ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടില്‍ വിറ്റാര ബ്രെസ്സ

ഇന്ത്യന്‍ വിപണിയില്‍ മികച്ച വില്‍പ്പനയുള്ള കോമ്പാക്റ്റ് എസ്‌യുവികളിലൊന്നാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ്സ. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് മഹീന്ദ്ര XUV300 വിപണിയിലെത്തിയതോടെ എസ്‌യുവി വിപണിയിലെ മത്സരം കൂടുതല്‍ കനത്തിരിക്കുകയാണ്. വിപണിയില്‍ ബ്രെസ്സയുടെ മികച്ച വില്‍പ്പന തുടരാന്‍ ഉപഭോക്താക്കള്‍ക്കായി ഒരുപിടി ഓഫറുകളും ഡിസ്‌ക്കൗണ്ടുകളുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ മാരുതി.

ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടില്‍ വിറ്റാര ബ്രെസ്സ

ശ്രേണിയില്‍ വിറ്റാര ബ്രെസ്സയുടെ എതിരാളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹീന്ദ്ര XUV300 വിപണിയിലെത്തിയതിന് തൊട്ട് പിന്നാലെയാണ് മാരുതി ഈ ഓഫറുകള്‍ പ്രഖ്യാപിച്ചത്. ആകെ 45,000 രൂപയുടെ ഡിസ്‌കൗണ്ടാണ് വിറ്റാര ബ്രെസ്സയ്ക്ക് ലഭിക്കുന്നത്.

ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടില്‍ വിറ്റാര ബ്രെസ്സ

ഇതില്‍ 15,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടും 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌ക്കൗണ്ടും ഉള്‍പ്പെടുന്നു. 7.86 ലക്ഷം രൂപയാണ് മാരുതി വിറ്റാര ബ്രെസ്സയുടെ പ്രാരംഭ മോഡലിന് വില. നിലവില്‍ നാല് വകഭേദങ്ങളിലാണ് വിറ്റാര ബ്രെസ്സ ലഭ്യമാവുന്നത്. LDi, VDi, ZDi, ZDi പ്ലസ് എന്നിവയാണീ വകഭേദങ്ങള്‍. പോയ മാസം ഈ കോമ്പാക്റ്റ് എസ്‌യുവിയുടെ 13,172 യൂണിറ്റാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ കമ്പനി വിറ്റത് 11,785 യൂണിറ്റായിരുന്നു. ഇത് കൊണ്ട് തന്നെ 12 ശതാനം അധിക വളര്‍ച്ചയാണ് ഇയര്‍ - ഓണ്‍ - ഇയര്‍ വില്‍പ്പനയില്‍ കമ്പനി കുറിച്ചത്.

ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടില്‍ വിറ്റാര ബ്രെസ്സ

വിറ്റാര ബ്രെസ്സ ജനപ്രീതി ആകര്‍ഷിക്കുന്നതിലെ പ്രധാന ഘടകം ഈ എസ്‌യുവിയുടെ ഡിസൈന്‍ ശൈലി തന്നെയാണ്. ബ്രെസ്സയുടെ ഉയര്‍ന്ന മോഡലില്‍ ഒട്ടനവധി മികച്ച ഫീച്ചറുകളുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോട് കൂടിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുതമായി നിയന്ത്രിക്കാവുന്ന എക്‌സ്റ്റീരിയര്‍ മിററുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, സെന്‍സറുകളോട് കൂടിയ പിന്‍ പാര്‍ക്കിംഗ് ക്യാമറ, കൂള്ഡ് ഗ്ലവ് ബോക്‌സ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടില്‍ വിറ്റാര ബ്രെസ്സ

ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഹൈ സ്പീഡ് അലര്‍ട്ട് സംവിധാനം എന്നിവയാണ് സുരക്ഷ സജ്ജീകരണങ്ങള്‍. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മാരുതി ബ്രെസ്സയ്ക്ക് കരുത്ത് പകരുന്നത്.

ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടില്‍ വിറ്റാര ബ്രെസ്സ

ഇത് 4,000 rpm -ല്‍ 89 bhp കരുത്തും 1,750 rpm -ല്‍ 200 Nm torque ഉം പരമാവധി കുറിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, AMT ഗിയര്‍ബോക്‌സ് എന്നിവയില്‍ ഈ എസ്‌യുവി ലഭ്യമാവും.

Source: GaadiWaadi

Most Read Articles

Malayalam
English summary
attractive discount for maruti vitara brezza: read in malayalam
Story first published: Saturday, February 16, 2019, 13:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X