ഒരു മണിക്കൂറില്‍ 80 ശതമാനം ചാര്‍ജ്, വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് കാര്‍ പരിചയപ്പെടുത്താനുള്ള തിരക്കിലാണ് മാരുതി സുസുക്കി ഇപ്പോള്‍. വാഗണ്‍ആറിനെയാണ് മാരുതി ഇലക്ട്രിക്കായി മാറ്റുന്നത്. മാരുതി വാഗണ്‍ആറിന്റെ ഇലക്ട്രിക്ക് പതിപ്പ് 2020 -ഓടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പറയപ്പെടുന്നത്.

ഒരു മണിക്കൂറില്‍ 80 ശതമാനം ചാര്‍ജ്, വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ ഇലക്ട്രിക്ക് വാഗണ്‍ആറില്‍ DC ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമായിരിക്കും ഉണ്ടാവുകയെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരു മണിക്കൂറില്‍ 80 ശതമാനം ചാര്‍ജ്, വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനത്തോളം ചാര്‍ജ് ബാറ്ററിയില്‍ കേറുമെന്നുള്ളതാണ് DC ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തിന്റെ സവിശേഷത. ഇതില്‍ തന്നെ AC ചാര്‍ജിംഗ് സംവിധാനവും ഉണ്ടാവും. ഇതില്‍ പൂര്‍ണ്ണമായി ചാര്‍ജ് കേറാന്‍ ഏഴ് മണിക്കൂറാണ് വേണ്ടത്.

ഒരു മണിക്കൂറില്‍ 80 ശതമാനം ചാര്‍ജ്, വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് എത്തുന്നത് രണ്ട് ചാര്‍ജിംഗ് പോര്‍ട്ടുകളോടെ ആയിരിക്കും; AC ചാര്‍ജിംഗ് പോര്‍ട്ടും DC ചാര്‍ജിംഗ് പോര്‍ട്ടും.

Most Read:ജാഗ്വാര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ - വീഡിയോ

ഒരു മണിക്കൂറില്‍ 80 ശതമാനം ചാര്‍ജ്, വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇലക്ട്രിക്ക് വാഹനങ്ങള്‍ ആരംഭിക്കുന്നതിന്റെ ആദ്യപടിയായി 50 ഇലക്ട്രിക്ക് വാഗണ്‍ആര്‍ കാറുകള്‍ പരീക്ഷിക്കുകയാണ് കമ്പനി ഇപ്പോള്‍. എക്‌സ്‌ഷോറൂമില്‍ ഏഴ് ലക്ഷം രൂപയോളമായിരിക്കും ഇലക്ട്രിക്ക് വാഗണ്‍ആറിന്റെ വിലയെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഒരു മണിക്കൂറില്‍ 80 ശതമാനം ചാര്‍ജ്, വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഗവണ്‍മെന്റ് നടപ്പാക്കുന്ന FAME പദ്ധതിയുടെ ഭാഗമായിരിക്കും പുതിയ ഇലക്ട്രിക്ക് വാഗണ്‍ആര്‍. 10 -25 kWh ബാറ്ററി പാക്ക് ആണ് വാഗണ്‍ആറില്‍ കമ്പനി ഒരുക്കിയിട്ടുള്ളത്.

ഒരു മണിക്കൂറില്‍ 80 ശതമാനം ചാര്‍ജ്, വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

രാജ്യാന്തര വിപണികളില്‍ വില്‍പ്പനയ്ക്കുള്ള സോളിയോ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

Most Read:രക്ഷകനായി എബിഎസ്, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടിവിഎസ് അപ്പാച്ചെ RR 310

ഒരു മണിക്കൂറില്‍ 80 ശതമാനം ചാര്‍ജ്, വാഗണ്‍ആര്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എങ്കിലും ഇന്ത്യയിലുള്ള വാഗണ്‍ആറിന്റെ രൂപഭാവം തന്നെയാണ് ഇലക്ട്രിക്ക് വകഭേദത്തിലും കാണാനാവുക. അടുത്തിടെയാണ് പുതിയ വാഗണ്‍ആറിനെ മാരുതി വിപണിയിലെത്തിച്ചത്. ദില്ലി എക്‌സ്‌ഷോറൂമില്‍ 4.19 ലക്ഷം രൂപ വില വരുന്ന പുത്തന്‍ വാഗണ്‍ആര്‍, മാരുതിയുടെ തന്നെ സ്വിഫ്റ്റിലും ബലെനോയിലും ഉള്ള 'HEARTECT' പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Source: Autocar India

Most Read Articles

Malayalam
English summary
Maruti Wagon R Electric Will Receive Fast-Charging System - 80 Percent Charge In Under An Hour: read in malayalam
Story first published: Tuesday, February 26, 2019, 17:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X