ചന്തം കൂട്ടി മാരുതി വിറ്റാര ബ്രെസ്സ, പുതിയ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

ഇന്ത്യയിലെ മികച്ച വില്‍പ്പനയുള്ള എസ്‌യുവിയായ വിറ്റാര ബ്രെസ്സയുടെ സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപിടി മികച്ച മാറ്റങ്ങള്‍ പുതിയ സ്‌പോര്‍ടസ് എഡിഷനില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ചന്തം കൂട്ടി മാരുതി വിറ്റാര ബ്രെസ്സ, പുതിയ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

പുതിയ ബോഡി ഗ്രാഫിക്‌സ്, സ്‌പോര്‍ടി വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, തുകല്‍ ആവരണമുള്ള സ്റ്റിയറിംഗ് വീല്‍, ഇരട്ട നിറമുള്ള ഡോര്‍ സില്‍-ഗാര്‍ഡുകള്‍ എന്നിവയാണ് പുതിയ സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷനിലെ പ്രധാന സവിശേഷതകള്‍.

ചന്തം കൂട്ടി മാരുതി വിറ്റാര ബ്രെസ്സ, പുതിയ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

ഇവ കൂടാതെ പ്രീമിയം അനുഭൂതിയുണര്‍ത്തുന്ന ഗ്രില്ലും എസ്‌യുവിയ്ക്കുണ്ട്. മറ്റൊരു സന്തോകരമായ വാര്‍ത്തയെന്തെന്നാല്‍ നിലവിലെ വിറ്റാര ബ്രെസ്സ ഉടമകള്‍ക്ക് തങ്ങളുടെ എസ്‌യുവി സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷനിലേക്ക് മാറ്റാനുള്ള സൗകര്യം കമ്പനി ഒരുക്കിയിരിക്കുന്നുവെന്നതാണ്.

ചന്തം കൂട്ടി മാരുതി വിറ്റാര ബ്രെസ്സ, പുതിയ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

29,990 രൂപ നല്‍കുകയാണെങ്കില്‍ എസ്‌യുവിയെ സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷനിലേക്ക് മാറ്റാമെന്നാണ് കമ്പനി പറയുന്നത്. തങ്ങളുടെ അഭിരുചിയ്ക്കനുസരിച്ച ആക്‌സസറികള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാമെന്നാണ് ഇതിലെ മറ്റൊരു പ്രത്യേകത.

ചന്തം കൂട്ടി മാരുതി വിറ്റാര ബ്രെസ്സ, പുതിയ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

സീറ്റ് കവറുകള്‍, മുന്‍-പിന്‍ ഗാര്‍ണിഷുകള്‍, ഡിസൈനര്‍ മാറ്റുകള്‍, വീല്‍ ആര്‍ച്ച് കിറ്റ്, നെക്ക് കുശൈണ്‍, സ്ലൈഡ് ക്ലാഡിംഗ്, ബോഡി ഗ്രാഫിക്‌സ്, തുകല്‍ സ്റ്റിയറിംഗ് കവര്‍, ഡോര്‍ സില്‍-ഗാര്‍ഡ് എന്നിവ ഇതില്‍പ്പെടും.

ചന്തം കൂട്ടി മാരുതി വിറ്റാര ബ്രെസ്സ, പുതിയ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി വിറ്റാര ബ്രെസ്സ ഇന്ത്യന്‍ വിപണിയിലുണ്ട്. വിപണിയിലെത്തി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ഹ്യുണ്ടായി ക്രെറ്റയെ പിന്നിലാക്കി ഇന്ത്യയിലെ മികച്ച വില്‍പ്പനയുള്ള എസ്‌യുവിയെന്ന പദവി സ്വന്തമാക്കി.

Most Read: ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് - വീഡിയോ

ചന്തം കൂട്ടി മാരുതി വിറ്റാര ബ്രെസ്സ, പുതിയ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1,57,880 യൂണിറ്റ് വിറ്റാര ബ്രെസ്സയാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. ശ്രേണിയില്‍ കടുത്ത മത്സരം നടക്കുമ്പോഴും വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്താന്‍ എസ്‌യുവിയ്ക്കായി.

Most Read: 25 വര്‍ഷം പിന്നിട്ട് ഹീറോ സ്പ്ലെന്‍ഡര്‍, സ്പെഷല്‍ എ‍ഡിഷന്‍ വിപണിയില്‍

ചന്തം കൂട്ടി മാരുതി വിറ്റാര ബ്രെസ്സ, പുതിയ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

വിപണിയിലെത്തി 35 മാസം പിന്നിടുമ്പോള്‍ ഏകദേശം നാല് ലക്ഷത്തിലധികം യൂണിറ്റ് വിറ്റാര ബ്രെസ്സ വില്‍ക്കാന്‍ മാരുതിയ്ക്കായി. പോയ വര്‍ഷം വിറ്റാര ബ്രെസ്സയില്‍ AGS സാങ്കേതികത കമ്പനി ചേര്‍ത്തിരുന്നു.

Most Read: കൊച്ചിയില്‍ 15 ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉടന്‍

ചന്തം കൂട്ടി മാരുതി വിറ്റാര ബ്രെസ്സ, പുതിയ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ വിറ്റാര ബ്രെസ്സയ്ക്ക് മികച്ച പ്രതികരണം ലഭിക്കാന്‍ വഴിവച്ചു. വരും മാസങ്ങളില്‍ വിറ്റാര ബ്രെസ്സയ്ക്ക് പുതിയ പെട്രോള്‍ എഞ്ചിന്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചന്തം കൂട്ടി മാരുതി വിറ്റാര ബ്രെസ്സ, പുതിയ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

ഫെബ്രുവരിയില്‍ വിപണിയിലെത്തിയ മഹിന്ദ്ര XUV300 -യും അടുത്തിടെ 6.50 ലക്ഷം രൂപയെന്ന എക്‌സ്‌ഷോറൂം വിലയില്‍ പുറത്തിറങ്ങളിയ ഹ്യുണ്ടായി വെന്യുവും ഉള്‍പ്പെടുന്ന കോമ്പാക്റ്റ് എസ്‌യുവി ശ്രേണിയില്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്ക് കാര്യങ്ങളത്ര എളുപ്പമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Most Read Articles

Malayalam
English summary
Maruti Suzuki Launched Vitara Brezza Sports Limited Edition In India. Read In Malayalam
Story first published: Saturday, May 25, 2019, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X