ഹ്യുണ്ടായി വെന്യുവിന്റെ കടന്നാക്രമണം തടുക്കാന്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്ക് അഞ്ച് വര്‍ഷ വാറന്റി

കോമ്പാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസ്സയ്ക്ക് അഞ്ചു വര്‍ഷ സമഗ്ര വാറന്റി നല്‍കാനൊരുങ്ങുകയാണ് നിർമ്മാതാക്കൾ. അധിക ചിലവുകള്‍ ഒന്നും തന്നെയില്ലാതെയാണ് മാരുതി ഈ അഞ്ച് വര്‍ഷ ഓഫര്‍ നല്‍കുന്നത്.

ഹ്യുണ്ടായി വെന്യുവിന്റെ കടന്നാക്രമണം തടുക്കാന്‍ വിറ്റാര ബ്രെസ്സയ്ക്ക് അഞ്ച് വര്‍ഷ വാറന്റി നൽകാൻ മാരുതി

നിലവില്‍ രണ്ട് വര്‍ഷം, 40,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയാണ് നിര്‍മ്മാതാക്കള്‍ വാഹനത്തിന് നല്‍കുന്നത്. എന്നാല്‍ ഈ വാറന്റിക്കു പുറമേ അഞ്ച് വര്‍ഷം, 1,00,000 കിലോമീറ്റര്‍ അധിക വാറന്റിയാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. വിപണിയില്‍ ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവയില്‍ നിന്നു നേരിടുന്ന കടുത്ത മത്സരം നേരിടാനുള്ള കമ്പനിയുടെ ഒരു തന്ത്രമാവാം ഇത്.

ഹ്യുണ്ടായി വെന്യുവിന്റെ കടന്നാക്രമണം തടുക്കാന്‍ വിറ്റാര ബ്രെസ്സയ്ക്ക് അഞ്ച് വര്‍ഷ വാറന്റി നൽകാൻ മാരുതി

കഴിഞ്ഞ കുറച്ച് നാളുകളായി വിറ്റാര ബ്രെസ്സയുടെ വില്‍പ്പന കുത്തനെയുള്ള ഇടിവ് അനുഭവപ്പെടുകയാണ്. പ്രതിമാസം 15,000 യൂണിറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 8,800 യൂണിറ്റുകള്‍ മാത്രമാണ് വിറ്റുവരവുള്ളത്.

ഹ്യുണ്ടായി വെന്യുവിന്റെ കടന്നാക്രമണം തടുക്കാന്‍ വിറ്റാര ബ്രെസ്സയ്ക്ക് അഞ്ച് വര്‍ഷ വാറന്റി നൽകാൻ മാരുതി

നിലവില്‍ ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോണ്‍ എന്നിയുടെ വരവോടെ മത്സരം മുറുകിയ കോമ്പാക്ട് എസ്‌യുവി വിഭാഗത്തില്‍ കടുത്ത പോരാട്ടമാണ് മാരുതി വിറ്റാര ബ്രെസ്സ നേരിടുന്നത്.

ഹ്യുണ്ടായി വെന്യുവിന്റെ കടന്നാക്രമണം തടുക്കാന്‍ വിറ്റാര ബ്രെസ്സയ്ക്ക് അഞ്ച് വര്‍ഷ വാറന്റി നൽകാൻ മാരുതി

പ്രതിമാസ വില്‍പ്പനയില്‍ വളരെ കുറച്ച് യൂണിറ്റുകളുടെ എണ്ണത്തിലാണ് ബ്രെസ്സ് ഇപ്പോഴും ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ഹ്യുണ്ടായി വെന്യുവാണ് നിലവില്‍ വിപണിയില്‍ ബ്രെസ്സയുടെ പ്രധാന എതിരാളി. കഴിഞ്ഞ മാസം പുറത്തിറങ്ങിയ വെന്യു വില്‍പ്പനയില്‍ ബ്രെസ്സയുടെ തൊട്ടു പിന്നാലെയാണ്. ഒരു മാസത്തിനുള്ളില്‍ 45,000 ബുക്കിങ്ങുകളും നിലവില്‍ വെന്യു നേടിക്കഴിഞ്ഞു.

ഹ്യുണ്ടായി വെന്യുവിന്റെ കടന്നാക്രമണം തടുക്കാന്‍ വിറ്റാര ബ്രെസ്സയ്ക്ക് അഞ്ച് വര്‍ഷ വാറന്റി നൽകാൻ മാരുതി

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

വിറ്റാര ബ്രെസ്സയ്ക്കു പുതിയ പെട്രോള്‍ എഞ്ചിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് മാരുതി. ഈ വര്‍ഷം അവസാനത്തോടെ ബ്രെസ്സയുടെ പെട്രോള്‍ പതിപ്പ് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. മാരുതി സിയാസില്‍ നിന്നുമാവും ബ്രെസ്സയുടെ പെട്രോള്‍ എഞ്ചിന്‍ കടമെടുക്കുന്നത്.

ഹ്യുണ്ടായി വെന്യുവിന്റെ കടന്നാക്രമണം തടുക്കാന്‍ വിറ്റാര ബ്രെസ്സയ്ക്ക് അഞ്ച് വര്‍ഷ വാറന്റി നൽകാൻ മാരുതി

SHVS സാങ്കേതികവിദ്യയുള്ള 1.5 ലിറ്റര്‍ നാല് സിലണ്ടര്‍ എഞ്ചിനാവും വാഹനത്തിന് ലഭിക്കുന്നത്. 105 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവുന്ന എഞ്ചിനാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാവും വാഹനത്തില്‍ വരുന്നത്.

ഹ്യുണ്ടായി വെന്യുവിന്റെ കടന്നാക്രമണം തടുക്കാന്‍ വിറ്റാര ബ്രെസ്സയ്ക്ക് അഞ്ച് വര്‍ഷ വാറന്റി നൽകാൻ മാരുതി

ബ്രെസ്സയുടെ പുതിയ ഫെയ്‌സ് ലിഫ്റ്റ്പതിപ്പില്‍ സണ്‍റൂഫും വശങ്ങളില്‍ എയര്‍ബാഗുകളും നിര്‍മ്മാതാക്കല്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതേപ്പറ്റി നിലവില്‍ ഔദ്യോഗിക പ്രഖൃാപനമൊന്നും മാരുതി നടത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Maruti Suzuki Vitara Brezza Gets Five-Year Warranty — Aims To Beat Hyundai Venue & Mahindra XUV300. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X