ടാറ്റ ഹാരിയറിനോട് കൊമ്പുകോര്‍ക്കാന്‍ മാരുതി വിറ്റാര, മത്സരം പൊടിപാറും

ഒന്നിന് പിറകെ ഒന്നായി പുത്തന്‍ മാരുതി കാറുകള്‍ വിപണിയില്‍ വരാനിരിക്കുകയാണ്. ഉത്സവ സീസണ്‍ തുടങ്ങുന്നതിന് മുന്‍പേ മൈക്രോ എസ്‌യുവിയായി മാരുതി എസ്-പ്രെസ്സോ ഇങ്ങെത്തും. എംപിവി നിരയില്‍ പിടിമുറുക്കാനായി എര്‍ട്ടിഗ ക്രോസിനെയാണ് കമ്പനി കരുതിവെച്ചിരിക്കുന്നത്. ഇടത്തരം എസ്‌യുവികള്‍ക്കിടയില്‍ മുന്‍പെങ്ങും കണ്ടിട്ടില്ലാത്തവിധം താരപ്പോര് മുറുകുന്നുണ്ടെങ്കിലും മാരുതിക്ക് ഈ ലോകത്ത് ഇതുവരെ തലയിടാന്‍ കഴിഞ്ഞിട്ടില്ല.

ടാറ്റ ഹാരിയറിനോട് കൊമ്പുകോര്‍ക്കാന്‍ മാരുതി വിറ്റാര, മത്സരം പൊടിപാറും

മാരുതിയെ സംബന്ധിച്ച് ഹാച്ച്ബാക്ക് മുതല്‍ കോമ്പാക്ട് എസ്‌യുവി വരെ കാര്യങ്ങള്‍ ഭദ്രമാണ്. ഇപ്പോള്‍ ടാറ്റ ഹാരിയറും ജീപ്പ് കോമ്പസും എംജി ഹെക്ടറുമുള്ള ശ്രേണിയില്‍ കാലുറപ്പിക്കാന്‍ തക്കം പാര്‍ത്തുനില്‍ക്കുകയാണ് കമ്പനി. പുത്തന്‍ വിറ്റാരയെയും കൂടി മാരുതി വൈകാതെ വിപണിയിലെത്തും.

ടാറ്റ ഹാരിയറിനോട് കൊമ്പുകോര്‍ക്കാന്‍ മാരുതി വിറ്റാര, മത്സരം പൊടിപാറും

ഇന്ത്യന്‍ വരവ് മുന്‍നിര്‍ത്തി പുതിയ മാരുതി വിറ്റാര എസ്‌യുവി നിരത്തുകളില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിക്കഴിഞ്ഞു. കഴിഞ്ഞദിവസം ക്യാമറ പകര്‍ത്തിയ വിറ്റാര, പുതിയ മാരുതി എസ്‌യുവിയുടെ വരവ് ഉടനുണ്ടാകുമെന്ന സൂചന നല്‍കുന്നു. മറകളേതുമില്ലെങ്കിലും മുന്നില്‍ ഗ്രില്ലില്ലാതെയാണ് വിറ്റാരയെ ക്യാമറ പിടികൂടിയത്.

ടാറ്റ ഹാരിയറിനോട് കൊമ്പുകോര്‍ക്കാന്‍ മാരുതി വിറ്റാര, മത്സരം പൊടിപാറും

കാറില്‍ താത്കാലിക രജിസ്‌ട്രേഷന്‍ നമ്പറും കാണാം. രാജ്യാന്തര വിപണിയില്‍ സുസുക്കി വില്‍ക്കുന്ന അഞ്ചു സീറ്റര്‍ എസ്‌യുവിയാണ് വിറ്റാര. മോഡലിനെ ഇങ്ങോട്ടു കൊണ്ടുവരാന്‍ മാരുതി കാലങ്ങളായി ആഗ്രഹിക്കുന്നു. പക്ഷെ ഗ്രാന്‍ഡ് വിറ്റാരയുടെ പരാജയം വിറ്റാരയുടെ സാധ്യതകള്‍ ഇത്രയുംനാള്‍ കൊട്ടിയടച്ചു.

ടാറ്റ ഹാരിയറിനോട് കൊമ്പുകോര്‍ക്കാന്‍ മാരുതി വിറ്റാര, മത്സരം പൊടിപാറും

നാലു മീറ്ററില്‍ കൂടുതല്‍ നീളമുള്ള എസ്‌യുവികള്‍ക്ക് ആവശ്യക്കാരേറുമ്പോള്‍ കാഴ്ച്ചക്കാരന്റെ തൊപ്പിയണിയാന്‍ മാരുതിക്ക് താത്പര്യമില്ല. നാലു മീറ്ററില്‍ താഴെ വിറ്റാര ബ്രെസ്സ മാരുതിയുടെ നിര്‍ണായക മോഡലാണ്. കേവലം ഡീസല്‍ എഞ്ചിനില്‍ ലഭ്യമായിട്ടും ബ്രെസ്സയ്ക്ക് വിപണിയില്‍ വന്‍ പ്രചാരമാണുള്ളത്. പുതിയ വിറ്റാര, ബ്രെസ്സയുടെ തുടര്‍ക്കഥയാവുമെന്ന് മാരുതി പ്രതീക്ഷിക്കുന്നു.

ടാറ്റ ഹാരിയറിനോട് കൊമ്പുകോര്‍ക്കാന്‍ മാരുതി വിറ്റാര, മത്സരം പൊടിപാറും

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, ജീപ്പ് കോമ്പസ് തുടങ്ങിയ എസ്‌യുവികളുമായാണ് മാരുതി വിറ്റാരയുടെ അങ്കം. അടുത്തവര്‍ഷം വില്‍പ്പനയ്‌ക്കെത്തുന്ന പുതുതലമുറ ഹ്യുണ്ടായി ക്രെറ്റയുമായും വിറ്റാര കൊമ്പുകോര്‍ക്കും. പറഞ്ഞുവരുമ്പോള്‍ ഗ്രാന്‍ഡ് വിറ്റാരയുടെ കുഞ്ഞനുജനാണ് വിറ്റാര.

ടാറ്റ ഹാരിയറിനോട് കൊമ്പുകോര്‍ക്കാന്‍ മാരുതി വിറ്റാര, മത്സരം പൊടിപാറും

വലുപ്പത്തില്‍ ബ്രെസ്സയെക്കാള്‍ നീളം വിറ്റാര കുറിക്കും. എസ്‌യുവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. രാജ്യാന്തര വിപണിയില്‍ കരുത്തുറ്റ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിറ്റാര എത്തുന്നത്. 111 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കാന്‍ എസ്‌യുവിയിലെ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എഞ്ചിന്‍ പ്രാപ്തമാണ്.

ടാറ്റ ഹാരിയറിനോട് കൊമ്പുകോര്‍ക്കാന്‍ മാരുതി വിറ്റാര, മത്സരം പൊടിപാറും

140 bhp കരുത്തും 220 Nm torque -മുള്ള 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും വിറ്റാരയില്‍ അണിനിരക്കുന്നുണ്ട്. 117 bhp കരുത്തും 156 Nm torque -മാണ് 1.6 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ അവകാശപ്പെടുക. രാജ്യാന്തര പതിപ്പില്‍ ഓള്‍ഗ്രിപ്പ് സംവിധാനമുണ്ടെങ്കിലും വിറ്റാര ഇന്ത്യയിലെത്തുമ്പോള്‍ ഓള്‍ വീല്‍ ഡ്രൈവുണ്ടാകുമോയെന്ന കാര്യം സംശയമാണ്.

Image Source: Gaadiwaadi

Most Read Articles

Malayalam
English summary
Maruti Suzuki Vitara Spotted Testing In India. Read in Malayalam.
Story first published: Thursday, July 11, 2019, 18:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X