ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഡീസൽ വാഹന ശ്രേണി പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിച്ചു വരികയാണ്. എന്നാൽ ഒരു ഡീസൽ മോഡലും ഏപ്രിൽ ഒന്നിനു മുമ്പായി വിൽപ്പനയ്‌ക്കെത്തിക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

പക്ഷേ ഡീസൽ വാഹന വിഭാഗത്തിൽ നിന്നും പൂർണമായും പിൻമാറാൻ കമ്പനി തയ്യാറായിട്ടുമില്ല എന്നത് രസകരമാണ്. തങ്ങളുടെ ശ്രേണിയിലേക്ക് ബി‌എസ്-VI ഡീസൽ എഞ്ചിൻ അവതരിപ്പിക്കാൻ കമ്പനി ഒരു വർഷമോ അതിൽ കൂടുതലോ എടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

എങ്കിലും 2020 സാമ്പത്തിക വർഷത്തിൽ ഒരു ഡീസൽ യൂണിറ്റ് മാത്രം പുറത്തിറക്കാനും മാരുതി പദ്ധതിയിടുന്നുണ്ട്. അതിനുശേഷം വിപണിയിൽ നിന്നും ലഭിക്കുന്ന പ്രതികരണത്തിന് അനുസരിച്ചായിരിക്കും കമ്പനി മറ്റ് മോഡലുകൾ വിപണിയിലെത്തിക്കുക.

ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

നിലവിൽ മാരുതി സുസുക്കിക്ക് മൂന്ന് ഡീസൽ എഞ്ചിനുകളാണുള്ളത്. ആദ്യത്തേത് 2015-ൽ അവതരിപ്പിച്ച സുസുക്കി വികസിപ്പിച്ച E08A 0.8L രണ്ട് സിലിണ്ടർ യൂണിറ്റാണ്. അതോടൊപ്പം D13A 1.3L നാല് സിലിണ്ടർ യൂണിറ്റും ഉണ്ട്. ഇത് ഫിയറ്റ്-ജിഎം സഹകരിച്ച് വികസിപ്പിക്കുകയും ഫിയറ്റ് തിരികെ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുകയും ചെയ്തു.

ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

2003-ൽ ഇതിനെ ആന്തരികമായി SDE (സ്മോൾ ഡിസൈൻ എഞ്ചിൻ) എന്ന് വിളിക്കുന്നു. ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ ഏറ്റവും വലിയ ഡീസൽ എഞ്ചിൻ ഈ വർഷം ആദ്യം അവതരിപ്പിച്ച സുസുക്കി വികസിപ്പിച്ച ഇ E15A 1.5 ലിറ്റർ നാല് സിലിണ്ടർ യൂണിറ്റാണ്.

ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

ഈ മൂന്ന് ഡീസൽ എഞ്ചിനുകളിൽ, E15A 1.5L ഡീസൽ എഞ്ചിൻ മാത്രമാകും കമ്പനി ബിഎസ്-VI-ലേക്ക് പരിഷ്ക്കരിക്കുകയുള്ളൂ. അതിനാൽ, ഭാവിയിൽ അവതരിപ്പിക്കുന്ന സബ് -4 മീറ്റർ മോഡലുകളിൽ ഭൂരിഭാഗവും പെട്രോൾ എഞ്ചിനുകൾ അല്ലെങ്കിൽ പെട്രോൾ-സി‌എൻ‌ജി എഞ്ചിനുകൾ ഉപയോഗിച്ചാകും വിപണിയിൽ എത്തും.

ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

ചെറിയ ഡീസൽ എഞ്ചിനുകൾ നിർത്തലാക്കിയതിലൂടെ ഉണ്ടായ വിൽപ്പനയിലെ ഇടിവ് നികത്താൻ മാരുതി സുസുക്കി അതിന്റെ സബ്-4 മീറ്റർ മോഡലുകൾക്കായി പെട്രോൾ-സിഎൻജി എഞ്ചിനുകളെ ആശ്രയിക്കുന്നത് വർധിപ്പിക്കും. കൂടാതെ മാരുതി ബലേനോയ്ക്ക് പുറമെ കൂടുതൽ ചെറിയ മോഡലുകളിലും 12V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും കമ്പനി വാഗ്ദാനം ചെയ്തേക്കാം.

Most Read: സിയാസ്, എർട്ടിഗ, എസ്-ക്രോസ് മോഡലുകൾക്ക് 1.5 ബിഎസ് VI ഡീസൽ എഞ്ചിൻ നൽകാനൊരുങ്ങി മാരുതി

ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

2021-ൽ ബി‌എസ്-VI E15A 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കുന്ന ആദ്യത്തെ മോഡലാകാം മാരുതി എർട്ടിഗ. ഈ മോഡലിന്റെ ഇന്ത്യൻ നിരത്തിലെ പരീക്ഷണയോട്ടം കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിട്ടണ്ട്. ഇതോടൊപ്പം മാരുതി സുസുക്കി ഒരു പൂർണ ഹൈബ്രിഡ് പവർട്രെയിനും വികസിപ്പിക്കുന്നു.

Most Read: 2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ

ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

എന്നാൽ അതും മാരുതി സിയാസ്, മാരുതി എർട്ടിഗ, മാരുതി എസ്-ക്രോസ് തുടങ്ങിയ വിലയേറിയ മോഡലുകളിൽ മാത്രമായിരിക്കും ഇടംപിടിക്കുക.

Most Read: ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റ്‌

ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോർസ്, ഹോണ്ട എന്നിവയുൾപ്പെടെ മാരുതി സുസുക്കിയുടെ വിപണിയിലെ പ്രമുഖ എതിരാളി ബ്രാൻഡുകളെല്ലാം തങ്ങളുടെ ഡീസൽ ശ്രേണി ബിഎസ്-VI നിലവാരത്തിലേക്ക് നവീകരിച്ചു കൊണ്ടിരിക്കുകയാണ്.

ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

ഫോക്‌സ്‌വാഗനും സ്‌കോഡയും ബി‌എസ്-VI ഡീസൽ എഞ്ചിൻ മോഡലുകൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചപ്പോൾ റെനോയും നിസാനും ഇതുവരെ ഡീസൽ യൂണിറ്റുകളുടെ പരിഷ്ക്കരിച്ച മോഡലുകളെ വിപണിയിൽ എത്തിക്കുന്നതിനെ കുറിച്ച് തീരുമാനത്തിലെത്തിയിട്ടില്ല.

ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

കഴിഞ്ഞ സാമ്പത്തിക വർഷം മാരുതി സുസുക്കി 500,000 ഡീസൽ വാഹനങ്ങൾ വിറ്റഴിച്ചു. ഈ കണക്കുകൾ ഈ സാമ്പത്തിക വർഷത്തിൽ പകുതിയോളം കുറയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അടുത്ത ദശകത്തിന്റെ തുടക്കത്തിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ വീണ്ടും അവതരിപ്പിക്കുന്നതോടെ വിൽപ്പന വീണ്ടും കൂടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti to launch BS-VI diesel models in 2021. Read more Malayalam
Story first published: Saturday, December 14, 2019, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X