XL6 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാരുതി സുസുക്കിയുടെ എംപിവിയായ എര്‍ട്ടിഗയുടെ ക്രോസോവര്‍ മോഡല്‍ XL6 ഈ മാസം 21 ന് വിപണിയിലെത്തും. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയില്‍ നിന്നുമുള്ള ആറ് സീറ്റര്‍ പ്രീമിയം എംപിവിയാണ് XL6.

XL6 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ജനപ്രിയ വാഹനമായ എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയാണ് പുതിയ വാഹനമായ XL6 ന്റെ രൂപകല്‍പ്പന. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന വാഹനത്തിന്റെ ഘടനയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമായി.

XL6 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എര്‍ട്ടിഗയേക്കാള്‍ നീളവും വീതിയും ഉയരവും കൂടുതലാണ് പുതിയ ക്രോസോവറായ വാഹനത്തിന്. XL6 ന്റെ ഘടന ഇങ്ങനെ

XL6 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നീളം: 4,445 mm

വീതി: 1,775 mm

ഉയരം: 1,700 mm

വില്‍ബേസ്:2,740 mm

ടേണിംഗ് റേഡിയസ്: 5.2 meters

XL6 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്റ്റാന്‍ഡേര്‍ഡ് എര്‍ട്ടിഗ എംപിവിയുമായി താരതമ്യം ചെയ്യുമ്പോള്‍ മാരുതി സുസുക്കി XL6 ന് 650 mm നീളവും 40 mm വീതിയും 10 mm ഉയരവും കൂടുതലാണ്. എന്നിരുന്നാലും വീല്‍ബേസും ടേണിംഗ് റേഡിയസും എര്‍ട്ടിഗയിലേതിന് സമാനമാണ്.

XL6 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ എര്‍ട്ടിഗയില്‍ ഉള്‍പ്പെടുത്തിയ ബിഎസ്-VI 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് XL-6 ലും മാരുതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 104 bhp കരുത്തില്‍ 138 Nm torque വാഹനം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്.

XL6 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആദ്യ ഘട്ടത്തില്‍ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്താതെയായിരിക്കും വാഹനം വിപണിയില്‍ എത്തിക്കുക. എന്നാല്‍ പിന്നീട് എത്തുന്ന പതിപ്പുകളില്‍ ഈ ഫീച്ചര്‍ കമ്പനി ഉള്‍പ്പെടുത്തും.

XL6 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡിസൈന്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയില്‍ നിരവധി മാറ്റങ്ങളാണ് കമ്പനി XL6 ല്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്റീറിയറിന്റെയും മുന്‍ ഗ്രില്ലിന്റെയും ചിത്രങ്ങള്‍ മാരുതി പുറത്തുവിട്ടിരുന്നു. വശങ്ങളുടെ ചിത്രങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവന്നേക്കും.

XL6 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നവീകരിച്ച മുന്‍ ഗ്രില്‍, പുതുക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ ഇന്റീരിയറുകള്‍ എല്ലാം വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തി. കൂടാതെ രണ്ടാം നിരയിലെ സീറ്റുകള്‍ ക്യാപ്റ്റന്‍ സീറ്റുകളുടെ രൂപത്തിലാണുള്ളത്. അകത്തളം കറുത്ത നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇവയെല്ലാം വാഹനത്തിന് ഒരു പ്രീമിയം ലുക്ക് സമ്മാനിക്കുന്നു.

More Read: ഹ്യുണ്ടായി കാറുകള്‍ക്ക് ഓഗസ്റ്റിൽ 2 ലക്ഷം രൂപ വരെ വിലക്കുറവ്

XL6 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ ഷോറൂം വഴി മാത്രമായിരിക്കും XL6 ന്റെ വില്‍പ്പന നടത്തുക. ബലേനോ, ഇഗ്നിസ്, എസ്-ക്രോസ് എന്നിവക്കൊപ്പമാണ് വാഹനത്തിന്റെ വില്‍പ്പനയും.

Most Read: 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

XL6 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്രീമിയം എംപിവിക്കായുള്ള ബുക്കിംഗ് കമ്പനി ഉടന്‍ ആരംഭിക്കും. ഈ മാസം വിപണിയില്‍ അവതരിപ്പിച്ചാല്‍ ഉടന്‍ വാഹനത്തിന്റെ വിതരണവും തുടങ്ങും.

Most Read:ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

XL6 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എട്ട് ലക്ഷം രൂപമുതല്‍ 11.50 ലക്ഷം രൂപ വരെ ആയിരിക്കും വാഹനത്തിന്റെ ഷോറൂം വില. ഏഴ് സീറ്റര്‍ എര്‍ട്ടിഗയേക്കാള്‍ 50,000 രൂപ മുതല്‍ 75,000 രൂപ വരെ കൂടുതലായിരിക്കും ഈ ക്രോസോവര്‍ മോഡലിന്.

XL6 ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ ക്രോസോവര്‍ എംപിവി മാരുതി സുസുക്കിയുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. എര്‍ട്ടിഗയുടെ എതിരാളികളായ മഹീന്ദ്ര മറാസോ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയാണ് XL6 ന്റെയും എതിരാളികള്‍.

Most Read Articles

Malayalam
English summary
Maruti Suzuki XL6 Dimensions Leaked. Read more Malayalam.
Story first published: Monday, August 5, 2019, 19:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X