ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

പൊതുവേ മാരുതി സുസുക്കിയുടെ കാറുകള്‍ക്ക് സുരക്ഷ കുറവ് എന്ന് ഒരു ചീത്തപേര് നിലനില്‍പ്പുണ്ട്. പപ്പടവണ്ടി, സോപ്പ്‌പെട്ടി എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ മാരുതി കാറുകളെ സ്‌നേഹത്തോടെ വിളിക്കുന്നത്.

ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

ഇതിന് ഒന്നൂടെ ആക്കം കൂട്ടുന്നതാണ് പുതിയ ക്രാഷ് ടെസ്റ്റിന്റെ റിപ്പോര്‍ട്ട്. കാറുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനാണ് ക്രാഷ് ടെസ്റ്റുകള്‍ നടത്താറ്. ഗ്ലോബല്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമാണ് (NCAP) യാണ് പരിശോധന സംഘടിപ്പിക്കുന്നത്.

ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

ഇന്ത്യയ്ക്ക് അഭിമാനമായി അടുത്തിടെ നടന്ന ക്രാഷ് ടെസ്റ്റില്‍ ടാറ്റ നെക്‌സോണ്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിരുന്നു. മാരുതി നിരയില്‍ നിന്നും നാലു മോഡലുകളെയാണ് കമ്പനി ക്രാഷ് ടെസ്റ്റിന്റെ ഭാഗമാക്കിയത്. ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ച പുതിയ വാഗണ്‍ ആര്‍ ക്രാഷ് ടെസ്റ്റില്‍ പരാജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

സുരക്ഷയുടെ കാര്യത്തില്‍ രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രമാണ് വാഹനത്തിന് ലഭിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍കൂടിയാണ് വാഗണ്‍ആര്‍ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കരുത്തുറ്റ 1.2 ലിറ്റര്‍ കെ സീരിസ് എന്‍ജിനും 1.0 ലിറ്റര്‍ എന്‍ജിനുമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.

ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

ഇതില്‍ 1.0 ലിറ്റര്‍ LXi പതിപ്പാണ് കമ്പനി ക്രാഷ് ടെസ്റ്റിനായി തെരഞ്ഞെടുത്തത്. മുതിര്‍ന്നവരുടെ സുരക്ഷക്കായി 17 ല്‍ 6.93 പോയിന്റും, കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 16.33 പോയിന്റുമാണ് വാഗണ്‍ആറിന് ലഭിച്ചത്. മൊത്തത്തില്‍ അഞ്ച് സ്റ്റാറില്‍ രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രമാണ് ലഭിച്ചത്.

ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കാണ് വാഗണ്‍ആര്‍. അടുത്തിടെയാണ് മൂന്നാം തലമുറയെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ് വാഹനത്തിന് എക്‌സ്‌ഷോറൂം വില. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് പുതിയ വാഗണ്‍ആര്‍ എത്തിയിരിക്കുന്നത്.

ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

മുന്‍ മോഡലിനെപ്പോലെ കുറഞ്ഞ വിലയുള്ളൊരു ബജറ്റ് കാറല്ല പുത്തന്‍ വാഗണ്‍ആറെന്ന് മാരുതി വ്യക്തമാക്കിയിരുന്നു. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍, ഡിസൈന്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ വാഗണ്‍ആറിനെ കമ്പനി വില്‍പ്പനയ്ക്കെത്തിച്ചത്.

Most Read: IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

ഉയര്‍ന്ന ബമ്പര്‍, ക്രോമിയം സ്ട്രിപ്പിലെ വലിയ ഗ്രില്‍, പുതിയ ഹെഡ്‌ലൈറ്റ്, വീതിയുള്ള ഇന്റിക്കേറ്റര്‍, സി-പില്ലറിലെ ബ്ലാക്ക് ഇന്‍സേര്‍ട്ട്, പിന്നിലെ വെര്‍ട്ടിക്കല്‍ ടെയില്‍ ലാമ്പ് എന്നിവയാണ് വാഹനത്തിലെ പ്രധാന മാറ്റങ്ങള്‍.

Most Read: ചേതക് ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ വീഡിയോ പുറത്തുവിട്ട് ബജാജ്

ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

ബ്ലാക്ക്-ബീജ് ഡ്യൂവല്‍ ടോണ്‍ നിറങ്ങളിലാണ് വാഹനത്തിന്റെ അകത്തളം. ഫ്‌ളോട്ടിങ് ഡാഷ്‌ബോര്‍ഡ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയൊക്കെ അകത്തളത്തെ സവിശേഷതകളാണ്. 1.2 ലിറ്റര്‍ K സീരിസ് എന്‍ജിനും 1.0 ലിറ്റര്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുക.

Most Read: 2019 ഹ്യുണ്ടായി i20 ആക്ടീവിന്റെ പരിഷ്ക്കരിച്ച പതിപ്പ് വിപണിയിൽ

ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് (AGS- ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷനും വാഗണ്‍ ആറിലുണ്ട്. സുരക്ഷയ്ക്കായി ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

Most Read Articles

Malayalam
English summary
Maruti Suzuki Wagon R scores two stars in Global NCAP crash test. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X