Just In
- 38 min ago
റാപ്പിഡ് സിഎൻജി ഉടൻ ഇന്ത്യയിലേക്ക്; സ്ഥിരീകരണവുമായി സാക് ഹോളിസ്
- 1 hr ago
എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി
- 1 hr ago
2021 നോട്ട് e-പവർ ഹാച്ച്ബാക്ക് വിപണിയിലെത്തിച്ച് നിസാൻ
- 2 hrs ago
വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച
Don't Miss
- Movies
പരസ്പരം നോമിനേറ്റ് ചെയ്ത് മണിക്കുട്ടനും ഫിറോസും; ട്വിസ്റ്റുകള്‍ നിറച്ച് നോമിനേഷനുകള്‍
- News
കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കണായി സഞ്ജു സാംസൺ: ഇ ശ്രീധരനെ ഒഴിവാക്കി; ഫോട്ടോ നീക്കം ചെയ്യാൻ നിർദേശം
- Lifestyle
സാന്‍ഡീസ് ക്രാഫ്റ്റ് വേള്‍ഡ്; ഇഷ്ടങ്ങള്‍ റെക്കോര്‍ഡ് ആക്കി സന്ധ്യ
- Sports
IND vs ENG: ടി20 പരമ്പരക്ക് ആര്‍ച്ചറില്ല, ഐപിഎല്ലും നഷ്ടമായേക്കും, രാജസ്ഥാന് ചങ്കിടിപ്പ്
- Finance
ഏഴാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല; ക്രൂഡ് വില 70 ഡോളര്‍ കടന്നു
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബ്രെസ്സ, എസ്-ക്രോസ്സ് ബിഎസ് VI മോഡലുകൾ 2020 മാർച്ചിനു മുമ്പ് പുറത്തിറക്കുമെന്ന് മാരുതി
നിലവിൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന 1.3 ലിറ്റർ ഫിയറ്റ് മൾട്ടിജെറ്റ് ഡീസൽ എഞ്ചിൻ ഭാരത് സ്റ്റേജ് VI (ബിഎസ് VI) മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ബ്രെസ സബ് -4 മീറ്റർ കോംപാക്റ്റ് എസ്യുവി, എസ്-ക്രോസ് ക്രോസ്ഓവർ എന്നിവയുടെ ഡീസൽ പതിപ്പുകളുടെ ഉത്പാദനം മാരുതി സുസുക്കി ഉടൻ നിർത്തും.

ബ്രെസയുടെയും എസ്-ക്രോസിന്റെയും ഡീസൽ പതിപ്പുകൾക്ക് പകരം ബിഎസ് VI കംപ്ലയിന്റ് പെട്രോൾ മോഡലുകൾ മാരുതി വിപണിയിലെത്തിക്കും.

ഇരു മോഡലുകളുടേയും ബിഎസ് VI പെട്രോൾ പതിപ്പുകൾ 2020 ഏപ്രിൽ 1 ബിഎസ് VI സമയപരിധിക്ക് മുമ്പേ ജനുവരിക്കും മാർച്ചിനും ഇടയിൽ ഇന്ത്യയിൽ പുറത്തിറക്കപുമെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ അറിയിച്ചു.

ബ്രെസ്സയുടെയും എസ്-ക്രോസിന്റെയും ബിഎസ്-VI സ്റ്റാൻഡേർഡ് പെട്രോൾ പതിപ്പ് കമ്പനി ഉടൻ വിപണിയിലെത്തിക്കും. പുതിയ മലിനീകരണ നിരോധന മാനദണ്ഡങ്ങൾ 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്നതിനാൽ, ഈ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ (ജനുവരി-മാർച്ച്) ബിഎസ്-VI പെട്രോൾ ബ്രെസ്സയും എസ് ക്രോസും അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ, മാരുതി സുസുക്കി ബിഎസ് VI കംപ്ലയിന്റ് പെട്രോൾ എഞ്ചിൻ കാറുകൾ വിൽക്കുന്നുണ്ട്, എന്നാൽ വാഹന നിർമാതാക്കൾക്ക് കർശനമായ ബിഎസ് VI മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു ഡീസൽ എഞ്ചിൻ പോലുമില്ല.

അതിനാൽ, 2020 ഏപ്രിലിൽ ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കൾ സിയാസ്, എർട്ടിഗ എന്നിവയുൾപ്പെടെ എല്ലാ ഡീസൽ എഞ്ചിൻ മോഡലുകളും നിർത്തലാക്കും.

നിലവിൽ, ആൾട്ടോ 800, വാഗൺആർ, എസ്-പ്രസ്സോ, സ്വിഫ്റ്റ്, ഡിസൈർ, ബലേനോ, എർട്ടിഗ, XL-6 എന്നിവ ഇതിനകം ബിഎസ് VI കംപ്ലയിന്റ് പെട്രോൾ എഞ്ചിനുകളിൽ ലഭ്യമാണ്.

കഴിഞ്ഞ ഏഴ് മാസത്തിനിടെ മാരുതി ഇതിനകം 3 ലക്ഷത്തിലധികം ബിഎസ് VI പെട്രോൾ കാറുകൾ ഇന്ത്യയിൽ വിറ്റു. 2020 ഏപ്രിലിനുമുമ്പ്, മാരുതി സുസുക്കി വിൽക്കുന്ന ഓരോ കാറും ബിഎസ് VI ചട്ടങ്ങൾ പാലിക്കുന്നവയായിരിക്കും.

മാരുതി സുസുക്കിയുടെ പ്രധാന എതിരാളികളായ ഹ്യുണ്ടായ്-കിയ, ടാറ്റ മോട്ടോർസ്, ഹോണ്ട എന്നിവയുൾപ്പെടെ ഇന്ത്യയിലെ മിക്ക കാർ നിർമാതാക്കളും ബിഎസ് VI അനുസരിച്ചുള്ള ഡീസൽ പവർ കാറുകളുമായി തുടരുമെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, മാരുതി ഡീസൽ എഞ്ചിൻ പൂർണ്ണമായും ഉപേക്ഷിക്കാൻ സാധ്യതയില്ല.
Most Read: വിൽപ്പനയിൽ പുതിയ നേട്ടവുമായി മാരുതി ബലേനോ

ഡീസൽ പവർ കാറുകൾക്ക് മതിയായ ഡിമാൻഡ് കണ്ടാൽ ബിഎസ് VI കംപ്ലയിന്റ് 1.5 ലിറ്റർ എഞ്ചിൻ വഴി വാഹന നിർമ്മാതാക്കൾ ഡീസൽ പവർ മോഡലുകൾ തിരികെ കൊണ്ടുവരാൻ സാധ്യതയുണ്ട്.
Most Read: ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ഹ്യുണ്ടായിയുടെ അഞ്ച് കാറുകൾ

ബിഎസ് VI മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ഡീസൽ കാറുകൾ പെട്രോൾ എഞ്ചിൻ മോഡലുകളേക്കാൾ വിലയേറിയതായി മാറും. മാരുതി ഡീസൽ മോഡലുകളിൽ നിന്ന് അകന്നുപോകാനുള്ള പ്രധാന കാരണം ഇതാണ്.
Most Read: ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി

വിലക്കയറ്റം ചെറിയ ഡീസൽ കാറുകളെ മിക്ക ഉപഭോക്താക്കളിൽ നിന്നും അകറ്റി നിർത്താം. എന്നാൽ വലിയ കാറുകളിലും എസ്യുവികളിലും, പ്രതിമാസം കൂടുതൽ ദൂരം സഞ്ചരിക്കുന്നവർക്ക് പെട്രോൾ എഞ്ചിൻ കാറുകളേക്കാൾ കൂടുതൽ ലാഭകരമായി ഡീസൽ കാറുകൾ തുടരുന്നതിനാൽ ഉപഭോക്താക്കൾ വർദ്ധിച്ച ചെലവ് വഹിക്കാൻ തയ്യാറായേക്കാം.