വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കള്‍ക്കെല്ലാമിത് ആശങ്കയുടെ കാലമാണ്. കഴിഞ്ഞ ഏഴ് മാസങ്ങളോളമായി ഇരുചക്ര, നാലുചക്ര വാഹന വിപണികള്‍ കാര്യമായ നേട്ടത്തിലേക്കുയരുന്നില്ല. പ്രതീക്ഷിച്ച നിലവാരത്തിലേക്ക് വില്‍പ്പന ഉയരാത്തത് കാരണം മിക്ക കമ്പനികളുടെയും സ്റ്റോക്കുകള്‍ ഡീലര്‍ഷിപ്പുകളിലും മറ്റും കെട്ടിക്കിടക്കുകയാണ്.

വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ഏതാണ്ട് അഞ്ച് ലക്ഷത്തോളം പാസഞ്ചര്‍ വാഹനങ്ങളാണ് വില്‍പ്പനയില്ലാതെ ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്നതെന്നാണ്. ഇത് ഏകദേശം 35,000 കോടിയോളം രൂപയാണ് ഇവയുടെ മൂല്യം.

വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

ഇരുചക്ര വാഹന വിപണിയിലാവട്ടെ മൂന്ന് മില്യണ്‍ വാഹനങ്ങളുമാണ് വില്‍പ്പനയില്ലാതെ ഡീലര്‍ഷിപ്പുകളില്‍ കിടക്കുന്നത്. 17,000 കോടിയോളം രൂപയാണ് ഇവയുടെ മൂല്യം.

വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

ഈ പ്രതിസന്ധി മറികടക്കാനായി പുതിയൊരു തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് വാഹന നിര്‍മ്മാതാക്കള്‍. നിലവിലുള്ള സ്‌റ്റോക്കുകള്‍ വിറ്റുതീരും വരെ തങ്ങളുടെ നിര്‍മ്മാണശാലകള്‍ അടച്ചുപൂട്ടാനാണിവര്‍ തീരുമാനിച്ചിരിക്കുന്നത്.

വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

മെയ് മാസം മുതല്‍ മാരുത സുസുക്കി, മഹീന്ദ്ര എന്നിവര്‍ നിര്‍മ്മാണശാലകള്‍ അടച്ചിരുന്നു. ടാറ്റ മോട്ടോര്‍സാവട്ടെ കഴിഞ്ഞ മാസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു.

വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

ജൂണ്‍ 23-30 വരെയുള്ള കാലയളവില്‍ ഫാക്ടറി അടച്ചിടാനാണ് മാരുതിയുടെ പദ്ധതി. 2019-20 കാലയളിവില 5-13 ദിവസങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടാവില്ലെന്ന് മഹീന്ദ്രയും അറിയിച്ച് കഴിഞ്ഞു.

Most Read: മാരുതി വാഗൺആറിന് മുന്നിൽ മുട്ടുമടക്കി ടാറ്റ ടിയാഗൊ

വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

കഴിഞ്ഞ മെയ് 27 മുതല്‍ ജൂണ്‍ മൂന്ന് വരെയുള്ള കാലയളവില്‍ ടാറ്റ മോട്ടോര്‍സിന്റെ സാനന്ദ് നിര്‍മ്മാണശാലയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരുന്നു. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടയാവട്ടെ ജൂണ്‍ 5-8 വരെയാണ് ഫാക്ടറി അടച്ചിട്ടത്.

Most Read: ഡസ്റ്ററിനെ പുതുക്കി റെനോ, ചിത്രങ്ങൾ പുറത്ത്

വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

റെനോ, നിസാന്‍, സ്‌കോഡ എന്നിവരും ഈ പാത പിന്തുടരാനിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത് നിലവില്‍ ഡീലര്‍ഷിപ്പിലും മറ്റുമുള്ള സ്റ്റോക്ക് വിറ്റഴിക്കാന്‍ സഹായകമാകുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.

Most Read: ജുപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനെ ടിവിഎസ് നിര്‍ത്തി, പകരം കൂടുതല്‍ ഫീച്ചറുകളുമായി ZX എത്തി

വിൽപ്പനയില്ല, ഫാക്ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങി മാരുതിയും ടാറ്റയും

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി 15.5 ലക്ഷം യൂണിറ്റാണ് ഗുരുഗ്രാമിലെയും മനേശ്വറിലെയും നിര്‍മ്മാണശാലകളിലൂടെ ഉത്പാദിപ്പിക്കുന്നത്. ഏതാണ്ട് 50,000 മാരുതി വാഹനങ്ങളാണ് സ്‌റ്റോക്ക് നിലയില്‍ കിടക്കുന്നത്.

Source: The Economic Times

Most Read Articles

Malayalam
English summary
Maruti Suzuki And Tata Motors To Be Shut Down The Production. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X