വിറ്റാര ബ്രെസ്സയുടെ പെട്രോൾ വകഭേദത്തിന്റെ ഉത്പാദനം ആരംഭിച്ച് മാരുതി

കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും കൂടുതൽ വിൽപ്പന നേടിയിരുന്ന വിറ്റാര ബ്രെസ്സയുടെ പെട്രോൾ മോഡലിന്റെ വികസനത്തിലാണ് മാരുതി സുസുക്കി. പുതിയ മോഡലുകളുടെ വരവോടെ പ്രതാപം നഷ്ടപ്പെട്ട ബ്രെസ്സയുടെ വിപണി തിരിച്ചു പിടിക്കുകയാണ് പെട്രോൾ വകഭേദം വിപണിയിലെത്തിക്കുന്നതിലൂടെ കമ്പനി ലക്ഷ്യമാക്കുന്നത്.

വിറ്റാര ബ്രെസ്സയുടെ പെട്രോൾ വകഭേദത്തിന്റെ ഉത്പാദനം ആരംഭിച്ച് മാരുതി

2020 മാർച്ചോടെ ബ്രെസ്സ കോംപാക്ട് എസ്‌യുവിയുടെ ഡീസൽ പതിപ്പിനെ മാരുതി വിപണിയിൽ നിന്നും പിൻവലിച്ചേക്കും. അതോടൊപ്പം ബിഎസ്-VI പെട്രോൾ വകഭേദത്തെയും കമ്പനി അവതരിപ്പിക്കും. ബിഎസ്-VI വിറ്റാര ബ്രെസ്സ പ്രെട്രോളിന്റെ ഉത്പാദനം മാരുതി ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

വിറ്റാര ബ്രെസ്സയുടെ പെട്രോൾ വകഭേദത്തിന്റെ ഉത്പാദനം ആരംഭിച്ച് മാരുതി

നിർമ്മാണം ആരംഭിക്കുന്നതിനു മുന്നോടിയായി വിറ്റാര ബ്രെസ്സ പെട്രോൾ പതിപ്പിനെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങൾ അടുത്തകാലത്ത് പുറത്ത് വന്നിരുന്നു. 2020 ന്റെ തുടക്കത്തിൽ അല്ലെങ്കിൽ മാർച്ചിൽ വാഹനത്തെ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിറ്റാര ബ്രെസ്സയുടെ പെട്രോൾ വകഭേദത്തിന്റെ ഉത്പാദനം ആരംഭിച്ച് മാരുതി

മാരുതി സുസുക്കിയുടെ പ്രീമിയം സെഡാനായ സിയാസിലും ജനപ്രിയ എംപിവി വാഹനമായ എർട്ടിഗയിലും ഉപയോഗിക്കുന്ന അതേ K15 1.5 ലിറ്റർ SHVS നാല് സിലിണ്ടർ യൂണിറ്റ് തന്നെയാകും പുതിയ 2020 ബ്രെസ്സയ്ക്കും കരുത്തേകുക. ഇത് പരമാവധി 104.7 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കും.

വിറ്റാര ബ്രെസ്സയുടെ പെട്രോൾ വകഭേദത്തിന്റെ ഉത്പാദനം ആരംഭിച്ച് മാരുതി

അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളാണ് എര്‍ട്ടിഗയിലും, സിയാസിലും നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ബ്രെസ്സയിലും ഇതേ ഗിയർ ഓപ്ഷനുകളാകും മാരുതി ഉൾപ്പെടുത്തുക.

വിറ്റാര ബ്രെസ്സയുടെ പെട്രോൾ വകഭേദത്തിന്റെ ഉത്പാദനം ആരംഭിച്ച് മാരുതി

വിറ്റാര ബ്രെസ്സ അതിന്റെ ശ്രേണിലെ ഏറ്റവും മികച്ച വാഹനം തന്നെയാണ്. പെട്രോൾ ഓപ്ഷനുകളുടെ അഭാവം മോഡലിന്റെ വിൽപ്പനയെ സമീപകാലത്ത് തീർച്ചയായും ബാധിച്ചിട്ടുണ്ട്. പെട്രോൾ ഓപ്ഷൻ ഇല്ലാതിരുന്നിട്ടും പ്രതിമാസം 10,000 യൂണിറ്റ് വിൽപ്പനയാണ് എസ്‌യുവി നേടിയിരുന്നതെന്നും ശ്രദ്ധേയമാണ്.

വിറ്റാര ബ്രെസ്സയുടെ പെട്രോൾ വകഭേദത്തിന്റെ ഉത്പാദനം ആരംഭിച്ച് മാരുതി

പുതിയ പെട്രോൾ എഞ്ചിന് പുറമെ, മൊത്തത്തിലുള്ള പാക്കേജിനെ മത്സരാധിഷ്ഠിതവും പുതുമയുള്ളതുമാക്കി നിലനിർത്താൻ വിറ്റാര ബ്രെസ്സയ്ക്ക് ആവശ്യമുള്ള ഡിസൈൻ മാറ്റങ്ങളും ലഭിക്കും. മിഡ്-സൈക്കിൾ പരിഷ്ക്കരണത്തോടൊപ്പം, ഇത് വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകൾക്കായി പുതിയ ഹൗസിംഗ്‌പായ്ക്ക് ചെയ്യുന്ന ഒരു പുനക്രമീകരിച്ച ബമ്പറും ലഭിക്കുമെന്ന് സ്പൈ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നു.

വിറ്റാര ബ്രെസ്സയുടെ പെട്രോൾ വകഭേദത്തിന്റെ ഉത്പാദനം ആരംഭിച്ച് മാരുതി

പ്രൊജക്ടർ ഹെഡ്‌ലാമ്പുകളിൽ ഇപ്പോൾ എൽഇഡി ഡിആർഎല്ലുകളും ഫ്രണ്ട് ഗ്രില്ലിന് അല്പം ട്വീക്ക് ചെയ്ത ഡിസൈനും ഉണ്ടായിരിക്കും. പിൻഭാഗത്ത്, മുമ്പ് കണ്ട എൽഇഡി ടെയിൽ ലാമ്പുകൾ, ഉയർന്ന സെറ്റ് സ്റ്റോപ്പ് ലാമ്പുകൾ, ക്രോം ബൂട്ട് ആപ്ലിക്ക് എന്നിവ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലിലും തുടരും. മൊത്തത്തിൽ, വിറ്റാര ബ്രെസ്സയുടെ ബോഡി ശൈലിയിൽ മാറ്റമില്ലെന്ന് തന്നെ പറയാം.

വിറ്റാര ബ്രെസ്സയുടെ പെട്രോൾ വകഭേദത്തിന്റെ ഉത്പാദനം ആരംഭിച്ച് മാരുതി

കിയ സെൽറ്റോസ്, ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര X300 എന്നിവയാണ് മാരുതി വിറ്റാര ബ്രെസ്സയുടെ വിപണിയിലെ എതിരാളികൾ.

Source: Gaadiwaadi

Most Read Articles

Malayalam
English summary
Maruti Vitara Brezza petrol production started. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X