ഇന്ത്യൻ വിപണിയിൽ പൂർണ്ണ CNG മോഡലുകൾ അവതരിപ്പിക്കാൻ മാരുതി

കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ (CNG) ഓടുന്ന വാഹനങ്ങൾ നിർമ്മിക്കുന്നതിനായി മാരുതി സുസുക്കി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്ത് CNG വാഹനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബ്രാൻഡ് ആഗ്രഹിക്കുന്നു.

ഇന്ത്യൻ വിപണിയിൽ പൂർണ്ണ CNG മോഡലുകൾ അവതരിപ്പിക്കാൻ മാരുതി

ഡീസൽ ശ്രേണി മുഴുവനും നിർത്തലാക്കാനുള്ള നിർമ്മാതാക്കളുടെ തീരുമാനവും, ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ നിർബന്ധിതമാകുന്നതും കണക്കിലെടുക്കുമ്പോൾ ഈ നീക്കം തീർച്ചയായും വിജയിക്കും.

ഇന്ത്യൻ വിപണിയിൽ പൂർണ്ണ CNG മോഡലുകൾ അവതരിപ്പിക്കാൻ മാരുതി

നിർമ്മാതാക്കൾ നിലവിൽ രാജ്യത്ത് ബൈ-ഫ്യുവൽ പെട്രോൾ-CNG വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, വിദൂര ഭാവിയിൽ ശുദ്ധ-CNG മോഡലുകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോൾ കമ്പനി ആലോചിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ പൂർണ്ണ CNG മോഡലുകൾ അവതരിപ്പിക്കാൻ മാരുതി

ബൈ-ഫ്യുവൽ CNG മോഡലുകൾ‌ ഒരു സാധാരണ പെട്രോൾ യൂണിറ്റ് ഉപയോഗിക്കുന്ന സമാന സ്പാർക്ക്-ഇഗ്നിഷൻ സിസ്റ്റമാണ് ഉപയോഗിക്കുന്നത്, എന്നാൽ ഏത് സമയത്തും രണ്ട് ഇന്ധനങ്ങളിൽ ഏതലെങ്കിലും പ്രവർത്തിപ്പിക്കുന്നതിന് ഇവ വീണ്ടും കാലിബ്രേറ്റ് ചെയ്യുന്നു.

ഇന്ത്യൻ വിപണിയിൽ പൂർണ്ണ CNG മോഡലുകൾ അവതരിപ്പിക്കാൻ മാരുതി

രാജ്യത്തെ CNG ഫില്ലിംഗ് സ്റ്റേഷനുകളുടെ ദുർബലമായ ഒരു ശൃംഖല ശുദ്ധ-CNG വാഹനങ്ങൾ അടുത്തകാലത്തൊന്നും ഉൽ‌പാദനം തുടങ്ഹുകയില്ല എന്നാണ് അർത്ഥമാക്കുന്നത്. എന്നിരുന്നാലും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 CNG സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള സർക്കാരിന്റെ പദ്ധതി പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രസാദ് സ്ഥിരീകരിച്ചു.

ഇന്ത്യൻ വിപണിയിൽ പൂർണ്ണ CNG മോഡലുകൾ അവതരിപ്പിക്കാൻ മാരുതി

മലിനീകരണം കുറയ്ക്കുന്ന വാഹനങ്ങളോടുള്ള സർക്കാറിന്റെ ചായ്‌വ് ശുദ്ധ-CNG വാഹനങ്ങൾക്ക് വഴിയൊരുക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ സി വി രാമൻ വിശ്വസിക്കുന്നു.

ഇന്ത്യൻ വിപണിയിൽ പൂർണ്ണ CNG മോഡലുകൾ അവതരിപ്പിക്കാൻ മാരുതി

എന്നാൽ ശരിയായ റീഫില്ലിംഗ് സംവിധാനങ്ങൾ നിലവിൽ മെട്രോ നഗരങ്ങളിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നത് ഇവയെ ഇപ്പോൾ സാധിക്കാത്ത ഭാവിയിൽ നടപ്പിലാക്കാവുന്ന ഒരു കാര്യമാക്കി മാറ്റുന്നു.

ഇന്ത്യൻ വിപണിയിൽ പൂർണ്ണ CNG മോഡലുകൾ അവതരിപ്പിക്കാൻ മാരുതി

CNG സ്റ്റേഷനുകളുടെ ശൃംഖല ഇപ്പോഴും വളരുകയാണെന്ന് സി വി രാമൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ ഉപഭോക്താക്കൾക്ക് ഉത്കണ്ഠ ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ട് വാഹനം വാങ്ങുന്നവർ ഒരു ബൈ-ഫ്യുവൽ കാറാണ് ഇഷ്ടപ്പെടുന്നത്.

Most Read: നെക്‌സോണ്‍ ഇലക്ട്രിക്ക് ഒരുങ്ങുന്നത് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കി

ഇന്ത്യൻ വിപണിയിൽ പൂർണ്ണ CNG മോഡലുകൾ അവതരിപ്പിക്കാൻ മാരുതി

ആത്യന്തികമായി, CNG ഉപയോഗിക്കുന്ന ആളുകൾ‌ ഇത് സാമ്പത്തികമായി വളരെ ലാഭം നൽകുന്നു, മാത്രമല്ല ദൈനംദിന യാത്രാ ചെലവിന്റെ കാര്യത്തിലും വളരെയധികം വ്യത്യാസങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ CNG വാഹനങ്ങൾ വാങ്ങുന്നവർക്ക് ഡെൽഹി പോലെയുള്ള മെട്രോ നഗരങ്ങളിൽ നിന്ന് മനസമാധാനമായി പുറത്തു പോകാൻ കഴിയണം.

Most Read: ബി‌എസ്-VI ആൾട്ടോ K10-ന്റെ പരീക്ഷണയോട്ടം ആരംഭിച്ച് മാരുതി

ഇന്ത്യൻ വിപണിയിൽ പൂർണ്ണ CNG മോഡലുകൾ അവതരിപ്പിക്കാൻ മാരുതി

ധാരാളം ഫില്ലിംഗ് സ്റ്റേഷനുകൾ‌ ഉണ്ടെങ്കിൽ‌, ഇന്ധനം നിറയ്ക്കുന്നതിന്റെ ഉത്കണ്ഠയും നീണ്ട ക്യൂ എന്നിവയുണ്ടാവില്ല. ആളുകൾക്ക് പൂർണ്ണ CNG വാഹനങ്ങൾ മടി കൂടാതെ വാങ്ങാൻ കഴിയും.

Most Read: 2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

ഇന്ത്യൻ വിപണിയിൽ പൂർണ്ണ CNG മോഡലുകൾ അവതരിപ്പിക്കാൻ മാരുതി

രാജ്യത്ത് ബൈ-ഫ്യുവൽ വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന മുൻനിര നിർമാതാക്കളാണ് മാരുതി സുസുക്കി, അഞ്ച് ലക്ഷത്തിലധികം CNG വാഹനങ്ങൾ ഇതിനോടകം രാജ്യത്ത് വിൽക്കാനും കഴിഞ്ഞു.

Most Read Articles

Malayalam
English summary
Maruti Suzuki to launch pure CNG Models in India. Read more Malayalam.
Story first published: Friday, November 29, 2019, 19:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X