകമായി രൂപകല്പന ചെയ്ത ചെറു വാഹനത്തിലാണ് ഈ സര്‍വീസ് സെന്റര്‍ ഉപഭോക്താക്കളുടെ വീടുകളിലേക്കെത്തുക. പാസഞ്ചര്‍ കാറുകളുടെ എല്ലാവിധ റിപെയര്‍, റഗുലര്‍ സര്‍വീസ് ആവശ്യങ്ങള്‍ക്കുള്ള ടൂള്‍സ് സഹിതമുള്ള വാഹനമാണ് ഡോര്‍സ്റ്റെപ്പ് സര്‍വീസിനെത്തുക.

ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് മാരുതി

സര്‍വീസ് സെന്ററുകളില്‍ ലഭ്യമാകുന്ന ഫ്രീ, പെയ്ഡ് സര്‍വീസുകള്‍ ഇതിലും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. പെട്രോള്‍, ഡീസല്‍, സിഎന്‍ജി വാഹനങ്ങളുടെ റിപെയറിനൊപ്പം അണ്ടര്‍ ബോഡി ഇന്‍സ്പെക്ഷന്‍, ഓയില്‍ ചേഞ്ച്, ഫില്‍റ്റര്‍ ക്ലീനിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഡോര്‍സ്റ്റെപ്പ് സര്‍വീസില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് മാരുതി

1,800 -ല്‍ അധികം പട്ടണങ്ങളിലും നഗരങ്ങളിലുമായി 3,600 ലേറെ വര്‍ക്ക്ഷോപ്പുകളാണ് മാരുതിക്കുള്ളത്. പുതിയ പദ്ധതി വര്‍ക്ക്ഷോപ്പുകള്‍ക്കും കൂടുതല്‍ പ്രയോജനം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചത്.

ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് മാരുതി

ഈ പുതിയ പദ്ധതിയുലൂടെ, കൂടുതല്‍ ഉപയോക്താക്കള്‍ക്ക് പ്രയോജനം ഉണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അതിനൊപ്പം തന്നെ ആളുകള്‍ക്ക് ഈ പദ്ധതിയിലൂടെ കൂടുതല്‍ സമയലാഭവും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് മാരുതി

അടുത്തിടെ നാല് ഡീസല്‍ കാറുകളുടെ വാറണ്ടി പിരീഡ് കമ്പനി വര്‍ധിപ്പിച്ചിരുന്നു. പുതിയ സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ, എസ്-ക്രോസ് എന്നിവയുടെ ഡീസല്‍ പതിപ്പുകളുടെ വാറണ്ടി പിരീഡാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.

Read More:പഴകും തോറും മൂല്യം കൂടുന്ന മോട്ടോർസൈക്കിളുകൾ

ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് മാരുതി

ഈ മോഡലുകളില്‍ അഞ്ച് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വാറണ്ടി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇത് രണ്ട് വര്‍ഷം അല്ലെങ്കില്‍ 40000 കിലോമീറ്റര്‍ മാത്രമായിരുന്നു. പുതിയ ഉപഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷ വാറണ്ടി പിരീഡ് ലഭിക്കാന്‍ അധിക തുക നല്‍കേണ്ടതില്ലെന്നും കമ്പനി അറിയിച്ചു.

Most Read:ജെസിബിക്ക് എന്തുകൊണ്ടാണ് മഞ്ഞ നിറം? ചിന്തിച്ചിട്ടുണ്ടോ?

ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് മാരുതി

രാജ്യത്തെ എല്ലാ മാരുതി ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കുകള്‍ വഴിയും അഞ്ച് വര്‍ഷ വാറണ്ടി സൗകര്യം ലഭ്യമാണ്. ഹൈ പ്രഷര്‍ പമ്പ്, കംപ്രസര്‍, ഇലക്ട്രോണിക് കണ്‍ട്രോള്‍ മൊഡ്യൂള്‍, ടര്‍ബോചാര്‍ജര്‍ അസംബ്ലി, ക്രിട്ടിക്കല്‍ എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ പാര്‍ട്സ്, സ്റ്റിയറിങ് അസംബ്ലി, സസ്പെന്‍ഷന്‍ സ്ട്രട്ട്സ് തുടങ്ങിയ നിരവധി പാര്‍ട്സുകള്‍ വാറണ്ടിയില്‍ കവര്‍ ചെയ്യും.

Most Read:സാധാരണ കാറുകളെക്കാള്‍ സുരക്ഷകൂടിയ പതിപ്പുമായി ബിഎംഡബ്ല്യു X5

ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് മാരുതി

സ്വിഫ്റ്റ്, ഡിസയര്‍, ബ്രെസ, എസ്-ക്രോസ് എന്നീ നാല് മോഡലുകളിലും 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണുള്ളത്. സ്വിഫ്റ്റിലും ഡിസയറിലും ഈ എന്‍ജിന്‍ 75 bhp പവറും 190 Nm torque ഉം ഉത്പാദിപ്പിക്കും. ബ്രെസയിലും എസ്-ക്രോസിലും 90 bhp പവറും 200 Nm torque ഉം ആണ് എന്‍ജിന്‍ സൃഷ്ടിക്കുന്നത്.

ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് മാരുതി

ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയും ഉപഭോക്താക്കളുടെ വീട്ടില്‍ച്ചെന്ന് കാര്‍ സര്‍വീസ് ചെയ്യുന്ന സര്‍വീസ് എക്സ്പ്രസ്സ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട സര്‍വീസ് സേവനങ്ങള്‍ മുഴുവന്‍ സര്‍വീസ് എക്‌സ്പ്രസ്സിലൂടെ കമ്പനി ലഭ്യമാക്കും.

ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് മാരുതി

മെയിന്റനന്‍സ് നടപടികള്‍ക്ക് പുറമെ ചെറിയ ബോഡി പെയിന്റ് വര്‍ക്കുകളും ഇതില്‍ ഉള്‍പ്പെടും. മൊബൈല്‍ സര്‍വീസ് വാനുകള്‍ക്കൂടാതെ പ്രത്യേക ട്രക്കുകളും സര്‍വീസ് എക്‌സ്പ്രസ്സിന്റെ ഭാഗമായുണ്ട്. ഉപഭോക്താവ് നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് വന്ന് സര്‍വീസ് എക്‌സ്പ്രസ്സ് ജീവനക്കാര്‍ കാറിന്റെ മെയിന്റനന്‍സ് നടത്തും.

Most Read Articles

Malayalam
English summary
Maruti Suzuki service on wheels program launched car service at home. Read more in Malayalam.
Story first published: Saturday, August 31, 2019, 19:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X