മാരുതി വാഗൺആർ ഇലക്ട്രിക്ക് വിപണിയിലെത്താൻ വൈകും

വാഗൺആർ ഇലക്ട്രിക് കാർ 2020 -ൽ വിപണിയിലെത്തില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ R C ഭാർഗവ അറിയിച്ചു. ഗവേഷണ-വികസന പ്രവർത്തനങ്ങളും, പരീക്ഷണയോട്ടങ്ങളും പദ്ധതി പ്രകാരം നടക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

വാഗൺആർ ഇലക്ട്രിക്ക് വിപണിയിലെത്താൻ വൈകും

എന്നാൽ രാജ്യത്തെ സർക്കാർ മാനദണ്ഡങ്ങളും അടിസ്ഥാന സൗകര്യങ്ങളും മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കാൻ പര്യാപ്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഗൺആർ ഇലക്ട്രിക്ക് വിപണിയിലെത്താൻ വൈകും

പാസഞ്ചർ വാഹനങ്ങളക്കാൾ നിലവിൽ സർക്കാർ മുൻഗണന നൽകുന്നത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കാണെന്ന് അദ്ദേഹം ആരോപിച്ചു. ആഗോള തലത്തിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ നേതാക്കളായി ഇന്ത്യ മാറണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ അടുത്തിടെ ബജാജ് ചേതക് ഇലക്ട്രിക്ക് സ്കൂട്ടറിന്റെ അവതരണ ചടങ്ങിൽ പറഞ്ഞതായി ഭാർഗവ വ്യക്തമാക്കി.

വാഗൺആർ ഇലക്ട്രിക്ക് വിപണിയിലെത്താൻ വൈകും

ഈ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടി, മാരുതി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറിനെ പുറത്തിറക്കുന്നത് 2021 -ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. 2020 ൽ മാരുതി വാഗൺആർ ഇലക്ട്രിക്കിന്റെ പരീക്ഷണങ്ങൾ ഒരു നൂതന ഘട്ടത്തിലേക്ക് കടക്കും, ഇന്ത്യൻ റോഡ് അവസ്ഥകൾക്കായി വാഹനം ട്യൂൺ ചെയ്യുന്നതിനാണിത്.

വാഗൺആർ ഇലക്ട്രിക്ക് വിപണിയിലെത്താൻ വൈകും

2018 സെപ്റ്റംബറിൽ നടന്ന MOVE ഉച്ചകോടിയിലാണ് മാരുതി വാഗൺആർ ഇലക്ട്രിക് ആദ്യമായി പ്രഖ്യാപിച്ചത്. താമസിയാതെ, 50 പ്രോട്ടോടൈപ്പ് ഇലക്ട്രിക് വാഹനങ്ങളിൽ ഫീൽഡ് ടെസ്റ്റുകൾ ആരംഭിച്ചു.

വാഗൺആർ ഇലക്ട്രിക്ക് വിപണിയിലെത്താൻ വൈകും

വിവിധ കാലാവസ്ഥയിലും ഭൂപ്രദേശങ്ങളിലും വാഹനത്തിന്റെ പരീക്ഷണങ്ങൾ നടത്തി. ലഡാക്ക്, ഹിമാചൽ, ഗോവ, തമിഴ്‌നാട്, ബോംബെ, ഡൽഹി എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും വാഗൺആർ ഇലക്ട്രിക്കിന്റെ പരീക്ഷണയോട്ടം നടത്താനാണ് മാരുതി ലക്ഷ്യമിടുന്നത്.

വാഗൺആർ ഇലക്ട്രിക്ക് വിപണിയിലെത്താൻ വൈകും

മിതമായ നിരക്കിൽ ഇലക്ട്രിക് കാറുകൾ വികസിപ്പിക്കുന്നതിനായി മാരുതി ടൊയോട്ടയുമായി കഴിഞ്ഞ വർഷം ഒരു ധാരണാപത്രം ഒപ്പിട്ടിരുന്നു. ഈയാഴ്ച തുടക്കത്തിൽ ടൊയോട്ട തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ 2021 ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി.

വാഗൺആർ ഇലക്ട്രിക്ക് വിപണിയിലെത്താൻ വൈകും

ഇത് മിക്കവാറും വാഗൺആർ ഇലക്ട്രിക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കാനാണ് സാധ്യത. ഡെൻസോയും തോഷിബയുമായി സഹകരിച്ച് ഗുജറാത്ത് കേന്ദ്രത്തിൽ ലിഥിയം അയൺ ബാറ്ററി പ്ലാന്റ് നിർമ്മിക്കുന്നതായും കമ്പനി വ്യക്തമാക്കിയിരുന്നു.

വാഗൺആർ ഇലക്ട്രിക്ക് വിപണിയിലെത്താൻ വൈകും

മാരുതി വാഗൺആർ EV -ക്ക് സ്റ്റാൻഡേർഡ് ഏസി ചാർജിങ് സൗകര്യം കമ്പനി ഒരുക്കും, ഇത്തരത്തിൽ വാഹനം റീചാർജ് ചെയ്യുന്നതിന് ഏഴ് മണിക്കൂറെടുക്കും, DC ഫാസ്റ്റ് ചാർജിങ് സംവിധാനം ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ 80 ശതമാനം ചാർജ് കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read: ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

വാഗൺആർ ഇലക്ട്രിക്ക് വിപണിയിലെത്താൻ വൈകും

150 കിലോമീറ്റാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന മൈലേജ്. വാഗണആർ ഇലക്ട്രിക്കിന്റെ വിലകളൊന്നും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ 12 ലക്ഷം രൂപയ്ക്ക് അടുത്ത് വില പ്രതീക്ഷിക്കാം.

Most Read: ചേതകിന് പിന്നാലെ ക്യൂട്ട് ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

വാഗൺആർ ഇലക്ട്രിക്ക് വിപണിയിലെത്താൻ വൈകും

എന്നിരുന്നാലും, വാഗൺആർ ഇലക്ട്രിക് വാഹനത്തിന്റെ ലോഞ്ചിനെ മാരുതി സുസുക്കി നീക്കിവയ്ക്കുമ്പോൾ, ടൊയോട്ട ഇന്ത്യയ്ക്കായി ഒരു മാസ് മാർക്കറ്റ് ഇലക്ട്രിക് കാർ 2021 -ൽ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചു.

Most Read: കുഞ്ഞന്‍ ഇലക്ട്രിക്ക് കാറിനെ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

വാഗൺആർ ഇലക്ട്രിക്ക് വിപണിയിലെത്താൻ വൈകും

ഇത് മാരുതി സുസുക്കിയുമായി സഹകരിച്ച് വികസിപ്പിക്കുകയും അതിന്റെ പ്ലാറ്റ്ഫോമും പവർട്രെയിനും വാഗൺആർ ഇലക്ട്രിക് ഹാച്ച്ബാക്കുമായി പങ്കിടുകയും ചെയ്യും.

Most Read Articles

Malayalam
English summary
Maruti WagonR Electric will not be launched in 2020. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X