ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

ഇന്ത്യയിലെ വാഹന വ്യവസായം ഇപ്പോൾ മാറ്റത്തിന്റെ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇലക്ട്രിക്ക് കാറുകളിലേക്ക് മാറുന്നതുവരെ സി‌എൻ‌ജിയെ ഹരിത ഇന്ധനമായി ഉപയോഗിക്കാൻ മാരുതി സുസുക്കി പ്രോത്സാഹിപ്പിക്കുകയാണ്.

ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

ഒരു വശത്ത് വാഹന വിപണി കടുത്ത മാന്ദ്യം നേരിടുമ്പോൾ മറുവശത്ത് ഹരിത മൊബിലിറ്റി, ഇലക്ട്രിക്ക് വാഹനങ്ങളിളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രേരണ. കൂടാതെ ബി‌എസ്-VI മാനദണ്ഡത്തിലേക്കുള്ള വാഹനങ്ങളുടെ പരിഷ്ക്കരണം. ഇതിനെല്ലാം ഇടയിൽ മാരുതി സുസുക്കി വിപണിയിൽ അർത്ഥമുണ്ടാക്കാൻ ശ്രമിക്കുകയാണ്.

ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന കാറുകൾ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല ശുദ്ധവും ഹരിതവുമായ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി സാധ്യമാകുന്നത്.

ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

ഡീസൽ വേരിയന്റുകൾ നിർത്തലാക്കിയാൽ സിഎൻജി, ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പന വർധിക്കുമെന്നും മാരുതി സുസുക്കി പ്രതീക്ഷിക്കുന്നു. തങ്ങളുടെ പോർട്ട്‌ഫോളിയോയിലെ എല്ലാ ചെറിയ കാറുകളും സി‌എൻ‌ജിയിലേക്ക് പരിവർത്തനം ചെയ്യപ്പെടുമെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ‌സി ഭാർ‌ഗവ പറഞ്ഞു.

ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

10,000 സിഎൻജി ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുമെന്ന് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സി‌എൻ‌ജി പരിസ്ഥിതി സൗഹൃദ ഇന്ധനമാണെന്ന വിശ്വാസം സർക്കാർ പരസ്യമായി തെളിയിക്കുന്നത് ഇതാദ്യമല്ല. ഡൽഹിയിലെ വായു മലിനീകരണ തോത് നിയന്ത്രണാതീതമായപ്പോൾ എല്ലാ വാണിജ്യ വാഹനങ്ങളും സി‌എൻ‌ജി കിറ്റുകൾ ഉപയോഗിച്ച് വീണ്ടും ഘടിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു.

ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

തുടർന്ന് നിരവധി സി‌എൻ‌ജി ഫില്ലിംഗ് സ്റ്റേഷനുകൾ‌ ഉടൻ‌ വന്നു. സി‌എൻ‌ജി വാഹനങ്ങളുടെ വിൽ‌പന വലിയ തോതിൽ‌ ഉയരുകയും ചെയ്തു. സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ കാറുകളുടെ ഏറ്റവും വലിയ നിർമ്മാതാവാണ് മാരുതി സുസുക്കി.

ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

മാരുതിയുടെ മൊത്ത വിൽപ്പനയുടെ ഏഴ് ശതമാനവും സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളാണ്. അത്തരം 31,000 വാഹനങ്ങൾ 2013-2020 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനി വിറ്റു. എന്നിരുന്നാലും സി‌എൻ‌ജി കാറുകളുടെ വിൽ‌പന ഇന്ധനത്തിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് രസകരമായ കാര്യം. ഡൽഹി, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒരു മോഡലിന്റെ വിൽപ്പനയുടെ 30 ശതമാനവും സി‌എൻ‌ജി പതിപ്പുകളാണ്.

Most Read: വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

നിർദ്ദിഷ്ട 10,000 ഔട്ട്‌ലെറ്റ് പ്ലാൻ ഉപയോഗിച്ച് സി‌എൻ‌ജി ലഭ്യത വർധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു. അതിനോടൊപ്പം തന്നെ കമ്പനി അതിന്റെ എല്ലാ ചെറിയ കാറുകളുടെയും സി‌എൻ‌ജി വേരിയന്റുകൾ പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുമുണ്ട്.

Most Read: എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

മാരുതിയുടെ ശ്രേണിയിൽ ഏറ്റവും കൂടുതൽ ചെറിയ കാറുകളും ഹാച്ച്ബാക്കുകളും ഉള്ളത് ഇതിന് സഹായകമായും. ഇപ്പോൾ ആൾട്ടോ, ആൾട്ടോ K10, വാഗൺ ആർ, സെലെറിയോ, ഡിസയർ ടൂർ എസ്, ഇക്കോ, സൂപ്പർ കാരി എന്നീ മോഡലുകളിൽ സി‌എൻ‌ജി ലഭ്യമാണ്.

Most Read: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറങ്ങി; പ്രാരംഭ വില 5.82 ലക്ഷം രൂപ

ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

സി‌എൻ‌ജി എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന കാറുകളിൽ നിന്നുവിട്ടുപോയ ചെറിയ കാറുകളാണ് സെലെരിയോ X, സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയർ എന്നിവ. പലരും കാത്തിരിക്കുന്ന മറ്റൊരു സിഎൻജി വാഹനമാണ് പുതിയ എർട്ടിഗ. സിഎൻജിയുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ രാജ്യത്തേക്ക് എണ്ണ ഇറക്കുമതി കുറയ്ക്കാനും മാരുതി സുസുക്കി ലക്ഷ്യമിടുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Plans To Launch CNG Variants Of All Its Small Cars. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X