വാഗൺആർ ബിഎസ്-VI 1.0 പെട്രോൾ മോഡൽ അവതരിപ്പിച്ച് മാരുതി

വാഗൺആർ ഹാച്ച്ബാക്കിന്റെ ബിഎസ്-VI 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് മാരുതി സുസുക്കി.

വാഗൺആർ ബിഎസ്-VI 1.0 പെട്രോൾ മോഡൽ അവതരിപ്പിച്ച് മാരുതി

പുതിയ മാരുതി വാഗൺ ആർ 1.0 ലിറ്റർ ബിഎസ്-VI എഞ്ചിൻ മോഡലിന് 4.42 ലക്ഷം രൂപയാണ് പ്രാരംഭ വില. ഇത് പഴയ ബിഎസ്-IV കംപ്ലയിന്റ് എഞ്ചിൻ വകഭേദത്തേക്കാൾ 8,000 രൂപ കൂടുതലാണ്. പഴയ മോഡലിൽ ലഭ്യമായ LXi, LXi (O), VXi, VXi (O), VXi AGS, VXi (O) AGS എന്നീ എല്ലാ വകഭേദങ്ങളും ബിഎസ്-VI പതിപ്പിലും ലഭ്യമാണ്.

വാഗൺആർ ബിഎസ്-VI 1.0 പെട്രോൾ മോഡൽ അവതരിപ്പിച്ച് മാരുതി

അടിസ്ഥാന മോഡലായ LXi പതിപ്പിന് 4.42 ലക്ഷം രൂപ ഉയർന്ന പതിപ്പായ VXi (O) AGS-ന് 5.41 ലക്ഷം രൂപ വരെയാണ് വില നിശ്ചയിച്ചിട്ടുള്ളത്. മാരുതി വാഗൺ‌ആറിലെ ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ യൂണിറ്റിന്റെ എഞ്ചിൻ സവിശേഷതകളുടെ കാര്യത്തിൽ മാറ്റങ്ങളൊന്നും തന്നെയില്ല. ഇത് ഇപ്പോഴും ഒരേ പവർ ഔട്ട്പുട്ടും ടോർഖ് കണക്കുകളുമാണ് വാഗ്ദാനം ചെയ്യുന്നത്.

വാഗൺആർ ബിഎസ്-VI 1.0 പെട്രോൾ മോഡൽ അവതരിപ്പിച്ച് മാരുതി

998 സിസി ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനുള്ള മാരുതി വാഗൺആർ 67 bhp കരുത്തും 90 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. സ്റ്റാൻഡേർഡ് അഞ്ച്-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ ഫോർ-സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

വാഗൺആർ ബിഎസ്-VI 1.0 പെട്രോൾ മോഡൽ അവതരിപ്പിച്ച് മാരുതി

ഇതേ എഞ്ചിനാണ് ഇന്ത്യൻ വിപണിയിൽ അടുത്തിടെ പുറത്തിറക്കിയ എസ്-പ്രെസ്സോ ഹാച്ച്ബാക്കിനും കരുത്ത് പകരുന്നത്. 1.0 ലിറ്റർ എഞ്ചിന് പുറമെ 1.2 ലിറ്റർ പെട്രോൾ യൂണിറ്റാണ് മാരുതി വാഗൺആറിനുള്ളത്. ഈ എഞ്ചിൻ ഇതിനകം തന്നെ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്.

വാഗൺആർ ബിഎസ്-VI 1.0 പെട്രോൾ മോഡൽ അവതരിപ്പിച്ച് മാരുതി

ഉയർന്ന 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 82 bhp കരുത്തും 114 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ഈ എഞ്ചിൻ സ്റ്റാൻഡേർഡ് മോഡലിന്റെ അതേ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. അതോടൊപ്പം ഓട്ടോമാറ്റിക്ക് (എഎംടി) ഗി.ർബോക്സ് ഓപ്ഷണലായും വാഗ്ദാനം ചെയ്യുന്നു.

വാഗൺആർ ബിഎസ്-VI 1.0 പെട്രോൾ മോഡൽ അവതരിപ്പിച്ച് മാരുതി

ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിൻ കൂടാതെ, ടോൾ‌ബോയ് ഹാച്ച്ബാക്ക് ഓഫറിംഗിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മാരുതി വാഗൺആർ എല്ലാ സവിശേഷതകളും ഉപകരണങ്ങളും അതേപടി നിലനിർത്തിയിരിക്കുന്നു.

Most Read: എക്സെന്റിന്റെ സിഎൻജി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

വാഗൺആർ ബിഎസ്-VI 1.0 പെട്രോൾ മോഡൽ അവതരിപ്പിച്ച് മാരുതി

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നാണ് മാരുതി വാഗൺആർ. കുറച്ചുകാലം മുമ്പ് ഇന്ത്യയിൽ വിപണിയിലെത്തിയ ഈ കാർ ഇപ്പോൾ മൂന്നാം തലമുറ ആവർത്തനത്തിലാണ് വിപണിയിലെത്തുന്നത്. എല്ലാ മാസവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ വാഗൺആർ സ്ഥിരമായി സ്ഥാനംപിടിക്കുന്നുണ്ട്.

Most Read: ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ഹ്യുണ്ടായിയുടെ അഞ്ച് കാറുകൾ

വാഗൺആർ ബിഎസ്-VI 1.0 പെട്രോൾ മോഡൽ അവതരിപ്പിച്ച് മാരുതി

2019 ഒക്ടോബറിൽ മാരുതി വാഗൺആർ 14,359 യൂണിറ്റ് വിൽപ്പനയാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആറാമത്തെ കാറായി വാഗൺആർ മാറിയിട്ടുണ്ട്.

Most Read: 2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

വാഗൺആർ ബിഎസ്-VI 1.0 പെട്രോൾ മോഡൽ അവതരിപ്പിച്ച് മാരുതി

വാഗൺആറിന്റെ കൂടുതൽ പ്രീമിയം പതിപ്പ് മോഡലിനെയും ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. XL5 എന്ന് പേരിട്ടിരിക്കുന്ന മോഡൽ വരും മാസങ്ങളിൽ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീമിയം ഓഫറായതിനാൽ കമ്പനിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ ഷോറൂം വഴിയായിക്കും വിൽപ്പനക്കെത്തിക്കുക.

Most Read Articles

Malayalam
English summary
Maruti WagonR 1.0-Litre BS6 Engine Launched In India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X