ഗ്ലാന്‍സാ വില്‍പ്പനയില്‍ അവകാശം പറഞ്ഞ് മാരുതി, പറ്റില്ലെന്ന് ടൊയോട്ട — തുടക്കത്തിലേ കല്ലുകടി

പുതിയ കൂട്ടുകെട്ടില്‍ നിന്നും ആദ്യ കാര്‍, ഗ്ലാന്‍സ പുറത്തിറങ്ങാന്‍ പോകുന്നതേയുള്ളൂ. എന്നാല്‍ അതിനു മുന്‍പേ മാരുതി സുസുക്കിയും ടൊയോട്ടയും തമ്മില്‍ പുതിയ കാറിനെ ചൊല്ലി തര്‍ക്കം തുടങ്ങി. ടൊയോട്ട ലേബലില്‍ പുറത്തിറങ്ങുന്ന ഗ്ലാന്‍സ യൂണിറ്റുകളുടെ വില്‍പ്പന ആരുടെ അക്കൗണ്ടില്‍ രേഖപ്പെടുത്തുമെന്നതാണ് ഇപ്പോഴത്തെ വിഷയം.

ഗ്ലാന്‍സാ വില്‍പ്പനയില്‍ അവകാശം പറഞ്ഞ് മാരുതി, പറ്റില്ലെന്ന് ടൊയോട്ട — തുടക്കത്തിലെ കല്ലുകടി

ടൊയോട്ടയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന ഗ്ലാന്‍സ യൂണിറ്റുകള്‍ തങ്ങളുടെ വില്‍പ്പന കണക്കുകളില്‍പ്പെടുത്തുമെന്ന് മാരുതി പറയുന്നു. എന്നാല്‍ ഇതു സാധ്യമല്ല; ഗ്ലാന്‍സ യൂണിറ്റുകളുടെ വില്‍പ്പന സ്വന്തം പേരില്‍ വേണമെന്നാണ് ടൊയോട്ടയുടെ ആവശ്യം. ഇരു കമ്പനികളും തമ്മിലെ ധാരണ പ്രകാരം ആദ്യഘട്ടത്തില്‍ സുസുക്കി മോട്ടോര്‍ ഇന്ത്യയ്ക്ക് കീഴിലുള്ള ഗുജറാത്ത് ശാലയില്‍ നിന്നാണ് ഗ്ലാന്‍സ യൂണിറ്റുകള്‍ പുറത്തിറങ്ങുക.

Most Read: ടൊയോട്ടയുടെ ആഢംബരം പകർത്തി ഫോഴ്സ് ടെംപോ ട്രാവലർ — വീഡിയോ

ഗ്ലാന്‍സാ വില്‍പ്പനയില്‍ അവകാശം പറഞ്ഞ് മാരുതി, പറ്റില്ലെന്ന് ടൊയോട്ട — തുടക്കത്തിലെ കല്ലുകടി

ഇതേസമയം, ഗുജറാത്ത് ശാല മാരുതി സുസുക്കി ഇന്ത്യയുടെ നിയന്ത്രണത്തിലല്ല. മാരുതി സുസുക്കിയില്‍ നിന്നും സ്വതന്ത്രമായാണ് സുസുക്കി മോട്ടോര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം. സുസുക്കി മോട്ടോര്‍ ഇന്ത്യ ബലെനോ യൂണിറ്റുകള്‍ നിര്‍മ്മിച്ചു മാരുതിക്ക് വില്‍ക്കുന്നു. ഇതേ ബലെനോ യൂണിറ്റുകളാണ് രാജ്യമെങ്ങുമുള്ള ഡീലര്‍മാര്‍ക്ക് മാരുതി വിതരണം ചെയ്യുന്നത്. ഗ്ലാന്‍സയുടെ കാര്യത്തിലും സമാനമായ നടപടി സുസുക്കി മോട്ടോര്‍ ഇന്ത്യ സ്വീകരിക്കും.

ഗ്ലാന്‍സാ വില്‍പ്പനയില്‍ അവകാശം പറഞ്ഞ് മാരുതി, പറ്റില്ലെന്ന് ടൊയോട്ട — തുടക്കത്തിലെ കല്ലുകടി

അതായത് ഗ്ലാന്‍സ യൂണിറ്റുകള്‍ നിര്‍മ്മിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന് സുസുക്കി മോട്ടോര്‍ ഇന്ത്യ വില്‍ക്കും. പറഞ്ഞുവരുമ്പോള്‍ ടൊയോട്ടയുടെ പേരിലാണ് ഗ്ലാന്‍സ യൂണിറ്റുകളുടെ വില്‍പ്പന കുറിക്കപ്പെടേണ്ടത്. എന്നാല്‍ മാരുതി ഇതിനെതിരാണ്. ടൊയോട്ടയ്ക്കായി നിര്‍മ്മിച്ചു കൈമാറുന്ന കാറുകള്‍ തങ്ങളുടെ കണക്കിലാണ് പെടേണ്ടത്. പ്രതിമാസ വില്‍പ്പന കണക്കുകളില്‍ ഗ്ലാന്‍സ യൂണിറ്റുകളെയും ഉള്‍പ്പെടുത്തുമെന്ന് ബിസിനസ്സ് ലൈനിനോട് മാരുതി സുസുക്കി ചെയര്‍മാന്‍ പറഞ്ഞു.

ഗ്ലാന്‍സാ വില്‍പ്പനയില്‍ അവകാശം പറഞ്ഞ് മാരുതി, പറ്റില്ലെന്ന് ടൊയോട്ട — തുടക്കത്തിലെ കല്ലുകടി

വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാമിന് നല്‍കുന്ന മൊത്ത വില്‍പ്പന റിപ്പോര്‍ട്ടില്‍ ടൊയോട്ടയ്ക്ക് കൈമാറുന്ന കാറുകളുടെ എണ്ണം കൂടി കുറിക്കുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ വ്യക്തമാക്കി. എന്നാല്‍ തൊട്ടുപിന്നാലെ മാരുതിയുടെ തീരുമാനത്തിനെതിരെ ടൊയോട്ട അതൃപ്തി അറിയിച്ചു.

Most Read: നീരവ് മോദിയുടെ 12 കാറുകൾ വിറ്റപ്പോൾ സർക്കാരിന് കിട്ടിയത് 3.28 കോടി രൂപ

ഗ്ലാന്‍സാ വില്‍പ്പനയില്‍ അവകാശം പറഞ്ഞ് മാരുതി, പറ്റില്ലെന്ന് ടൊയോട്ട — തുടക്കത്തിലെ കല്ലുകടി

ഗ്ലാന്‍സ യൂണിറ്റുകളുടെ വില്‍പ്പനയെണ്ണാന്‍ മാരുതിക്ക് അവകാശമില്ല. ഗ്ലാന്‍സ യൂണിറ്റുകളുടെ വില്‍പ്പന കമ്പനി സ്വന്തം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തും. ടൊയോട്ടയും നിലപാടറിയിച്ചു. പുതിയ ഗ്ലാന്‍സ ഹാച്ച്ബാക്ക് വില്‍പ്പനയ്ക്ക് വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ കല്ലുകടി. ജൂണ്‍ ആറിന് ടൊയോട്ട ഗ്ലാന്‍സ വില്‍പ്പനയ്ക്ക് അണിനിരക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗ്ലാന്‍സാ വില്‍പ്പനയില്‍ അവകാശം പറഞ്ഞ് മാരുതി, പറ്റില്ലെന്ന് ടൊയോട്ട — തുടക്കത്തിലെ കല്ലുകടി

വിപണിയില്‍ മാരുതി ബലെനോയെക്കാള്‍ ഉയര്‍ന്ന വിലയിലായിരിക്കും ടൊയോട്ട ഗ്ലാന്‍സ തലയുയര്‍ത്തുക. ആദ്യഘട്ടത്തില്‍ സുസുക്കി മോട്ടോര്‍ ഇന്ത്യ ടൊയോട്ടയ്ക്കായി ഗ്ലാന്‍സ യൂണിറ്റുകള്‍ നിര്‍മ്മിച്ചു നല്‍കും. പ്രാദേശിക സമാഹരണം ഉറപ്പാക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരുവിന് സമീപമുള്ള ബിഡാദി ശാലയില്‍ ഗ്ലാന്‍സ ഉത്പാദനം തുടങ്ങാനുള്ള നടപടിയിലാണ് ടൊയോട്ട.

Source: Business Line

Most Read Articles

Malayalam
English summary
Maruti And Toyota Started Dispute Over The Glanza Sales. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X