ബ്രെസ്സയ്ക്കും, എസ്-ക്രോസിനും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ മാരുതി

വിറ്റാര ബ്രെസ്സ, എസ്-ക്രോസ്സ് എന്നീ മോഡലുകളുടെ പെട്രോള്‍ പതിപ്പുകള്‍ ഉടന്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് മാരുതി. ഇരു മോഡലുകള്‍ക്കും ബിഎസ് VI നിലവാരത്തിലുള്ള ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനുകളാവും നിര്‍മ്മാതാക്കള്‍ നല്‍കുക. 2019 ഡിസംബറില്‍ ഇവയെ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.

ബ്രെസ്സയ്ക്കും, എസ്-ക്രോസിനും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ മാരുതി

ഈ വര്‍ഷം അവസാനത്തോടെ വിറ്റാര ബ്രെസ്സ, എസ്-ക്രോസ്സ് എന്നിവയുടെ പെട്രോള്‍ പതിപ്പ് പുറത്തിറക്കുമെന്ന് മാരുതി സുസുക്കി എക്‌സിക്ക്യൂട്ടിവ് ഡയറക്ടര്‍ ശസാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ബ്രെസ്സയ്ക്കും, എസ്-ക്രോസിനും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ മാരുതി

ഇരു മോഡലുകളിലും മാരുതി തന്നെ വികസിപ്പിച്ചെടുത്ത 1.5 ലിറ്റര്‍ 'K15 സീരീസ്' പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് കാമ്പനി നല്‍കുക. നിലവില്‍ നിര്‍മ്മാതാക്കളുടെ സിയാസ്, എര്‍ട്ടിഗ, XL6 മോഡലുകളില്‍ ഉപയോഗിക്കുന്നതും ഇതേ എഞ്ചിനാണ്.

ബ്രെസ്സയ്ക്കും, എസ്-ക്രോസിനും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ മാരുതി

104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കാന്‍ കഴിയുന്ന എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. നാലു സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഓപ്ഷനും മാരുതി നല്‍കുന്നുണ്ട്.

ബ്രെസ്സയ്ക്കും, എസ്-ക്രോസിനും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ മാരുതി

നിലവില്‍ ഡീസല്‍ എഞ്ചിനുകളില്‍ മാത്രമാണ് ബ്രെസ്സയും, എസ്-ക്രോസ്സും വിപമിയിലെത്തുന്നത്. ഫിയറ്റില്‍ നിന്ന് ലഭിച്ചിരുന്ന 1.3 ലിറ്റര്‍ യൂണിറ്റായിരുന്നു ഇരു വാഹനങ്ങളിലും ഉപയോഗിച്ചിരുന്നത്.

ബ്രെസ്സയ്ക്കും, എസ്-ക്രോസിനും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ മാരുതി

82 bhp കരുത്തും 200 Nm torque ഉത്പാദിപ്പിച്ചിരുന്ന എഞ്ചിനും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുമായിട്ടാണ് ബന്ധിപ്പിച്ചിരുന്നത്. ഇപ്പോള്‍ വിപണിയിലുള്ള പതിപ്പുകളിലും ക്‌നപനി ഓപ്ഷണലായിട്ട് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും നല്‍കിയിരുന്നു.

ബ്രെസ്സയ്ക്കും, എസ്-ക്രോസിനും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ മാരുതി

എന്നാല്‍ രാജ്യത്ത് ബിഎസ് VI മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നതോടെ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ നിര്‍ത്താലാക്കുമെന്ന് മാരുതി നേരത്തെ അറിയിച്ചിരുന്നു.

Most Read: ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

ബ്രെസ്സയ്ക്കും, എസ്-ക്രോസിനും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ മാരുതി

അതോടൊപ്പം പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും മാരുതി അവതരിപ്പിച്ചിരുന്നു. നിലവില്‍ സിയാസ്, എര്‍ട്ടിഗ എന്നീ മോഡലുകളില്‍ വരുന്ന ഈ എഞ്ചിന്‍ ബിഎസ് IV നിലവാരത്തിലുള്ളതാണ്.

Most Read: ഡാറ്റ്സൻ ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് പതിപ്പുകൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

ബ്രെസ്സയ്ക്കും, എസ്-ക്രോസിനും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ മാരുതി

2020 മുതല്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന നിര്‍ത്തുമന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ ഈ എഞ്ചിന്‍ ക്‌നപനി പരിഷ്‌കരിക്കുമോ ഇല്ലയോ എന്നതിനെ കുറിച്ച് നിലവില്‍ ഔദ്യോഗിക നിലപാടുകള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ബ്രെസ്സയ്ക്കും, എസ്-ക്രോസിനും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ മാരുതി

ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ വാഹന നിരയില്‍ ഏഴ് ബിഎസ് VI മോഡലുകളുള്ള ഏക വാഹന നിര്‍മ്മാതാക്കള്‍ മാരുതിയാണ്. ആള്‍ട്ടോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസൈര്‍, ബലേനോ, എര്‍ട്ടിഗ, XL6 എന്നിവയാണ് ബിഎസ് VI പതിപ്പുകള്‍.

ബ്രെസ്സയ്ക്കും, എസ്-ക്രോസിനും പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ മാരുതി

വിപണി ഏറ്റവും അധികം ഉറ്റു നോക്കുന്ന ഒരു മോഡലാണ് കോമ്പാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസ്സയുടെ പെട്രോള്‍ പതിപ്പ്. രാജ്യത്തെ മാരുതിയുടെ ജനപ്രിയ മോഡലായിരുന്ന വാഹനം പ്രധാനമായും പെട്രോള്‍ എഞ്ചിന്റെ അഭാവം മൂലമാണ് ശ്രേണിയില്‍ പിന്‍ തള്ളപ്പെട്ടത്.

Most Read Articles

Malayalam
English summary
Maruti Suzuki Vitara Brezza & S-Cross To Receive Petrol-Hybrid Engines: Launch Timeline Confirmed. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X