പ്രചാരമൊട്ടും കുറയാതെ മാരുതി വാഗണ്‍ആര്‍, വില്‍പ്പന വെച്ചടി മുന്നോട്ട്

ജനുവരിയിലാണ് പുതുതലമുറ മാരുതി വാഗണ്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് വന്നത്. രൂപത്തിലും ഭാവത്തിലും കാര്യമായി വളര്‍ന്ന മൂന്നാംതലമുറ വാഗണ്‍ആര്‍, വന്നതിന് പിന്നാലെ വിപണിയില്‍ തരംഗമായി. വില്‍പ്പനയ്‌ക്കെത്തുന്നതിന് മുമ്പെ 12,000 യൂണിറ്റില്‍പ്പരം ബുക്കിങ് വാഗണ്‍ആര്‍ നേടിയിരുന്നു. ജനുവരിയില്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ വാഗണ്‍ആര്‍ മോശമാക്കിയില്ല.

പ്രചാരമൊട്ടും കുറയാതെ മാരുതി വാഗണ്‍ആര്‍, ഓരോ മാസവും വില്‍പ്പന മുന്നോട്ട്

10,048 യൂണിറ്റുകളുടെ വില്‍പ്പന കാര്‍ അന്ന് കുറിച്ചു. ഫെബ്രുവരിയില്‍ വാഗണ്‍ആര്‍ വില്‍പ്പന 15,661 യൂണിറ്റുകളായി ഉയര്‍ന്നു. പോയമാസം മാര്‍ച്ചില്‍ വില്‍പ്പന 16,152 യൂണിറ്റുകളില്‍ എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ 11 മാസത്തിനിടെ ഇതാദ്യമായാണ് 16,000 യൂണിറ്റുകളുടെ വില്‍പ്പന വാഗണ്‍ആര്‍ മറികടക്കുന്നത്. വിപണിയില്‍ പുതിയ വാഗണ്‍ആറിന് പ്രചാരം വര്‍ധിക്കുന്നുണ്ടെന്ന കാര്യം ഇതോടെ വ്യക്തം.

പ്രചാരമൊട്ടും കുറയാതെ മാരുതി വാഗണ്‍ആര്‍, ഓരോ മാസവും വില്‍പ്പന മുന്നോട്ട്

ഓരോമാസവും വാഗണ്‍ആര്‍ വാങ്ങുന്നവരുടെ എണ്ണം കൂടുന്നത് കണ്ടാണ് ഹാച്ച്ബാക്കിന്റെ പുതിയ പെട്രോള്‍ സിഎന്‍ജി പതിപ്പിനെ കമ്പനി ധൃതിയില്‍ പുറത്തിറക്കിയത്. സാധാരണ വാഗണ്‍ആര്‍ മോഡലുകളില്‍ തുടിക്കുന്നത് 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ്. ഇതേസമയം ഉയര്‍ന്ന VXi, ZXi വകഭേദങ്ങളില്‍ കൂടുതല്‍ കരുത്തുള്ള 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും ഇടംകണ്ടെത്തുന്നു.

Most Read: ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

പ്രചാരമൊട്ടും കുറയാതെ മാരുതി വാഗണ്‍ആര്‍, ഓരോ മാസവും വില്‍പ്പന മുന്നോട്ട്

സ്വിഫ്റ്റ്, ബലെനോ, ഇഗ്നിസ് മോഡലുകള്‍ പങ്കിടുന്ന HEARTECT പ്ലാറ്റ്‌ഫോമാണ് പുതിയ വാഗണ്‍ആറിന് അടിത്തറ. ഇക്കാരണത്താല്‍ 65 കിലോയോളം ഭാരമാണ് ഹാച്ച്ബാക്കിന് കുറഞ്ഞത്. പിന്നിലേക്ക് വലിഞ്ഞ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, ക്രോം ആവരണമുള്ള വീതികൂടിയ ഗ്രില്ല്, സെന്‍ട്രല്‍ എയര്‍ഡാം ഇടംകണ്ടെത്തുന്ന വലിയ ബമ്പര്‍ എന്നിവയെല്ലാം വാഗണ്‍ആറിലെ പുതുമകളാണ്.

പ്രചാരമൊട്ടും കുറയാതെ മാരുതി വാഗണ്‍ആര്‍, ഓരോ മാസവും വില്‍പ്പന മുന്നോട്ട്

ഇരട്ട നിറമാണ് ക്യാബിന്. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഉയര്‍ന്ന വകഭേദങ്ങളിലെ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും. മാനുവല്‍ എസി കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് വീല്‍, പവര്‍ വിന്‍ഡോ എന്നിങ്ങനെ നീളും മറ്റു വാഗണ്‍ആര്‍ വിശേഷങ്ങള്‍.

പ്രചാരമൊട്ടും കുറയാതെ മാരുതി വാഗണ്‍ആര്‍, ഓരോ മാസവും വില്‍പ്പന മുന്നോട്ട്

ഇക്കുറി ആകാരയളവിലും കാര്‍ കാര്യമായി വളര്‍ന്നിട്ടുണ്ട്. 3,655 mm നീളവും 1,620 mm വീതിയും 1,675 mm ഉയരവും ഹാച്ച്ബാക്ക് കുറിക്കും. വീല്‍ബേസ് 2,435 mm (മുന്‍തലമുറയെക്കാള്‍ 35 mm കൂടുതല്‍). അടുത്തവര്‍ഷം ഇലക്ട്രിക്ക് പതിപ്പ് കൂടി വരുന്നതോടെ വാഗണ്‍ആറിന്റെ പ്രചാരം ക്രമാതീതമായി ഉയരുമെന്ന കാര്യമുറപ്പ്.

Most Read: അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

പ്രചാരമൊട്ടും കുറയാതെ മാരുതി വാഗണ്‍ആര്‍, ഓരോ മാസവും വില്‍പ്പന മുന്നോട്ട്

വാഗണ്‍ആര്‍ ഇലക്ട്രിക്കാണ് തങ്ങളുടെ ആദ്യ വൈദ്യത കാറെന്ന് മാരുതി പ്രഖ്യാപിച്ചു കഴിഞ്ഞു. 2020 ഓട്ടോ എക്സ്പോയിലൂടെയാവും വാഗണ്‍ആര്‍ ഇലക്ട്രിക്ക് ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറ്റം കുറിക്കുക. ഏഴുലക്ഷം രൂപ മുതലാവും കാറിന് വിലയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒറ്റ ചാര്‍ജ്ജില്‍ 200 കിലോമീറ്റര്‍ ദൂരമോടാന്‍ വാഗണ്‍ആര്‍ ഇലക്ട്രിക്കിന് കഴിയും.

Most Read Articles

Malayalam
English summary
Maruti Wagon R Crosses 16,000 Sales Mark. Read in Malayalam.
Story first published: Saturday, April 6, 2019, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X