മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് ഇനി അഞ്ച് വര്‍ഷ വാറണ്ടി

വാഹന വിപണിയില്‍ മാന്ദ്യം തുടങ്ങിയതോടെ ഉത്സവ സീസണുകള്‍ വരെ പിടിച്ച് നില്‍ക്കാനുള്ള തത്രപ്പാടിലാണ് വാഹന നിര്‍മ്മാതാക്കളെല്ലാരും തന്നെ. അതിന്റെ ഭാഗമായി ചില കമ്പനികള്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് പല ഓഫറുകളും ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.

മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് ഇനി അഞ്ച് വര്‍ഷ വാറണ്ടി

അടുത്തിടെയാണ് ടാറ്റ മോട്ടാര്‍സും ഹോണ്ടയും, കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചത്. നാലു ലക്ഷം രൂപ വരെയാണ് ഹോണ്ട മോഡലുകളുടെ വിലയില്‍ കമ്പനി ഇളവ് അനുവദിച്ചിരിക്കുന്നത്.

മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് ഇനി അഞ്ച് വര്‍ഷ വാറണ്ടി

ഇപ്പോഴിതാ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയും നാല് ഡീസല്‍ കാറുകളുടെ വാറണ്ടി പിരീഡ് വര്‍ധിപ്പിച്ചു. പുതിയ സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ, എസ്-ക്രോസ് എന്നിവയുടെ ഡീസല്‍ പതിപ്പുകളുടെ വാറണ്ടി പിരീഡാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.

മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് ഇനി അഞ്ച് വര്‍ഷ വാറണ്ടി

ഇനിമുതല്‍ ഈ മോഡലുകളില്‍ അഞ്ച് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വാറണ്ടി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇത് രണ്ട് വര്‍ഷം അല്ലെങ്കില്‍ 40000 കിലോമീറ്റര്‍ മാത്രമായിരുന്നു. പുതിയ ഉപഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷ വാറണ്ടി പിരീഡ് ലഭിക്കാന്‍ അധിക തുക നല്‍കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് ഇനി അഞ്ച് വര്‍ഷ വാറണ്ടി

രാജ്യത്തെ എല്ലാ മാരുതി ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കുകള്‍ വഴിയും അഞ്ച് വര്‍ഷ വാറണ്ടി സൗകര്യം ലഭ്യമാണ്. ഹൈ പ്രഷര്‍ പമ്പ്, കംപ്രസര്‍, ഇലക്ട്രോണിക് കണ്‍ട്രോള്‍ മൊഡ്യൂള്‍, ടര്‍ബോചാര്‍ജര്‍ അസംബ്ലി, ക്രിട്ടിക്കല്‍ എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ പാര്‍ട്‌സ്, സ്റ്റിയറിങ് അസംബ്ലി, സസ്‌പെന്‍ഷന്‍ സ്ട്രട്ട്‌സ് തുടങ്ങിയ നിരവധി പാര്‍ട്‌സുകള്‍ വാറണ്ടിയില്‍ കവര്‍ ചെയ്യും.

മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് ഇനി അഞ്ച് വര്‍ഷ വാറണ്ടി

സ്വിഫ്റ്റ്, ഡിസയര്‍, ബ്രെസ, എസ്-ക്രോസ് എന്നീ നാല് മോഡലുകളിലും 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണുള്ളത്. സ്വിഫ്റ്റിലും ഡിസയറിലും ഈ എന്‍ജിന്‍ 75 bhp പവറും 190 Nm torque ഉം ഉത്പാദിപ്പിക്കും. ബ്രെസയിലും എസ്-ക്രോസിലും 90 bhp പവറും 200 Nm torque ഉം ആണ് എന്‍ജിന്‍ സൃഷ്ടിക്കുന്നത്.

മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് ഇനി അഞ്ച് വര്‍ഷ വാറണ്ടി

വാഹന വിപണി തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയതോടെയാണ് നിര്‍മ്മാതാക്കളെല്ലാം തന്നെ ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെയാണ് കമ്പനി വിലക്കുറവ് നല്‍കിയിരിക്കുന്നത്.

Most Read: ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് ഇനി അഞ്ച് വര്‍ഷ വാറണ്ടി

ഹോണ്ടയുടെ CR-V, BR-V, സിവിക്ക്, സിറ്റി. ജാസ്, അമേയ്‌സ്, തുടങ്ങിയ മോഡലുകള്‍ക്കാണ് ആനുകൂല്യങ്ങള്‍ അനുവദിച്ചിരിക്കുന്നത്. ടാറ്റയും അടുത്തിടെ തെരഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് മണ്‍സൂണ്‍ മെയിന്റെനന്‍സ് ഓഫറുകള്‍ പ്രഖ്യാപിച്ചത്.

Most Read: ടാറ്റ മണ്‍സൂണ്‍ മെയിന്റെനന്‍സ് ഓഫറുകൾ

മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് ഇനി അഞ്ച് വര്‍ഷ വാറണ്ടി

ടാറ്റ നിരയിലെ ജനപ്രീയ മോഡലുകളായ ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍, ഹെക്‌സ മോഡലുകള്‍ക്കാണ് മൂന്ന് വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ മെയിന്റെനന്‍സ് ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വാഹന വില്‍പ്പനയിലെ മാന്ദ്യം ടാറ്റയെ ബാധിച്ചിരുന്നു.

Most Read: വാഹന വ്യവസായം തകര്‍ച്ചയില്‍; മഹീന്ദ്രയില്‍ നിന്നും പിരിച്ചുവിട്ടത് 1,500 ജീവനക്കാരെ

മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് ഇനി അഞ്ച് വര്‍ഷ വാറണ്ടി

കാറുകള്‍ക്കൊപ്പം തന്നെ ഇരുചക്ര വാഹന വിപണിയിലും വന്‍ തോതിലാണ ഇടിവുണ്ടായത്. ഇതോടെ ഈ മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ ഫാക്ടറികളുടെ പ്രവര്‍ത്തനം ദിവസങ്ങളോളം നിര്‍ത്തി വയ്ക്കാനും ഷിഫ്റ്റുകള്‍ വെട്ടിച്ചുരുക്കാനും കമ്പനികള്‍ നിര്‍ബന്ധിതരായി.

മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് ഇനി അഞ്ച് വര്‍ഷ വാറണ്ടി

വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതോടെ വാഹന നിര്‍മ്മാതാക്കളും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ ഏകദേശം മൂന്നര ലക്ഷത്തോളം ജീവനക്കാരെയാണ് ഏപ്രില്‍ മുതലുള്ള കാലയളവില്‍ പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ഇതുമായി ബന്ധപ്പെട്ട് രംഗത്തെത്തിയത്.

മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് ഇനി അഞ്ച് വര്‍ഷ വാറണ്ടി

ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ഇതുവരെ 1,500 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി അദ്ദേഹം വ്യക്തമാക്കി. ഈ പ്രതിസന്ധി ഇത്തരത്തില്‍ തന്നെ തുടരുകയാണെങ്കില്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നല്‍കുകയും ചെയ്തു.

മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് ഇനി അഞ്ച് വര്‍ഷ വാറണ്ടി

കാറുകളുടെയും ബൈക്കുകളുടെയും നിര്‍മ്മാതാക്കള്‍ 15,000 പേരെയും വാഹനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന രംഗത്ത് നിന്നും ഒരു ലക്ഷം ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. കേന്ദ്ര സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയില്‍ വന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ വാഹന വിപണി നേരിടുന്നതും. ജൂലൈ മാസത്തില്‍ വാഹനങ്ങളുടെ വില്‍പ്പന 18.71 ശതമാനമാണ് ഇടിഞ്ഞത്.

Most Read Articles

Malayalam
English summary
Maruti Suzuki warranty offers on diesel models 5 year 1 lakh kilometres details. Read more in Malayalam.
Story first published: Wednesday, August 21, 2019, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X